Image

ഡല്‍ഹിയില്‍ കീഴുദ്യോഗസ്ഥനോട് മോശമായി പെരുമാറിയ മലയാളി ഡിസിപിക്കെതിരേ അന്വേഷണം

Published on 08 February, 2012
ഡല്‍ഹിയില്‍ കീഴുദ്യോഗസ്ഥനോട് മോശമായി പെരുമാറിയ മലയാളി ഡിസിപിക്കെതിരേ അന്വേഷണം
ന്യൂഡല്‍ഹി: തന്റെ കീഴുദ്യോഗസ്ഥനോട് കോടതി വളപ്പില്‍ മോശമായി പെരുമാറിയ മലയാളി ഐപിഎസ് ഉദ്യോഗസ്ഥനെതിരേ അന്വേഷണത്തിന് ഡല്‍ഹി ഹൈക്കോടതി ഉത്തരവിട്ടു. മലയാളി ഉദ്യോഗസ്ഥന്‍ സിജു പി.കുരുവിളയ്‌ക്കെതിരേയാണ് അന്വേഷണം. 

കോടതി വളപ്പില്‍ സിവില്‍ വേഷത്തിലെത്തിയ തന്നെ കണ്ട് സല്യൂട്ട് ചെയ്യാത്തതിനു കോണ്‍സ്റ്റബിള്‍ ദിനേശ് കുമാറിനോട് തലകുത്തി മറിയാന്‍ സിജു ആവശ്യപ്പെടുകയായിരുന്നു. കോണ്‍സ്റ്റബിളിന്റെ യുണിഫോമിലെ ബാഡ്ജ് പിടിച്ചു പറിക്കുകയും ചെയ്തു. കോടതി വളപ്പില്‍ മൊബൈല്‍ ഫോണില്‍ സംസാരിച്ചെന്ന് കുറ്റപ്പെടുത്തിയായിരുന്നു തലകുത്തി കോടതിയെ വലംവയ്ക്കാന്‍ ഡിസിപിയായ സിജു പി.കുരുവിള ഉത്തരവിട്ടത്.

സംഭവത്തിന്റെ ദൃശ്യങ്ങള്‍ പുറത്തു വന്നതിനെത്തുടര്‍ന്നു നടപടിയെടുക്കാന്‍ പോലീസ് കമ്മിഷണര്‍ക്കു ഡല്‍ഹി ഹൈക്കോടതി നിര്‍ദ്ദേശം നല്‍കി. ഇതേത്തുടര്‍ന്നു സിജുവിനെതിരേ വകുപ്പുതല അന്വേഷണത്തിന് ഉത്തരവിടുകയായിരുന്നു.

ബിഹാര്‍ കേഡറിലെ ഐപിഎസ് ഉദ്യോഗസ്ഥനായ സിജു പി.കുരുവിള കോട്ടയം ഈരാറ്റുപേട്ട അമ്പാറനിരപ്പേല്‍ സ്വദേശിയാണ്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക