Image

സൊനാക്ഷിയുടെ അകിരയിലെ ഗാനങ്ങള്‍ എത്തി

Published on 16 August, 2016
സൊനാക്ഷിയുടെ അകിരയിലെ ഗാനങ്ങള്‍ എത്തി
സൊനാക്ഷി സിന്‍ഹ കേന്ദ്ര കഥാപാത്രമായി എത്തുന്ന അകിര റിലീസിന് തയ്യാറെടുക്കുകയാണ് ചിത്രത്തിന്റെ ഓഡിയോ ജൂക്‌ബോക്‌സ് അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടു. ആറ് ഗാനങ്ങള്‍ അടങ്ങുന്ന ഓഡിയോ ജൂക് ബോക്‌സാണ് റിലീസ് ചെയ്തിരിക്കുന്നത്. വിശാല്‍ ശേഖറാണ് ഗാനങ്ങള്‍ക്ക് ഈണം ഒരുക്കിയിരിക്കുന്നത്.

ആക്ഷന്‍ ഗെറ്റപ്പിലാണ് സൊനാക്ഷി ചിത്രത്തില്‍ എത്തുന്നത്. എ ആര്‍ മുരുഗദോസാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. കൊന്‍കണ സെന്‍ ശര്‍മ, സംവിധായകന്‍ അനുരാഗ് കശ്യപ് എന്നിവരും ചിത്രത്തില്‍ സുപ്രധാന വേഷങ്ങള്‍ കൈകാര്യം ചെയ്യുന്നുണ്ട്. ഫോക്‌സ് സ്റ്റാര്‍ സ്റ്റുഡിയോസും എ ആര്‍ മുരുഗദോസും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക