Image

നയന്‍താരയുടെ പുതിയ സാരി തരംഗമാകുന്നു; മമ്മൂട്ടിയുടെ അസുഖം നയന്‍താരയ്ക്കുമുണ്ടോ...?

Published on 22 August, 2016
നയന്‍താരയുടെ പുതിയ സാരി തരംഗമാകുന്നു; മമ്മൂട്ടിയുടെ അസുഖം നയന്‍താരയ്ക്കുമുണ്ടോ...?
പ്രായം കൂടുന്തോറും സൗന്ദര്യം കൂടുന്നത് ഒരു അസുഖമാണെങ്കില്‍, ആ അസുഖമുള്ള മലയാളി നടനാണ് മെഗാസ്റ്റാര്‍ മമ്മൂട്ടി. മമ്മൂട്ടിയെ പോലെ തന്നെ നയന്‍താരയ്ക്കും ആ അസുഖം ഉണ്ടെന്ന് തോന്നുന്നു. വെങ്കിടേഷിനൊപ്പം അഭിനയിക്കുന്ന ബാബു ബെംഗാരം എന്ന ചിത്രത്തില്‍ അതി സുന്ദരിയായിട്ടാണ് നയന്‍ എത്തുന്നത്.

നയന്‍താരയുടെ സൗന്ദര്യത്തിന് ചിത്രത്തിലെ നടിയുടെ വസ്ത്രധാരണം ഒരു പ്രധാന പങ്ക് വഹിക്കുന്നുണ്ട്. സാരിയിലാണ് നയന്‍താരയുടെ സൗന്ദര്യം ഏറ്റവും നന്നായി തെളിഞ്ഞു നില്‍ക്കുന്നത്. ഈ സാരികള്‍ ഇതിനോടകം ശ്രദ്ധനേടിക്കഴിഞ്ഞു.

പല നിറത്തിലുള്ള സാരിയില്‍, ചുവപ്പും നീലയും മഞ്ഞയും നിറത്തിലൊക്കെയുള്ള പൂക്കള്‍ കൊണ്ട് ഡിസൈന്‍ ചെയ്തതാണ് സാരികള്‍. ഷിഫോണ്‍ തുണികളാകാനാണ് സാധ്യതചിത്രത്തിലെ രാക രാക വചിന്തി എന്ന് തുടങ്ങുന്ന ഗാനരംഗത്താണ് നയന്‍ വിവിധ തരത്തിലുള്ള ആകര്‍ഷണമായ സാരി ധരിച്ചെത്തുന്നത്.ചിത്രത്തിന്റെ ഫസ്റ്റ്‌ലുക്ക് പോസ്റ്ററിലും ടീസറിലുമൊക്കെ നയന്‍താര അതി സുന്ദരിയായിട്ടാണ് എത്തിയത്. സാരി മാത്രമല്ല, അതില്‍ നയന്‍ ധരിയ്ക്കുന്ന ഗൗണുകളും കുര്‍ത്തകളും സ്ത്രീ ആരാധര്‍ നോട്ടമിട്ടിട്ടുണ്ട്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക