Image

ലേഡീസ് കംപാര്‍ട്ട്‌മെന്റില്‍ അതിക്രമിച്ചു കടന്ന യുവാവ് വിദ്യാര്‍ഥിനികളെ ആക്രമിച്ചു

Published on 09 February, 2012
ലേഡീസ് കംപാര്‍ട്ട്‌മെന്റില്‍ അതിക്രമിച്ചു കടന്ന യുവാവ് വിദ്യാര്‍ഥിനികളെ ആക്രമിച്ചു
കുറുപ്പന്തറ: എറണാകുളം-കോട്ടയം പാസഞ്ചര്‍ തീവണ്ടിയിലെ ലേഡീസ് കംപാര്‍ട്ടമെന്റില്‍ അതിക്രമിച്ചു കടന്ന യുവാവ് വിദ്യാര്‍ഥിനികളെ ആക്രമിച്ചു. രാവിലെ എറണാകുളത്ത് നിന്നും കോട്ടയത്തേക്കുള്ള യാത്രയില്‍ തീവണ്ടി കുറുപ്പന്തറ സ്റ്റേഷനിലെത്തിയപ്പോഴായിരുന്നു സംഭവം.

ക്രോസിംഗിനായി തീവണ്ടി നിര്‍ത്തിയിട്ടപ്പോള്‍ ലേഡീസ് കംപാര്‍ട്ട്‌മെന്റിലേക്ക് അതിക്രമിച്ചു കയറിയ ഇയാള്‍ പെണ്‍കുട്ടികളെ തള്ളി താഴെയിടാന്‍ ശ്രമിച്ചു. വിദ്യാര്‍ഥിനികള്‍ ബഹളം കൂട്ടിയതോടെ ആളുകള്‍ തള്ളിക്കയറി ഇയാളെ കീഴ്‌പ്പെടുത്തുകയായിരുന്നു. സ്റ്റേഷന്‍ മാസ്റ്ററുടെ മുറിയില്‍ പൂട്ടിയിട്ട ഇയാളെ പിന്നീട് കടുത്തുരത്തി പോലീസെത്തി അറസ്റ്റ് ചെയ്തു. മഹാരാഷ്ട്ര സ്വദേശിയാണെന്നാണ് ഇയാള്‍ പറയുന്നത്. ഏറ്റുമാനൂര്‍ ഐടിഐയിലേക്കുള്ള വിദ്യാര്‍ഥിനികള്‍ക്ക് നേരെയായിരുന്നു ഇയാളുടെ പരാക്രമം. സൗമ്യ സംഭവത്തിന്റെ പശ്ചാത്തലത്തില്‍ ലേഡീസ് കംപാര്‍ട്ട്‌മെന്റില്‍ പോലീസ് സംരക്ഷണം ഉറപ്പുവരുത്തിയിരുന്നെങ്കിലും ഇത് മിക്കപ്പോഴും പാലിക്കപ്പെടാറില്ല. ഈ കംപാര്‍ട്ട്‌മെന്റിലും പോലീസ് ഉണ്ടായിരുന്നില്ലെന്നാണ് വനിതായാത്രക്കാര്‍ നല്‍കുന്ന വിവരം.

എറണാകുളത്ത് നിന്നും പുറപ്പെട്ടപ്പോള്‍ തന്നെ ഇയാള്‍ തീവണ്ടിയില്‍ കയറിയിരുന്നതായാണ് വിവരം. പല കംപാര്‍ട്ട്‌മെന്റുകള്‍ മാറി അവസരം വന്നപ്പോള്‍ ലേഡീസ് കംപാര്‍ട്ട്‌മെന്റിലേക്ക് കയറുകയായിരുന്നുവത്രേ.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക