Image

ദിലീപ് ചിത്രത്തിലേക്കില്ലെന്ന് തമന്ന

Published on 23 August, 2016
ദിലീപ് ചിത്രത്തിലേക്കില്ലെന്ന് തമന്ന
ദിലീപ് നായകനാകുന്ന ചിത്രത്തിലൂടെ തെന്നിന്ത്യന്‍ സുന്ദരി തമന്ന മലയാളത്തിലേയ്ക്കെത്തുമെന്ന വാര്‍ത്തകള്‍ ശക്തമായിരുന്നു. എന്നാല്‍ ഇതിനെതിരെ കടുത്ത എതിര്‍പ്പുമായി തമന്ന രംഗത്ത്. കരാറില്‍ ഉടനെ ഒപ്പു വെയ്ക്കുമെന്ന അണിയറ പ്രവര്‍ത്തകരുടെ വാദം തെറ്റാണെന്ന് തെളിയിക്കുന്നതാണ് നടിയുടെ പ്രതികരണം. 'പ്രചരിക്കുന്ന വാര്‍ത്തകള്‍ ശരിയല്ല, വാര്‍ത്ത കൊടുക്കുമ്പോള്‍ ശരിയാണോ തെറ്റാണോ എന്ന് പരിശോധിക്കണം. സംവിധാനം രതീഷ് അമ്പാട്ട് ആണ്.
എന്റെ സിനിമയെക്കുറിച്ചുള്ള കാര്യങ്ങള്‍ ഞാന്‍ തന്നെ അറിയിക്കാം' എന്ന് താരം ട്വിറ്ററില്‍ കുറിച്ചു. തമന്നയും രതീഷ് അമ്പാട്ടും നേരത്തെ ഒന്നിച്ചു വര്‍ക്കു ചെയ്യ്തിരുന്നു. സിനിമയുടെ കഥ ചെറുതായി സൂചിപ്പിച്ചപ്പോള്‍ തന്നെ തമന്ന സമ്മതിക്കുകയായിരുന്നെന്ന തരത്തിലായിരുന്നു വാര്‍ത്തകള്‍. തമിഴിലും തെലുങ്കിലുമായി നിരവധി ചിത്രങ്ങളിലാണ് തമന്ന കരാര്‍ ഒപ്പിട്ടിരിക്കുന്നത്. ബാഹുബലി, എഎല്‍ വിജയ് സംവിധാനം ചെയ്യുന്ന ദേവി, വിശാലിനൊപ്പം കത്തി സണ്ടൈ എന്നിവയുടെ തിരക്കിലാണ് തമന്ന ഇപ്പോള്‍.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക