Image

സ്ത്രീകള്‍ മാത്രം അഭിനയിക്കുന്ന സിനിമാ വരുന്നു; ഗേള്‍സ്

Published on 18 August, 2016
സ്ത്രീകള്‍ മാത്രം അഭിനയിക്കുന്ന സിനിമാ വരുന്നു; ഗേള്‍സ്
സിനിമാചരിത്രത്തില്‍ ആദ്യമായി സ്ത്രീകള്‍ മാത്രം അഭിനയിക്കുന്ന സിനിമാ വരുന്നു. അനേകം ഹിറ്റ് ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ തുളസീദാസാണ് ചിത്രം സംവിധാനം ചെയ്യുന്നത്. 'ഗേള്‍സ്' എന്നാണ് സിനിമയുടെ പേര്. എം. ജെ. ഡി. പ്രൊഡക്ഷന്‍സിനുവേണ്ടി കെ. മണികണ്ഠന്‍ നിര്‍മിക്കുന്ന ഈ ചിത്രം പാദുവാ ഫിലിംസ് തിയറ്ററിലെത്തിക്കും.

നായകന്റെ സാമീപ്യമില്ലാത്ത ഈ ചിത്രത്തിലെ നായികമാര്‍ നദിയാമൊയ്തു, ഇനിയ, അര്‍ച്ചന, ആരതി, സുഭിഷ, ഈവന്‍, രേഷ്മ എന്നിവരാണ്.'ഹീറോയിസത്തിലൂടെയാണ് എല്ലാ സിനിമകളും വിജയിച്ചിരിക്കുന്നത്. 'ഗേള്‍സ്' ഒരു പുതിയ പാത സ്വീകരിച്ചിരിക്കുകയാണ്. ഹീറോ ഇല്ലാത്ത സിനിമ, എന്നാല്‍ ഹീറോ ഉള്ള സിനിമയി ലുള്ള ചേരുവകള്‍ എല്ലാം ഉണ്ട്'. സംവിധായകന്‍ തുളസീദാസ് പറയുന്നു. ഒരു നായക ചിത്രത്തിലുള്ള കൂറ്റന്‍ ആക്ഷന്‍ രംഗങ്ങള്‍ ഈ ചിത്രത്തിലുമുണ്ട്. നദിയാമൊയ്തു, ഇനിയയെപ്പോലുള്ള താരങ്ങളുടെ ചടുലമായ ആക്ഷന്‍ രംഗങ്ങള്‍ പ്രേക്ഷകരെ അദ്ഭുതപ്പെടുത്തും.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക