Image

അരുണ്‍കുമാറിനെതിരായ വിജിലന്‍സ് അന്വേഷണം ശരിവെച്ചു

Published on 08 February, 2012
അരുണ്‍കുമാറിനെതിരായ വിജിലന്‍സ് അന്വേഷണം ശരിവെച്ചു
കൊച്ചി: തനിക്കെതിരായ വിജിലന്‍സ് അന്വേഷണം ശരിവെച്ച ഹൈക്കോടതി സിംഗിള്‍ ബഞ്ച് വിധി റദ്ദുചെയ്യണമെന്ന വി.എസ്.അച്യുതാനന്ദന്റെ മകന്‍ വി.എ.അരുണ്‍കുമാറിന്റെ ഹര്‍ജി ഡിവിഷന്‍ ബഞ്ച് ഫയലില്‍ സ്വീകരിച്ചു. എന്നാല്‍ വിധി സ്‌റ്റേ ചെയ്യാന്‍ കോടതി വിസമ്മതിച്ചു. ഹൈക്കോടതി ആക്ടിങ് ചീഫ് ജസ്റ്റിസ് മഞ്ജുള ചെല്ലൂരും ജസ്റ്റിസ് പി.ആര്‍.രാമചന്ദ്രമേനോനുമടങ്ങുന്ന ഡിവിഷന്‍ ബെഞ്ചാണ് സ്‌റ്റേ ചെയ്യാന്‍ വിസമ്മതിച്ചത്. 

ഐ.എച്ച്.ആര്‍.ഡി. അഡീ.ഡയറക്ടറായിരിക്കെ ഉയര്‍ന്ന ആരോപണങ്ങളെക്കുറിച്ച് ലോകായുക്തയുടെ പരിഗണനയിലുള്ള പരാതി പിന്‍വലിച്ച് വിജിലന്‍സ് അന്വേഷണം നടത്താനുള്ള സംസ്ഥാന സര്‍ക്കാര്‍ തീരുമാനം ശരിവെച്ച നടപടിയെയാണ് അരുണ്‍കുമാര്‍ ഡിവിഷന്‍ ബഞ്ച് മുമ്പാകെ ചോദ്യം ചെയ്തത്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക