Image

ദബാംഗ് ത്രീയിലെ വേഷം കാജോള്‍ നിരസിച്ചു?

Published on 20 August, 2016
ദബാംഗ് ത്രീയിലെ വേഷം കാജോള്‍ നിരസിച്ചു?

സല്‍മാന്‍ ഖാന്‍ നായകനായ സൂപ്പര്‍ ഹിറ്റ് ചിത്രമായിരുന്നു ദബാംഗ്. ചിത്രത്തിന്റെ മൂന്നാം ഭാഗത്തിനായുള്ള തയ്യാറെടുപ്പിലാണ് അണിയറ പ്രവര്‍ത്തകര്‍. ആദ്യ രണ്ടു ഭാഗങ്ങളിലും സൊണാക്ഷിയായിരുന്നു നായിക. എന്നാല്‍ സല്ലുവും സോനയും തമ്മില്‍ അത്ര രസത്തിലല്ലെന്ന വാര്‍ത്ത ശരിവയ്ക്കുന്നതാണ് ദബാംഗ് 3യില്‍ സൊണാക്ഷിയെ ഒഴിവാക്കിയതിലൂടെ വ്യക്തമാകുന്നത്. തുടര്‍ന്ന് പല നടിമാരുടെ പേരുകള്‍ കേട്ടെങ്കിലും ഒന്നിനും ഔദ്യോഗിക സ്ഥിരീകരണം വന്നിട്ടില്ല.

എന്നാല്‍ ചിത്രവുമായി ബന്ധപ്പെട്ട് കേള്‍ക്കുന്ന പുതിയ വാര്‍ത്ത ദബാംഗ് 3യിലെ വേഷം കജോള്‍ നിരസിച്ചു എന്നതാണ്. ചിത്രത്തില്‍ വില്ലത്തി വേഷം ചെയ്യാന്‍ അര്‍ബാസ് ഖാന്‍ കജോളിനെ ക്ഷണിച്ചത്രേ. എന്നാല്‍ ഒരു വില്ലത്തി കഥാപാത്രത്തില്‍ ഉപരി പ്രാധാന്യമുള്ള വേഷങ്ങള്‍ ചെയ്യാനാണ് കാജോള്‍ കാത്തിരിക്കുന്നതെന്നാണ് അറിയുന്നത്. അതുകൊണ്ട് തനിക്ക് അഭിനയിക്കാന്‍ സാധിക്കില്ലെന്നു തീര്‍ത്തു പറഞ്ഞുവത്രേ താരം. ഷാരൂഖ് ഖാനൊപ്പമുള്ള ദില്‍വാലേയ്ക്ക് ശേഷം ഒരു ചിത്രത്തിലും കജോള്‍ കരാര്‍ ഒപ്പിട്ടിട്ടില്ല.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക