Image

ഒഡീഷ വ്യാജ മദ്യദുരന്തം: മരണം 29 ആയി

Published on 08 February, 2012
ഒഡീഷ വ്യാജ മദ്യദുരന്തം: മരണം 29 ആയി
ഭുവനേശ്വര്‍: ഒഡീഷ (ഒറീസ)യില്‍ വ്യാജമദ്യദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 29 ആയി. മരുന്നെന്ന പേരില്‍ ആള്‍ക്കഹോള്‍ ചേര്‍ത്ത മിശ്രിതം വാങ്ങിക്കഴിച്ചതാണ് ദുരന്തത്തിന് കാരണം. കട്ടക്കിലും സമീപജില്ലയായ ഖോര്‍ധയിലുമാണ് ദുരന്തമുണ്ടായത്. ഇരുപതോളം പേര്‍ ഗുരുതരാവസ്ഥയില്‍ ആശുപത്രിയിലാണ്.

കട്ടക്കിലെ തുകുലിയാപാഡ ഗ്രാമത്തിലെ ഒരു വില്‍പനക്കാരനില്‍ നിന്നുമാണ് ആളുകള്‍ മിശ്രിതം വാങ്ങിയത്. പനിക്കും ജലദോഷത്തിനുമുള്ള സിറപ്പെന്ന പേരിലായിരുന്നു വില്‍പന. വില്‍പനക്കാരനും മരിച്ചവരില്‍ ഉള്‍പ്പെടും. തിങ്കളാഴ്ചയാണ് ഇവര്‍ മരുന്ന് വാങ്ങിയത്. അസ്വസ്ഥത തോന്നിയ പലരും ഇന്നലെയാണ് മരിച്ചത്. മരുന്നില്‍ മദ്യം ചേര്‍ത്തിരുന്നതായും ഇതിന്റെ അളവ് കൂടിയതാണ് മരണകാരണമെന്നും പിന്നീടാണ് മനസിലായത്.

സംഭവവുമായി ബന്ധപ്പെട്ട് വില്‍പനക്കാരന്റെ ബന്ധുക്കളായ മൂന്നു പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക