Image

അനധികൃത വിദേശയാത്ര: അരുണ്‍കുമാറിന് നോട്ടീസ്‌

Published on 09 February, 2012
അനധികൃത വിദേശയാത്ര: അരുണ്‍കുമാറിന് നോട്ടീസ്‌
തിരുവനന്തപുരം: ഐ.എച്ച്.ആര്‍.ഡി ഉദ്യോഗസ്ഥനായിരുന്നപ്പോള്‍ അനധികൃത വിദേശയാത്ര നടത്തിയതിന് വിശദീകരണമാവശ്യപ്പെട്ട് വി.എസ് അച്യുതാനന്ദന്റെ മകന്‍ വി.എ. അരുണ്‍കുമാറിന് കാരണംകാണിക്കല്‍ നോട്ടീസ് നല്‍കി. ഉന്നതവിദ്യാഭ്യാസ സെക്രട്ടറിയാണ് നോട്ടീസ് നല്‍കിയത്.

15 ദിവസത്തിനകം വിശദീകരണം നല്‍കണമെന്നാണ് ആവശ്യം. 2006 നവംബര്‍ മുതല്‍ 2010 നവംബര്‍ വരെയുള്ള കാലയളവില്‍ അനുമതിയില്ലാതെ നടത്തിയ പതിനഞ്ചോളം വിദേശയാത്രകളെക്കുറിച്ച് വിശദീകരണം നല്‍കണമെന്നാണ് ആവശ്യം. വിവാദമായ മക്കാവ് ദ്വീപിലേക്ക് നടത്തിയ യാത്രയും ഇതില്‍ ഉള്‍പ്പെടും.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക