Image

സൗത്ത്‌ വെസ്റ്റ്‌ ഭദ്രാസന ഫാമിലി കോണ്‍ഫറന്‍സ്‌ ഫ്‌ളോറിഡയില്‍

ജോയിച്ചന്‍ പുതുക്കുളം Published on 09 February, 2012
സൗത്ത്‌ വെസ്റ്റ്‌ ഭദ്രാസന ഫാമിലി കോണ്‍ഫറന്‍സ്‌ ഫ്‌ളോറിഡയില്‍
ഫ്‌ളോറിഡ: മലങ്കര ഓര്‍ത്തഡോക്‌സ്‌ സഭയുടെ അമേരിക്കയിലെ സൗത്ത്‌ വെസ്റ്റ്‌ ഭദ്രാസനത്തിന്റെ ഫാമിലി കോണ്‍ഫറന്‍സ്‌ ജൂലൈ 11 മുതല്‍ 14 വരെ ഫ്‌ളോറിഡയിലെ ഫോര്‍ട്ട്‌ ലോഡര്‍ഡെയിലെ ഹെയ്‌റ്റ്‌ റീജന്‍സി ഹോട്ടലില്‍ വെച്ച്‌ നടത്തുന്നതാണ്‌.

ഈ കോണ്‍ഫറന്‍സില്‍ അയ്യായിരത്തിലധികം പേര്‍ പങ്കെടുക്കുമെന്ന്‌ കരുതപ്പെടുന്നു. ഭദ്രാസനത്തിലെ 52 ഇടവകകളില്‍ ഇതുസംബന്ധിച്ച വിവരങ്ങള്‍ അടങ്ങിയ ഭദ്രാസന മെത്രാപ്പോലീത്ത അലക്‌സിയോസ്‌ മാര്‍ യൗസേബിയോസ്‌ തിരുമേനിയുടെ കല്‍പ്പന വായിച്ചുകഴിഞ്ഞു. എല്ലാവര്‍ഷവും ഭദ്രാസനത്തിന്റെ അഞ്ച്‌ റീജിയനുകളില്‍ കോണ്‍ഫറന്‍സുകളും മൂന്നുവര്‍ഷത്തിലൊരിക്കല്‍ ഭദ്രാസനതലത്തില്‍ ഒരു കോണ്‍ഫറന്‍സും നടത്തുവാനാണ്‌ ക്രമീകരിച്ചിട്ടുള്ളതെന്ന്‌ മെത്രാപ്പോലീത്ത പറഞ്ഞു.

കോണ്‍ഫറന്‍സിന്റെ വിജയത്തിനായി വിവിധ കമ്മിറ്റികള്‍ രൂപീകരിച്ച്‌ പ്രവര്‍ത്തനം ആരംഭിച്ചതായി ഫാ. ജോര്‍ജ്‌ ദാനിയേല്‍ ഒരു പത്രക്കുറിപ്പിലൂടെ അറിയിച്ചു. ലോകത്തിന്റെ വെക്കേഷന്‍ കേന്ദ്രമായ ഫ്‌ളോറിഡയില്‍ ഫാമിലി കോണ്‍ഫറന്‍സ്‌ നടത്തുന്നതിലൂടെ ഭദ്രാസനത്തിലെ എല്ലാവര്‍ക്കും ഇതില്‍ സംബന്ധിക്കുന്നതോടൊപ്പം കുടുംബമായി ഡിസ്‌നി വേള്‍ഡ്‌, യൂണിവേഴ്‌സല്‍ സ്റ്റുഡിയോ, സീ വേള്‍ഡ്‌ എന്നിവിടങ്ങള്‍ സന്ദര്‍ശിക്കുന്നതിനും, ക്രൂയിസിനു പോകുവാനുള്ള അവസരവും ഉണ്ടായിരിക്കുമെന്ന്‌ സംഘാടകര്‍ അറിയിച്ചു. നാലുപേര്‍ക്ക്‌ താമസിക്കുന്നതിനുള്ള ഒരു 315 ഡോളറിന്‌ മൂന്നു ദിവസം താമസിക്കാം. ഒരാള്‍ക്ക്‌ രജിസ്‌ട്രേഷന്‍, ഭക്ഷണം എന്നിവയ്‌ക്ക്‌ 110 ഡോളര്‍ നല്‍കിയാല്‍ മതിയാകും. എന്നാല്‍ എട്ടുവയസില്‍ താഴെയുള്ള കുട്ടികള്‍ക്ക്‌ 95 ഡോളര്‍ നല്‍കിയാല്‍ മതിയാകും.രണ്ട്‌ വയസുവരെയുള്ള കുട്ടികള്‍ക്ക്‌ സൗജന്യമാണ്‌. ജൂണ്‍ മൂന്നിനു മുമ്പായി രജിസ്റ്റര്‍ ചെയ്യുന്നവര്‍ക്ക്‌ ഒരാള്‍ക്ക്‌ 10 ഡോളര്‍ വീതം രജിസ്‌ട്രേഷനില്‍ ഇളവ്‌ ലഭിക്കും.

കൂടുതല്‍ വിവരങ്ങള്‍ അതത്‌ ദേവാലയ വികാരിമാരില്‍ നിന്നോ, വെബ്‌സൈറ്റില്‍ നിന്നോ ലഭിക്കും. പബ്ലിസിറ്റി കമ്മിറ്റിക്കുവേണ്ടി ജോര്‍ജ്‌ പണിക്കര്‍ അറിയിച്ചതാണിത്‌.
സൗത്ത്‌ വെസ്റ്റ്‌ ഭദ്രാസന ഫാമിലി കോണ്‍ഫറന്‍സ്‌ ഫ്‌ളോറിഡയില്‍
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക