Image

രോഹന്‍ ഗവാസ്‌കര്‍ ഫസ്റ്റ് ക്ലാസ് ക്രിക്കറ്റില്‍ നിന്ന് വിരമിച്ചു

Published on 08 February, 2012
രോഹന്‍ ഗവാസ്‌കര്‍ ഫസ്റ്റ് ക്ലാസ് ക്രിക്കറ്റില്‍ നിന്ന് വിരമിച്ചു
മുംബൈ: സുനില്‍ ഗവാസ്‌കറുടെ മകനും മുന്‍ ഇന്ത്യന്‍ താരവുമായ രോഹന്‍ ഗവാസ്‌കര്‍ ഫസ്റ്റ് ക്ലാസ് ക്രിക്കറ്റില്‍ നിന്നും വിരമിച്ചു. 2009ന് ശേഷം സജീവ ക്രിക്കറ്റില്‍ നിന്ന് വിട്ടു നില്‍ക്കുകയായിരുന്നു രോഹന്‍. ക്രിക്കറ്റ് കമന്റേറ്ററായാണ് രോഹന്‍ ഇപ്പോള്‍ പ്രവര്‍ത്തിക്കുന്നത്. 

ഇന്ത്യയ്ക്കായി 11 ഏകദിനങ്ങള്‍ കളിച്ചിട്ടുള്ള രോഹന്‍ ഒരു അര്‍ധശതകം അടക്കം 151 റണ്‍സ് നേടിയിട്ടുണ്ട് 2003-04ല്‍ ഓസ്‌ട്രേലിയയില്‍ നടന്ന ത്രിരാഷ്ട്ര പരമ്പരയിലാണ് രോഹന്‍ ഇന്ത്യയ്ക്കായി പാഡണിഞ്ഞത്. 2004ല്‍ ഐസിസി ചാമ്പ്യന്‍സ് ട്രോഫിക്കുള്ള ടീമില്‍ എത്തിയതിന് ശേഷം പിന്നീട് ഒരിക്കലും രോഹനെ ടീമിലേക്ക് പരിഗണിച്ചില്ല. 

ആഭ്യന്തര ക്രിക്കറ്റില്‍ ബംഗാളിന് വേണ്ടി 75 മത്സരങ്ങള്‍ കളിച്ചിട്ടുള്ള രോഹന്‍ 51.21 ശരാശരയില്‍ 5073 റണ്‍സ് നേടിയിട്ടുണ്ട്. ബിസിസിഐക്കെതിരേ കപില്‍ ദേവിന്റെ നേതൃത്വത്തില്‍ തുടങ്ങിയ വിമത ക്രിക്കറ്റ് ലീഗിലും രോഹന്‍ കളിച്ചു. പിന്നീട് മടങ്ങിയെത്തിയ രോഹന്‍ ഐപിഎല്ലിലെ ആദ്യ സീസണില്‍ കോല്‍ത്ത നൈറ്റ് റൈഡേഴ്‌സിനു വേണ്ടിയാണ് കളത്തിലിറങ്ങിയത്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക