Image

സി.പി.ഐ.സമ്മേളനത്തില്‍ വിനയനും മുകേഷും

Published on 08 February, 2012
സി.പി.ഐ.സമ്മേളനത്തില്‍ വിനയനും മുകേഷും
കൊല്ലം: സിപി.ഐ. സംസ്ഥാന സമ്മേളനത്തിന്റെ ഉദ്ഘാടനത്തിനു സിനിമാ സംവിധായകന്‍ വിനയനും നടന്‍ മുകേഷും. ഉദ്ഘാടനച്ചടങ്ങില്‍ പാര്‍ട്ടിയുടെ മുന്‍കാല നേതാക്കളുടെ കുടുംബാംഗങ്ങളും ക്ഷണിക്കപ്പെട്ടവരും സംബന്ധിച്ചിരുന്നു.

കൊല്ലം ടൗണ്‍ഹാളിലായിരുന്നു ചടങ്ങ്. വിനയനും മുകേഷും മുന്‍നിരയില്‍ തന്നെയുണ്ടായിരുന്നു. ഉജ്വല സ്വീകരണമാണ് ഇരുവര്‍ക്കും ലഭിച്ചത്. മുന്‍ സംസ്ഥാന സെക്രട്ടറി പി.കെ. വാസുദേവന്‍ നായരുടെ ഭാര്യ ലക്ഷ്മിക്കുട്ടിയമ്മ, മകള്‍ ശാരദ, തോപ്പില്‍ ഭാസിയുടെ ഭാര്യ അമ്മിണിയമ്മ, സി.കെ. വിശ്വനാഥന്റെ ഭാര്യ സി.കെ. ഓമന, പി.എന്‍. പണിക്കരുടെ മകന്‍ ബാലഗോപാല്‍, മേഥിനി, ഡോ:എന്‍.എ.കരിം, പ്രഫ:കെ. അരവിന്ദാക്ഷന്‍,ഡോ: എം.എം.ബഷീര്‍ തുടങ്ങിയവര്‍ ക്ഷണിക്കപ്പെട്ടവരായി സംബന്ധിച്ചിരുന്നു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക