Image

കരാട്ടെ ബുഡോക്കാന്‍ ഇന്റര്‍നാഷണലിന്റെ സര്‍ട്ടിഫിക്കറ്റ് വിതരണം ചെയ്തു

Published on 09 February, 2012
കരാട്ടെ ബുഡോക്കാന്‍ ഇന്റര്‍നാഷണലിന്റെ സര്‍ട്ടിഫിക്കറ്റ് വിതരണം ചെയ്തു
ഹൂസ്റ്റണ്‍ : കരാട്ടെ ബുഡോക്കാന്‍ ഇന്റര്‍നാഷനലിന്റെ ടെസ്റ്റ് നടത്തി, വിജയികളെ ബെര്‍സായി ജോര്‍ജ് ചാക്കോ (തേര്‍ഡ് ബ്ലാക്ക് ബെല്‍റ്റ്) അനുമോദിച്ചു. തുടര്‍ന്ന് ഉന്നത നിലവാരം പുലര്‍ത്തിയ കുട്ടികള്‍ക്ക് സര്‍ട്ടിഫിക്കറ്റ് വിതരണം ചെയ്തു.

മനുഷ്യജീവിതത്തിലെ ഏറ്റവും വലിയ സമ്പത്ത് ആരോഗ്യമാണെന്നും അതു നഷ്ടപ്പെടാതെ സൂക്ഷിക്കേണ്ടത് ഓരോരുത്തരുടെയും കര്‍ത്തവ്യമാണെന്നും അനുമോദന സമ്മേളനത്തില്‍ ബെര്‍സായി ജോര്‍ജ് ചാക്കോ ഉദ്‌ബോധിപ്പിച്ചു. ഇപ്രകാരം നല്ല ആരോഗ്യം കെട്ടിപ്പടുക്കുവാന്‍ കരാട്ടെ വളരെയധികം സഹായിക്കുന്നുവെന്നും ഓര്‍മിപ്പിച്ചു. മാത്രമല്ല, സ്വയരക്ഷ, മനസ്സിന്റെ നിയന്ത്രണം സ്ഥിരോന്മേഷം തുടങ്ങിയവ കരാട്ടെ പരിശീലനത്തിലൂടെ നേടിയെടുക്കാവുന്നതാണ്.

വളരെ തിരക്കേറിയ ജീവിതചര്യയില്‍ കൂടി കടന്നു പോകുന്ന അമേരിക്കയിലുള്ള കുട്ടികള്‍ക്കു മാത്രമല്ല മുതിര്‍ന്നവര്‍ക്കും കരാട്ടെ പരിശീലനം അനിവാര്യമാണെന്നും ഡയറക്ടര്‍ കൂടിയായ ജോര്‍ജ് ചാക്കോ ഉപദേശിച്ചു.

കൂടുതല്‍ വിവരങ്ങള്‍ക്ക്:
ബെര്‍സായി ജോര്‍ജ് ചാക്കോ: 713 409 1505
കരാട്ടെ ബുഡോക്കാന്‍ ഇന്റര്‍നാഷണലിന്റെ സര്‍ട്ടിഫിക്കറ്റ് വിതരണം ചെയ്തു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക