Image

കര്‍ണാടകയില്‍ രാജിവെച്ച മന്ത്രിമാരോട് നിയമസഭയില്‍ കയറരുതെന്ന് സ്പീക്കര്‍

Published on 08 February, 2012
കര്‍ണാടകയില്‍ രാജിവെച്ച മന്ത്രിമാരോട് നിയമസഭയില്‍ കയറരുതെന്ന് സ്പീക്കര്‍
ബാംഗളൂര്‍: നിയമസഭാ നടപടികള്‍ നടന്നുകൊണ്ടിരിക്കെ മൊബൈല്‍ ഫോണില്‍ അശ്ലീല ചിത്രങ്ങള്‍ കണ്ടതു പുറത്തായതിനെത്തുടര്‍ന്ന് രാജിവെച്ച മന്ത്രിമാരോട് നിയമസഭയില്‍ കയറരുതെന്ന് സ്പീക്കര്‍ ഉത്തരവിട്ടു. സംഭവത്തില്‍ നടക്കുന്ന അന്വേഷണം പൂര്‍ത്തിയായി റിപ്പോര്‍ട്ട് വരുന്നതുവരെ നിയമസഭയില്‍ കയറരുതെന്നാണ് സ്പീക്കറുടെ ഉത്തരവ്. 

സഹകരണ വകുപ്പുമന്ത്രി ലക്ഷ്മണ്‍ സവാദി, വനിതാ ശിശുക്ഷേമ മന്ത്രി സി.സി.പാട്ടീല്‍, പരിസ്ഥിതി മന്ത്രി ജെ. കൃഷ്ണ പാലിമാര്‍ എന്നിവരാണ് വിവാദത്തെ തുടര്‍ന്ന് രാജിവെച്ചത്. അശ്ലീലദൃശ്യമുളള മൊബൈല്‍ ഫോണ്‍ പരിസ്ഥിതി മന്ത്രി ജെ.കൃഷ്ണ പാലിമറന്റേതാണെന്നു കണെ്ടത്തിയിരുന്നു. ഇതേത്തുടര്‍ന്നാണ് പാലിമറിനു രാജി വയ്‌ക്കേണ്ട സാഹചര്യമുണ്ടായത്. അശ്ലീല വീഡിയോ കണ്ടതായി വന്ന വാര്‍ത്ത ആദ്യം ഇവര്‍ നിഷേധിച്ചിരുന്നു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക