Image

സുഹാസിനിയുടെ നാടകം അരങ്ങിലെത്തി

Published on 21 August, 2016
സുഹാസിനിയുടെ നാടകം അരങ്ങിലെത്തി
തെന്നിന്ത്യന്‍ നടി സുഹാസിനി സംവിധാനം ചെയ്ത നാടകം അരങ്ങിലെത്തി. ചെന്നൈയില്‍ ഗൊല്ലാപ്പുടി ശ്രീനിവാസ റാവു പുസ്കാര ദാന ചടങ്ങില്‍ ആയിരുന്നു ‘അയാം ആന്‍ ആക്ടര്‍ യുവര്‍ ഓണര്‍’ എന്ന് പേരിട്ടിരിക്കുന്ന ഇംഗ്ലീഷ് നാടകം അരങ്ങേറിയത്. ആദ്യമായാണ് സുഹാസിനി നാടകം സംവിധാനം ചെയ്യുന്നത്. ചാരുഹാസന്റെ അഭിഭാഷക ജീവിതത്തിലെ രസകരമായ അനുഭവങ്ങള്‍ വിവരിക്കുന്ന ‘തിങ്കിംഗ് ഓണ്‍ മൈ ഫീറ്റ്’ എന്ന പുസ്തകമാണ് സുഹാസിനിയുടെ നാടകത്തിന്റെ കഥാതന്തു. ചാരുഹാസനായി വൈ ജി മഹേന്ദ്രയും സുഹാസിനിയായി മകള്‍ മധുവന്തിയുമാണ് അരങ്ങിലെത്തിയത്. ചാരുഹാസന്റെ യൗവ്വന കാലത്തെ നടന്‍ പ്രസന്ന അവതരിപ്പിച്ചു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക