Image

നയന്‍താര പ്രഭുദേവ ബന്ധം തകരാന്‍ യഥാര്‍ത്ഥ കാരണം?

Published on 17 August, 2016
നയന്‍താര പ്രഭുദേവ ബന്ധം തകരാന്‍ യഥാര്‍ത്ഥ കാരണം?


നയന്‍താരയും പ്രഭു ദേവയും തമ്മിലുണ്ടായിരുന്ന പ്രണയവും ഗോസിപ്പുമെല്ലാം പണ്ടേ തീര്‍ന്നതാണ്. നയന്‍താരയ്ക്ക് പുതിയ കാമുകനെയും കണ്ടെത്തി. എന്നാലിതുവരെ ഇരുവരും പിരിയാനുണ്ടായ യഥാര്‍ത്ഥ കാരണം എന്താണെന്ന് മാത്രം ആരാധകര്‍ക്കറിയില്ല.പ്രഭു ദേവയുമായുള്ള വിവാഹത്തിന് വേണ്ടി സിനിമ ഉപേക്ഷിച്ച് പോയതാണ് നയന്‍. എന്നാല്‍ പിന്നെ കേട്ടത് ഇരുവരും വേര്‍പിരിയുന്നു എന്നാണ്. അധികം വൈകാതെ നയന്‍ സിനിമയില്‍ മടങ്ങിയെത്തുകയും ചെയ്തു. എന്താണ് അതിനിടയില്‍ സംഭവിച്ചത്. ക്ലാസിക് ഡാന്‍സറായ റംലത്തും പ്രഭുദേവയും പ്രണയിച്ച് വിവാഹിതരായവരാണ്. വിവാഹത്തിന് വേണ്ടി മതം മാറിയ റംലത്ത്, ലത എന്ന പേരും സ്വീകരിച്ചിരുന്നു.

നയന്‍താരയുമായുള്ള പ്രണയത്തെ തുടര്‍ന്ന് പ്രഭു ദേവ തന്റെ വിവാഹ ബന്ധം വേര്‍പെടുത്താന്‍ തീരുമാനിച്ചു. അങ്ങനെ 2010 ല്‍ പ്രഭുദേവയും ഭാര്യ റംലത്തും നിയമപരമായി വേര്‍പിരിഞ്ഞു.റംലത്തില്‍ നിന്ന് വിവാഹ മോചനം നേടി പ്രഭുദേവയും, സിനിമ ഉപേക്ഷിച്ച് നയന്‍താരയും രണ്ട് വര്‍ഷത്തെ പ്രണയത്തിന് ശേഷം വിവാഹിതരമായി. വളരെ രഹസ്യമായൊരു ചടങ്ങായിരുന്നു അത്. അതുകൊണ്ട് തന്നെ വിവാഹം നടന്നു എന്നും ഇല്ല എന്നുമുള്ള കിംവദന്തികള്‍ നിലനിന്നു പോന്നു.ദിവസങ്ങള്‍ മാത്രമേ ആ ദാമ്പത്യത്തിന് ആയുസുണ്ടായിരുന്നുള്ളൂ. ആദ്യ ബന്ധത്തില്‍ തനിക്കുണ്ടായ മക്കളെ കൂടെ കൂട്ടണമെന്ന് പ്രഭുദേവ പറഞ്ഞു എന്നാല്‍ നമുക്ക് വേണ്ടത് സ്വകാര്യതയാണെന്ന് നയന്‍ വാദിച്ചു. ഒടുവില്‍ വേര്‍പിരിയാം എന്ന പരിഹാരമാര്‍ഗ്ഗം ആദ്യം പറഞ്ഞത് പ്രഭുദേവ തന്നെയാണ്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക