Image

സിപിഐക്കാര്‍ അപകര്‍ഷതാ ബോധം ഉപേക്ഷിക്കണം: ബര്‍ദന്‍

Published on 08 February, 2012
സിപിഐക്കാര്‍ അപകര്‍ഷതാ ബോധം ഉപേക്ഷിക്കണം: ബര്‍ദന്‍
കൊല്ലം: സിപിഐക്കാര്‍ അപകര്‍ഷതാ ബോധം ഉപേക്ഷിച്ചു വളര്‍ച്ചയ്ക്കു ശ്രമിക്കണമെന്നു പാര്‍ട്ടി ജനറല്‍ സെക്രട്ടറി എ.ബി.ബര്‍ദന്‍. സിപിഐയില്‍ രണ്ടു നിലപാടില്ല. ഒട്ടേറെ വെല്ലുവിളികളും അപവാദപ്രചാരണങ്ങളും കടന്നാക്രമണവും അതിജീവിച്ചതാണു കമ്യൂണിസ്റ്റ് പ്രസ്ഥാനമെന്നും അദ്ദേഹം പറഞ്ഞു.

എസ്.എ. ഡാങ്കെയെയും ബി.ടി. രണദിവെയെയും തിരുത്തിയതു സിപിഐ തന്നെയാണെന്ന് ഓര്‍ക്കണം. ഭിന്നാഭിപ്രായമുള്ള ചെറിയ കാര്യങ്ങളില്‍ സിപിഎമ്മും സിപിഐയും വിയോജിക്കാതെ യോജിക്കാവുന്ന പതിനായിരം കാര്യങ്ങളില്‍ ഒന്നിച്ചു നില്‍ക്കുകയാണു വേണ്ടത്. 

വയലാര്‍ സമരത്തില്‍ സുപ്രധാന പങ്കു വഹിച്ച കുടുംബത്തിലെ അംഗമാണു സി.കെ. ചന്ദ്രപ്പന്‍ എന്ന കാര്യം മറക്കാന്‍ പാടില്ലാത്തതാണെന്നും ബര്‍ദന്‍ പറഞ്ഞു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക