Image

ജയിലുകളുടെ സുരക്ഷ വര്‍ദ്ധിപ്പിക്കാന്‍ നിര്‍ദ്ദേശം

Published on 09 February, 2012
ജയിലുകളുടെ സുരക്ഷ വര്‍ദ്ധിപ്പിക്കാന്‍ നിര്‍ദ്ദേശം
തിരുവനന്തപുരം: തീവ്രവാദക്കേസുകളില്‍ പിടിയിലായവര്‍ കഴിയുന്ന കേരളത്തിലെ ജയിലുകളുടെ സുരക്ഷ വര്‍ദ്ധിപ്പിക്കാന്‍ ഡി.ജി.പി ജേക്കബ് പുന്നൂസ് നിര്‍ദ്ദേശം നല്‍കി. കശ്മീര്‍ റിക്രൂട്ട്‌മെന്റ് കേസ്സിലെ പ്രതിയായ തടിയന്റവിട നസീറിനെ പാര്‍പ്പിക്കാന്‍ ഉദ്ദേശിക്കുന്ന എറണാകുളം സബ്ജയിലിന്റെ സുരക്ഷ കൂട്ടാനും പ്രത്യേക നിര്‍ദ്ദേശം നല്‍കി.

ജനവരി ഏഴിന് തടിയന്റവിട നസീര്‍ ഉള്‍പ്പെടെയുള്ള 16 അംഗ സംഘത്തെ സുരക്ഷാ സൗകര്യങ്ങളുടേയും ജീവനക്കാരുടെയും കുറവുമൂലം കാക്കനാട് ചിറ്റേത്തുകര ജില്ലാ ജയിലില്‍ നിന്നും തൃശ്ശൂര്‍ വിയ്യൂര്‍ ജയിലിലേക്ക് തിരിച്ചയച്ചിരുന്നു.


എറണാകുളം എന്‍.ഐ.എ കോടതിയില്‍ ഹാജരാക്കാനാണ് സംഘത്തെ ചിറ്റേത്തുകര ജില്ലാ ജയിലില്‍ കൊണ്ടുവന്നത്. ബാഗ്ലൂരിലെ ബെന്‍ഗാം സെന്‍ട്രല്‍ ജയിലില്‍ നിന്നുമാണ് സംഘത്തെ എറണാകുളത്ത് എത്തിച്ചത്.


എന്നാല്‍ കേസ്സിലെ പ്രതികളായ സംഘത്തെ സുരക്ഷയില്ലാത്ത ഇവിടെ പാര്‍പ്പിക്കാന്‍ കഴിയുകയില്ലെന്ന് ജയില്‍ അധികൃതര്‍ വ്യക്തമാക്കിയതോടെയാണ് രാത്രി തന്നെ ഇവരെ തിരിച്ചുവിട്ടത്.


കൂടാതെ ഭക്ഷണം നല്‍കാത്തതില്‍ പ്രതിഷേധിച്ച് പോലീസ് വാഹനത്തില്‍ നിന്നും പ്രതികള്‍ പുറത്തിറങ്ങാതിരുന്നത് ജില്ലാ ജയില്‍ കവാടത്തില്‍ സംഘര്‍ഷാന്തരിക്ഷം സൃഷ്ടിച്ചിരുന്നു. ഇക്കാര്യങ്ങള്‍ പരിഗണിച്ചാണ് ഡി.ജി.പി കര്‍ശനനിര്‍ദ്ദേശം നല്‍കിയത്.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക