Image

ബ്രോങ്ക്‌സ്‌ ദേവാലയത്തില്‍ വിവാഹഒരുക്ക സെമിനാര്‍

ജോയിച്ചന്‍ പുതുക്കുളം Published on 09 February, 2012
ബ്രോങ്ക്‌സ്‌ ദേവാലയത്തില്‍ വിവാഹഒരുക്ക സെമിനാര്‍
ന്യൂയോര്‍ക്ക്‌: ബ്രോങ്ക്‌സ്‌ സെന്റ്‌ തോമസ്‌ സീറോ മലബാര്‍ ദേവാലയത്തിലെ കപ്പിള്‍സ്‌ മിനിസ്‌ട്രിയുടെ ആഭിമുഖ്യത്തില്‍ മാര്‍ച്ച്‌ 16,17,18 (വെള്ളി, ശനി, ഞായര്‍) തീയതികളില്‍ യുവതീ-യുവാക്കള്‍ക്കായി വിവാഹ ഒരുക്ക സെമിനാര്‍ നടത്തുന്നു.

ഷിക്കാഗോ രൂപതയുടെ കീഴില്‍ വരുന്ന ദേവാലയങ്ങളിലെ യുവതീയുവാക്കള്‍ക്ക്‌ ഈ കോഴ്‌സില്‍ പങ്കെടുക്കാവുന്നതാണ്‌. താത്‌പര്യമുള്ളവര്‍ സ്വന്തം ഇടവകയിലെ വികാരിയുടെ സാക്ഷ്യപത്രവുമായി താഴെപ്പറയുന്ന മേല്‍വിലാസത്തിലോ, ഇമെയില്‍ വിലാസത്തിലോ ബന്ധപ്പെടുക:

ഫാ. ജോസ്‌ കണ്ടത്തിക്കുടി (718 944 4747), ഇമെയില്‍: stmcc@optonline.net, kandathikudy@optonline.net, ജോസ്‌ ഞാറക്കുന്നേല്‍ (914 843 2106). ഷോളി കുമ്പിളുവേലി അറിയിച്ചതാണിത്‌.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക