Image

സല്‍മാന്റെ സഹോദരിയുടെ വീട്ടില്‍ കള്ളന്‍ കയറി

Published on 23 August, 2016
സല്‍മാന്റെ സഹോദരിയുടെ വീട്ടില്‍ കള്ളന്‍ കയറി
ബോളിവുഡ് സുപ്പര്‍സ്റ്റാര്‍ സല്‍മാന്‍ഖാന്റെ സഹോദരി അര്‍പ്പിതയുടെ വീട്ടില്‍ മോഷണം. പണവും സ്വര്‍ണ്ണവുമായി ബാന്ദ്രയിലെ ഷെര്‍ളി രാജന്‍ റോഡിലെ പ്ളഷ് പസിഫിക് ഹൈറ്റ്സിലെ താമസ സ്ഥലത്ത് നിന്നും 3.25 ലക്ഷം രൂപയുടെ സാധനങ്ങളാണ് നഷ്ടമായത്. സംശയത്തെ തുടര്‍ന്ന് ഇവരുടെ വേലക്കാരിയെ പോലീസ് പിടികൂടിയിട്ടുണ്ട്. അവധിയാഘോഷിക്കാന്‍ പോയ അര്‍പ്പിതയും ഭര്‍ത്താവ് ആയുഷ് ശര്‍മ്മയും ശനിയാഴ്ച വീട്ടില്‍ എത്തിയപ്പോഴാണ് മോഷണ വിവരം അറിഞ്ഞത്. 2.25 ലക്ഷം രൂപയും 10 ഗ്രാം സ്വര്‍ണ്ണനാണയവും ഡിസൈനര്‍ വസ്ത്രങ്ങളുമാണ് മോഷണം പോയത്. സംഭവത്തെ തുടര്‍ന്ന് ഇവരുടെ വീട്ടു വേലക്കാരിയായ 35 കാരി അഫ്സാഖാനെ പോലീസ് സംശയിക്കുന്നുണ്ട്. ഒന്നരവര്‍ഷമായി ഇവരുടെ വേലക്കാരിയാണ് അഫ്സയെ കഴിഞ്ഞ ജൂലൈ 30 മുതല്‍ കാണാതായിരുന്നു. 
അര്‍പ്പിതയുടെ ഡ്രൈവറേയും അയല്‍ അപ്പാര്‍ട്ട്മെന്റുകളില്‍ ജോലി ചെയ്യുന്ന വേലക്കാരെയും പോലീസ് ചോദ്യം ചെയ്തിരുന്നു. അഫ്സയ്ക്ക് വേണ്ടി അവര്‍ താമസിച്ചിരുന്ന നളസോപ്പരയിലെ വീട്ടില്‍ പോലീസ് ചെയ്തിരുന്നു. ഈ വര്‍ഷം ആദ്യമാണ് അര്‍പ്പിതയ്ക്കും ആയുഷ് ശര്‍മ്മയ്ക്കും ഒരു ആണ്‍കുട്ടി പിറന്നിരുന്നു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക