Image

മുല്ലപ്പെരിയാര്‍: പ്രധാനമന്ത്രിക്ക് ജയലളിതയുടെ കത്ത്

Published on 09 February, 2012
മുല്ലപ്പെരിയാര്‍: പ്രധാനമന്ത്രിക്ക് ജയലളിതയുടെ കത്ത്
ചെന്നൈ: മുല്ലപ്പെരിയാര്‍ പ്രശ്‌നത്തില്‍ തമിഴ്‌നാട് മുഖ്യമന്ത്രി ജയലളിത പ്രധാനമന്ത്രിക്ക് വീണ്ടും കത്തയച്ചു.

അണക്കെട്ടിലെ ജലനിരപ്പ് അളക്കാന്‍ തത്സമയ നിരീക്ഷണ സംവിധാനത്തിനായി കേരളം സ്ഥാപിച്ച ഉപകരണങ്ങള്‍ നീക്കണമെന്നാണ് കത്തില്‍ ആവശ്യപ്പെടുന്നത്. ഇക്കാര്യം സംബന്ധിച്ച് ശാസ്ത്ര സാങ്കേതിക മന്ത്രാലയവുമായി കേരളം കരാര്‍ ഒപ്പിട്ടിട്ടുണ്ടെങ്കില്‍, അത് റദ്ദാക്കണമെന്നും ജയലളിത അപേക്ഷിക്കുന്നു.


സുപ്രീംകോടതിയെ തെറ്റിദ്ധരിപ്പിക്കാനാണ് കേരളത്തിന്റെ നീക്കം. കേരളത്തിന്റെ നടപടി കോടതിയലക്ഷ്യമാണ്. മുല്ലപ്പെരിയാര്‍ പ്രശ്‌നത്തില്‍ തമിഴ്‌നാടിനോട് വേര്‍തിരിവ് കാട്ടരുത്. അണക്കെട്ട് ഇപ്പോള്‍ പരിപാലിക്കുന്നത് തമിഴ്‌നാട് സര്‍ക്കാരാണെന്നും തമിഴ്‌നാടിനോട് ആലോചിക്കാതെ കരാര്‍ ഒപ്പിട്ടത് ഫെഡറല്‍ സംവിധാനത്തിന്റെ വെല്ലുവിളിയാണെന്നും കത്തില്‍ ചൂണ്ടിക്കാട്ടുന്നു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക