Image

കെടിഡിസി അനധികൃത നിയമനത്തിനെതിരേ വിജിലന്‍സ് അന്വേഷണം

Published on 08 February, 2012
കെടിഡിസി അനധികൃത നിയമനത്തിനെതിരേ വിജിലന്‍സ് അന്വേഷണം
തിരുവനന്തപുരം: കെടിഡിസിയിലെ അനധികൃത നിയമനങ്ങളെക്കുറിച്ച് വിജിലന്‍സ് അന്വേഷണം വേണമെന്ന് തിരുവനന്തപുരം വിജിലന്‍സ് കോടതി ഉത്തരവിട്ടു. തിരുവനന്തപുരം സ്വദേശി രാമചന്ദ്രന്‍ നല്‍കിയ പരാതിയിലാണ് കോടതി ഉത്തരവ്. കെടിഡിസി മുന്‍ ചെയര്‍മാന്‍ ചെറിയാന്‍ ഫിലിപ്പ്, മുന്‍ എംഡി കെ.ജി.മോഹന്‍ലാല്‍ എന്നിവര്‍ക്കെതിരേയും അന്വേഷണം നടത്താന്‍ കോടതി നിര്‍ദ്ദേശിച്ചു. 

കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് നിയമിച്ച താല്‍ക്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്തിയതില്‍ വന്‍ ക്രമക്കേടുണ്‌ടെന്നാണ് പരാതിയില്‍ പറയുന്നത്. ഇത്തരത്തില്‍ ആറുപേരെ നിയമിച്ചുവെന്നാണ് കേസ്. എഴുത്ത് പരീക്ഷയോ അഭിമുഖമോ കൂടാതെയാണ് നിയമനം നടത്തിയത്. തേക്കടിയില്‍ ബോട്ട് വാങ്ങിയതിലെ ക്രമക്കേടിനെക്കുറിച്ചും കെറ്റിഡിസി ഹോട്ടലുകളില്‍ ബന്ധുക്കളെയും വേണ്ടപ്പെട്ടവരേയും സൗജന്യമായി താമസിപ്പിച്ചുവെന്ന ആരോപണത്തെക്കുറിച്ചും അന്വേഷിക്കാനും കോടതി ഉത്തരവിട്ടിട്ടുണ്ട്. 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക