Image

അറസ്റ്റ് ഭയന്ന് ജീവനൊടുക്കാന്‍ ശ്രമിച്ചിരുന്നുവെന്ന് ഹോസ്‌നി മുബാറക്കിന്റെ ഭാര്യ

Published on 08 February, 2012
അറസ്റ്റ്  ഭയന്ന് ജീവനൊടുക്കാന്‍ ശ്രമിച്ചിരുന്നുവെന്ന് ഹോസ്‌നി മുബാറക്കിന്റെ ഭാര്യ
കെയ്‌റോ: ജീവനൊടുക്കാന്‍ ശ്രമിച്ചുവെന്ന് മുന്‍ ഈജിപ്റ്റ് പ്രസിഡന്റ് ഹോസ്‌നി മുബാറക്കിന്റെ ഭാര്യയുടെ വെളിപ്പെടുത്തല്‍. അഴിമതി കേസില്‍ അറസ്റ്റിലാവുമെന്ന ഭീതിയെ തുടര്‍ന്നാണ് ജീവനൊടുക്കാന്‍ ശ്രമിച്ചതെന്ന് മുബാറക്കിന്റെ ഭാര്യ സുസൈന്‍ മുബാറക്ക് പറഞ്ഞു.

2011 മേയ് 13-നായിരുന്നു സംഭവം. അഴിമതി കേസില്‍ തന്നെ അറസ്റ്റ് ചെയ്യാന്‍ ഉത്തരവിട്ടതിനെ തുടര്‍ന്ന് അമിതമായി ഉറക്ക ഗുളികള്‍ കഴിച്ചാണ് ജീവനൊടുക്കാന്‍ ശ്രമിച്ചത്. അത് തന്റെ ജീവിതത്തിലെ കറുത്ത ദിനമായിരുന്നെന്നും ജീവിതത്തിലേക്ക് മടങ്ങി വന്നത് ഭാഗ്യമാണെന്നും അവര്‍ പറഞ്ഞു. മുബാറക്കിന്റെ അഭിഭാഷകന്‍ ഫരീദ്-അല്‍-ഡിബ് ഇടപെട്ടാണ് തന്റെ അറസ്റ്റ് പിന്നീട് ഒഴിവാക്കിയതെന്നും സുസൈന്‍ മുബാറക്ക് വെളിപ്പെടുത്തി. 

മുബാറക്ക് അധികാരം ഒഴിയാന്‍ തീരുമാനിച്ച സമയത്തെ നിര്‍ണായക സംഭവങ്ങളും ഭാര്യ വെളിപ്പെടുത്തി. അമേരിക്ക, സൗദി അറേബ്യ, യുഎഇ, ബഹറിന്‍, കുവൈറ്റ് തുടങ്ങിയ രാജ്യങ്ങള്‍ മുബാറക്കിനും കുടുംബത്തിനും രാഷ്ട്രീയ അഭയം 2011 ഫെബ്രുവരിയില്‍ വാഗ്ദാനം ചെയ്തിരുന്നുവെന്ന് അവര്‍ പറഞ്ഞു. എന്നാല്‍ മുബാറക്ക് പ്രസിഡന്റ് സ്ഥാനം രാജിവെച്ചപ്പോള്‍ വാഗ്ദാനം ഈ രാജ്യങ്ങള്‍ പിന്‍വലിച്ചുവെന്ന് സുസൈന്‍ കുറ്റപ്പെടുത്തി..

ഫെബ്രുവരി ഒന്നിന് അമേരിക്കന്‍ പ്രസിഡന്റ് ബറാക് ഒബാമയുമായി ഫോണില്‍ സംസാരിച്ചപ്പോള്‍ മുബാറക്ക് രാജി സന്നദ്ധത അറിയിച്ചതാണ്. തനിക്കും കുടുംബത്തിനും വേണ്ട സംരക്ഷണം നല്‍കുമെന്ന് ഒബാമ ഉറപ്പ് നല്‍കിയിരുന്നെന്നും സുസൈന്‍ വെളിപ്പെടുത്തി.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക