Image

വരുന്നൂ വേണു ചിത്രം ,നായകന്‍ ഫഹദ്

Published on 20 August, 2016
വരുന്നൂ വേണു ചിത്രം ,നായകന്‍ ഫഹദ്
മുന്നറിയിപ്പിന് ശേഷം ക്യാമറാ മാന്‍ വേണു സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ഫഹദ് ഫാസില്‍ നായകനാകുന്നു. ആയിരം കാണി എന്നാണ് ചിത്രത്തിന് പേരിട്ടിരിക്കുന്നത്.

ചിത്രം നിര്‍മ്മിക്കുന്നത് പോയട്രി ഫിലിം ഹൗസിന്റെ ബാനറില്‍ സിബി തോട്ടുപുറവും മനു കുഞ്ഞച്ചനും ചേര്‍ന്നാണ്. ഫഹദ് ഫാസിലിനെ നായകനാക്കി വേണു ഒരു സിനിമയെടുക്കുമ്‌ബോള്‍ അതിന്റെ വ്യത്യസ്തത അനുഭവിച്ചറിയാനുള്ള ആകാംക്ഷയിലാണ് സിനിമ ലോകവും പ്രേക്ഷകരും.

എണ്‍പതിലേറെ ചിത്രങ്ങള്‍ക്ക് വേണ്ടി ക്യാമറ ചലിപ്പിച്ച വ്യക്തയാണ് വേണു. മികച്ച ഛായാഗ്രഹണത്തിനുള്ള ദേശീയ ചലച്ചിത്ര പുരസ്‌കാരം മുന്നു തവണ വേണു നേടിയിട്ടുണ്ട്. 1998ലെ ദയ എന്ന ചിത്രത്തിലൂടെ മികച്ച നവാഗത സംവിധായകനുള്ള സംസ്ഥാന അവര്‍ഡും കരസ്ഥമാക്കി.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക