Image

ജര്‍മനിയിലെ ഹംബൂര്‍ഗില്‍ മുസ്ലീം ടാക്‌സി തുടങ്ങി

ജോര്‍ജ് ജോണ്‍ Published on 09 February, 2012
ജര്‍മനിയിലെ ഹംബൂര്‍ഗില്‍ മുസ്ലീം ടാക്‌സി തുടങ്ങി

ഹംബൂര്‍ഗ് : ജര്‍മനിയിലെ ഹംബൂര്‍ഗിനടുത്ത് 70000 താമസക്കാരുള്ള നേര്‍ഡര്‍സ്‌റ്റെട്ട് എന്ന സ്ഥലത്ത് 24 വയസ് പ്രായമുള്ള സെലിം റീഡ് എന്ന യുവാവ് മുസ്‌ളീം ടാക്‌സി തുടങ്ങി. 1996 ല്‍ ഇറാക്കില്‍ നിന്നുമുള്ള തന്റെ പിതാവിന് ഒരു ടാക്‌സി ഡ്രൈവറില്‍ നിന്നും നേരിട്ട വളരെ വേദനാജനകവും, വിവേചനാപരവുമായ പെരുമാറ്റമാണ് ഇങ്ങനെ ഒരു മുസ്‌ളീം ടാക്‌സി തുടങ്ങാന്‍ പ്രേരിപ്പിച്ചതെന്ന് സെലിം റീഡ് മാദ്ധ്യമങ്ങളോട് പറഞ്ഞു. ഇപ്പോഴും ജര്‍മനിയിലെ ചില സ്ഥലങ്ങളില്‍ മുസ്ലീങ്ങള്‍ക്കും, മറ്റ് വിദേശികള്‍ക്കും വളരെയേറെ വിവേചനാപരമായ പെരുമാറ്റം അനുഭവപ്പെടുന്നതായി മദ്ധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

ഈ പുതിയ മുസ്‌ളീം ടാക്‌സി സംരംഭം വിദേശികള്‍ക്കെതിരെ നടക്കുന്ന വേദനാജനകവും, വിവേചനാപരവുമായ പെരുമാറ്റങ്ങക്കെതിരെ ശക്തമായ നിലപാട് എടുക്കാന്‍ കേന്ദ്ര-സംസ്ഥാന ഗവര്‍മെന്റുകളെ പ്രരിപ്പിക്കുമെന്ന് വിദേശി സംഘടനകളും, മദ്ധ്യമ റിപ്പോര്‍ട്ടറന്മാരും പ്രതീക്ഷിക്കുന്നു. നിയമപരമായി ജര്‍മനിയില്‍ താമസിക്കുന്ന എല്ലാവര്‍ക്കും തുല്യ അവകാശവും, നിയമങ്ങളും ബാധകമാണെന്നുള്ള ജര്‍മന്‍ ഭരരണഘടനാ സംഹിതക്ക് മുസ്ലീം ടാക്‌സി പോലത്തെ സംരംഭങ്ങള്‍ മങ്ങല്‍ ഏല്പിക്കുന്നു. ഇത് അന്തരാഷ്ട്ര സമൂഹത്തില്‍ ജര്‍മനിക്ക് തീര്‍ച്ചയായും ഒരു അപമാനമാണ്.
ജര്‍മനിയിലെ ഹംബൂര്‍ഗില്‍ മുസ്ലീം ടാക്‌സി തുടങ്ങി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക