Image

പശു തിരിഞ്ഞു കുത്തുന്നു -ജോയ് ഇട്ടന്‍

ജോയ് ഇട്ടന്‍ (ഐ എന്‍ ഓ സി ന്യൂയോര്‍ക്ക് സ്‌റ്റേറ്റ് ചാപ്റ്റര്‍ പ്രസിഡന്റ്) Published on 15 August, 2016
പശു തിരിഞ്ഞു കുത്തുന്നു -ജോയ് ഇട്ടന്‍
തെരുവില്‍ ഇറങ്ങി ഗോസംരക്ഷണത്തിന്റെ പേരില്‍ അക്രമം നടത്തുന്നവര്‍ക്കെതിരേ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ രോഷപ്രകടനം മനസ്സില്‍ ചിരിയാണ് പടര്‍ത്തിട്ടത്. പശു തിരിഞ്ഞു കുത്താന്‍ തുടങ്ങിയിരിക്കുന്നു. ഈയൊരു നീക്കം ദലിതരോടു തോന്നിയ സഹതാപം കൊണ്ടാണെന്നു വിശ്വസിക്കാനാവില്ല. കാലിനടിയിലെ മണ്ണു ചോര്‍ന്നുപോകുന്നുവെന്ന യാഥാര്‍ഥ്യം ബി.ജെ.പിയും ആര്‍.എസ്.എസും മനസ്സിലാക്കിയതിന്റെ പശ്ചാതലത്തിലാണു പശുനയം തിരുത്താതെ രീതി ഒന്നു മാറ്റിപിടിക്കാന്‍   ബി.ജെ.പിയെ പ്രേരിപ്പിക്കുന്നത്. ഗത്യന്തിരമില്ലാതെ പശുവിന്റെ പേരിലുള്ള രാഷ്ട്രീയം കൈവിട്ടുപോവുകയാണെന്ന തിരിച്ചറിവില്‍ ഗോസംരക്ഷകര്‍ക്കെതിരേ പ്രസ്താവനകളുമായി രംഗത്തെതുകയായിരുന്നു മോദി. മൗനംവെടിഞ്ഞ് ആദ്യവെടി പൊട്ടിക്കുവാന്‍ പ്രധാനമന്ത്രി തെരഞ്ഞെടുത്ത വേദിയും സമയവും സന്ദര്‍ഭോചിതമായി. ഗോസംരക്ഷണസമിതിയുടെ പേരില്‍ തെരുവിലിറങ്ങി അക്രമം നടത്തുന്നവര്‍ പകല്‍ സമയങ്ങളില്‍ ഗോസംരക്ഷകരും രാത്രികാലങ്ങളില്‍ സാമൂഹ്യവിരുദ്ധരുമാണെന്നാണ് അദ്ദേഹം ന്യൂഡല്‍ഹി ടൗണ്‍ഹാളില്‍ സംഘടിപ്പിച്ച 'എന്റെ സര്‍ക്കാരിന്റെ രണ്ടാം വാര്‍ഷികം' എന്ന ചടങ്ങില്‍ മുഖ്യപ്രഭാഷണം നടത്തവേ പറഞ്ഞത്.

 ഹൈദരാബാദ് സര്‍വകലാശാല വിദ്യാര്‍ഥിയും ദലിത് വിദ്യാര്‍ഥി സംഘടനാ നേതാവുമായിരുന്ന രോഹിത് വെമൂല കോളജ് അധികൃതരുടെ ദലിത് പീഡനത്തെ തുടര്‍ന്ന് ആത്മഹത്യ ചെയ്തപ്പോഴൊന്നും പ്രധാനമന്ത്രി പ്രതികരിച്ചിരുന്നില്ല. ഇതുവരെ ഉണ്ടായ ഗോസംരക്ഷണ സമിതിയുടെ ആക്രമണങ്ങള്‍ക്കെതിരേയും സര്‍ക്കാരിന്റെ ഭാഗത്തുനിന്നും പ്രതികരണങ്ങളൊന്നും ഉണ്ടായിരുന്നില്ല. ആദ്യം നടന്ന ആക്രമണം ഉത്തര്‍പ്രദേശിലെ ദാദ്രിയിലായിരുന്നു. മുഹമ്മദ് അഖ്‌ലാഖിന്റെ വീട്ടില്‍ പശുമാംസം സൂക്ഷിച്ചുവെന്നാരോപിച്ച് ഒരുകൂട്ടം വി.എച്ച്.പി പ്രവര്‍ത്തകര്‍ ആ പാവം മനുഷ്യനെ തല്ലിക്കൊല്ലുകയായിരുന്നു. ആര്‍.എസ്.എസും ബി.ജെ.പിയും അപ്പോഴും പ്രതികരിച്ചിരുന്നില്ല.

 ദലിത് രാഷ്ട്രീയത്തിന്റെ ഏകീകരണവും സ്വത്വബോധം അവരില്‍ രൂഢമൂലമാവുന്നതും ബി.ജെ.പി തിരിച്ചറിഞ്ഞിരിക്കുന്നു. ഇതിനെ തുടര്‍ന്നാണ് ദലിതരെ സഹോദരങ്ങള്‍ എന്നുവരെ അഭിസംബോധന ചെയ്യാന്‍ പ്രധാനമന്ത്രി തയ്യാറായത്. ദലിത് സഹോദരങ്ങളെ ഒഴിവാക്കി എന്നെ ആക്രമിക്കൂ എന്ന് പറയുവാന്‍ വരെ പ്രധാനമന്ത്രി തയ്യാറാകണമെങ്കില്‍ ആര്‍.എസ്.എസിന്റെ നിര്‍ദ്ദേശം അദ്ദേഹം ശിരസാവഹിക്കുകയാണെന്നതിന് യാതൊരു സംശയവുമില്ല. സംസ്ഥാനങ്ങള്‍ കൈവിട്ടുപോകുകയാണെന്ന് തിരിച്ചറിഞ്ഞപ്പോള്‍ കേവലം രാഷ്ട്രീയ ലാഭത്തിന് വേണ്ടി മാത്രമാണിപ്പോള്‍ പശു സംരക്ഷകര്‍ക്കെതിരെ അവര്‍ രാത്രികാലങ്ങളില്‍ സാമൂഹ്യവിരുദ്ധരാണെന്ന പ്രസ്താവനയുമായി പ്രധാനന്ത്രി രംഗത്തെത്തിയിരിക്കുന്നത്.  ദലിതര്‍ അവഗണന പേറാന്‍ തുടങ്ങിയത് ഇന്നോ ഇന്നലെയോ അല്ല. അവഗണനയുടെ നുകവും പേറി കാലങ്ങളിലൂടെ ദുരിത ജീവിതം നയിച്ചുകൊണ്ടിരിക്കുന്ന ദലിതരോട് പൊടുന്നനെ  പ്രധാനമന്ത്രിക്കുണ്ടായ  അനുതാപവും കരുണാര്‍ദ്രമായ വാക്കുകളും യു.പി തെരഞ്ഞെടുപ്പ് കഴിയുന്നതോടെ അസ്തമിക്കുമോ യു.പി നിയമസഭാ തെരഞ്ഞെടുപ്പും, ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പും കഴിഞ്ഞാലറിയാം ദലിതര്‍ക്ക് പകരം തന്നെ ആക്രമിക്കാന്‍ ആഹ്വാനം ചെയ്ത പ്രധാനമന്ത്രിയുടെ വാക്കുകളുടെ പൊരുള്‍.  ഗുജറാത്തിലെ ഉള്‍പ്രദേശത്തു രണ്ടു ദലിതരെ ചത്ത പശുവിന്റെ തൊലിയുരിച്ചു എന്നാരോപിച്ചു സവര്‍ണരായ വി.എച്ച്.പി പ്രവര്‍ത്തകര്‍ പച്ചയ്ക്കു പൊതിരെ തല്ലുന്നതു ദൃശ്യമാധ്യമങ്ങളില്‍ പ്രത്യക്ഷപ്പെട്ടതിനെ തുടര്‍ന്ന് ഉത്തര്‍പ്രദേശില്‍ ദലിത് പ്രക്ഷോഭം ആളിപ്പടരുകയായിരുന്നു. അടുത്ത വര്‍ഷം യു.പിയിലും ഗുജറാത്തിലും നടക്കാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പുകളില്‍ ദലിതരുടെയും ന്യൂനപക്ഷങ്ങളുടെയും നിലപാടുകള്‍ നിര്‍ണായകമായിരിക്കുമെന്നതില്‍ സംശയമില്ല. ഈ തിരിച്ചറിവിന്റെ അടിസ്ഥാനത്തിലാണ് പ്രധാനമന്ത്രി നരേന്ദ്രമോദി ഇപ്പോള്‍ പശു സംരക്ഷകര്‍ക്കെതിരെ തിരിഞ്ഞിരിക്കുന്നത്.

പശു തിരിഞ്ഞു കുത്തുന്നു -ജോയ് ഇട്ടന്‍
Join WhatsApp News
Thomas Vadakkel 2016-08-16 05:07:34
കോൺഗ്രസ്സ് വക്താവായി ജോയി ഇട്ടന്റെ പരമ്പരയായ ലേഖനങ്ങൾ പലതും ഇമലയാളിയിൽ കണ്ടെങ്കിലും ഇന്ത്യയിലെ ചത്ത കോൺഗ്രസിനെപ്പറ്റി വായിക്കാൻ താല്പര്യമുണ്ടായില്ല. ഗാന്ധിജിയുടെ കോൺഗ്രസിനെ കുഴിച്ചിട്ടത് ഇന്ദിരാ ഗാന്ധിയായിരുന്നു. പഴയ കോൺഗ്രസ്സും ഇന്ദിരാ കോൺഗ്രസ്സും ഗാന്ധി കുടുംബങ്ങളുടെ തറവാട്ടു സ്വത്തായി അടുത്തകാലംവരെ അവരുടെ തലമുറകൾ അനുഭവിക്കുന്നുണ്ടായിരുന്നു. എന്തുചെയ്യാം, ഇനിയൊരിക്കലും എഴുന്നേൽക്കാൻ സാധിക്കാത്ത പോലെ വീണു പോയി.  

ഇന്ദിരാ ഗാന്ധി ഭരിക്കുന്ന കാലത്ത് പാർലമെന്റിൽ ഒരു പുരുഷനെങ്കിലും ഉണ്ടായിരുന്നു. അത് ഇന്ദിരാ ഗാന്ധിയായിരുന്നു. സാമ്പത്തിക വിദഗ്ദ്ധനായ മൻമോഹൻ സിംഗ് സോണിയായുടെ 'ആടു കുരങ്ങേ പാടു കുരങ്ങേ'യെന്ന താളത്തിനൊപ്പം തുള്ളിക്കൊണ്ടിരുന്ന പാവം ഒരു ഒരു പാവയായിരുന്നു. ആ ശുദ്ധൻ മാത്രം കട്ടിട്ടില്ല. 

മോദിയെ താഴെയിറക്കിയാൽ കോൺഗ്രസിന്റെ നേതാവ് രാഹുൽ ഗാന്ധി അടുത്ത പ്രധാനമന്ത്രിയെന്ന സ്വപ്നം ഇനി നടക്കുമെന്ന് തോന്നുന്നില്ല. മാണിയുടെ കോൺഗ്രസ്സ് പിരിഞ്ഞതിൽ പിന്നീട് കേരളത്തിലെ ഉമ്മൻ ചാണ്ടി കോൺഗ്രസ്സ്, എറണാകുളം ജില്ലയിൽ മാത്രമായി ഒതുങ്ങി കഴിഞ്ഞു.

കേരളത്തിൽ കോൺഗ്രസിന്റെ കക്കാത്ത ഏതു രാഷ്ട്രീയ നേതാവാണുള്ളത്. വയലാർ രവി പ്രവാസി മന്ത്രിയായി, സർക്കാരിന്റെ വെള്ളാനയായി കേന്ദ്രമന്ത്രി സ്ഥാനത്തിരുന്നു. ഇപ്പോൾ നല്ല ധനികനാ !!!  പ്രവാസികളുടെ പേരിൽ അനേക തവണ അമേരിക്കയിലും വന്നിട്ടുണ്ട്. കേരളത്തിലെ ഏതു രാഷ്ട്രീയ നേതാവിനെയെടുത്താലും ഒന്നുമില്ലാതിരുന്ന ചെറ്റകൾ ജനങ്ങളുടെ നികുതി വെട്ടിച്ചു ധനികരായിയെന്നും കാണാം. പലർക്കും വൻകിട കമ്പനികളിൽ കോടിക്കണക്കിന് ഡോളറിന്റെ ഓഹരികളുണ്ട്. വൻകിട റിസോർട്ടുകൾ, ഫാക്ടറികൾ എന്നിങ്ങനെ രാഷ്ട്രീയം കളിച്ച എല്ലാ പ്രമുഖ കോൺഗ്രസ്സുകാർക്കുമുണ്ട്. ഇവന്മാരെ രാജ്യം മുടിക്കാൻ ഇനിയും ഭരണത്തിൽ കയറ്റണോ?   

ശ്രീ ഇട്ടൻ അമേരിക്കയിൽനിന്നു കോൺഗ്രസ്സ് രാഷ്ട്രീയം കളിച്ചാൽ ഒന്നും നേടാൻ പോവുന്നില്ല. കോൺഗ്രസെന്നു പറയുന്നത് ഗാന്ധി കുടുംബത്തിന്റെ തറവാട്ടു സ്വത്തെങ്കിലും രാഷ്ട്രീയത്തിൽ വല്ല ഭാവിയും കിട്ടണമെങ്കിൽ കേരളത്തിൽ കിടന്നു കളിച്ചാലേ പ്രയോജനമുള്ളൂ. അമേരിക്കയിലെ ഒരു കോൺഗ്രസ്സ് നേതാവെന്ന് പറഞ്ഞു അവിടെ ചെന്നാൽ അവിടെയുള്ള മൂന്നാം കിട നേതാക്കൻമാരെപ്പോലും ഒന്ന് കാണാൻ പോലും കിട്ടില്ല. അവിടുത്തെ തറ രാഷ്ട്രീയക്കാർ അമേരിക്കയിൽ വരുമ്പോൾ ചിരിച്ചും മയക്കിയും പോവും. എന്തെങ്കിലും ഒരു ആവശ്യമായി അവിടെ ചെന്നാൽ, ഒരു മന്ത്രിയെ കാണണമെങ്കിൽ പ്യൂൺ തൊട്ട് തുട്ടു കൊടുക്കേണ്ടി വരും.

സ്വാതന്ത്ര്യം നേടാൻ പൊരുതിയ കോൺഗ്രസിനെ നശിപ്പിച്ചിട്ട് ഇന്ദിരാ ഗാന്ധി ഒരു പുതിയ പാർട്ടി രൂപികരിച്ചു. ആ പാർട്ടിയുടെ പേരാണ് ഇന്ത്യൻ നാഷണൽ കോൺഗ്രസ്സ്. എങ്കിലും 2014 വരെ അമ്പത് സീറ്റിൽ കുറവ് ഒരിക്കലും ഇന്ത്യൻ നാഷണൽ കോൺഗ്രസിന് ലഭിച്ചിട്ടില്ല. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ  അമ്പതു സീറ്റിൽ താഴെ പാർലമെന്റ് സീറ്റുകൾ നേടി കോൺഗ്രസ്സ് ചരിത്രവും സൃഷ്ടിച്ചു. മാത്രവുമല്ല, ഒരു പ്രതിപക്ഷ പാർട്ടിയാകാനും സാധിച്ചില്ലെന്നതാണ് സോണിയാ ഗാന്ധിയുടെ ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ മഹത്വം. 2019-ലെ പാർലമെന്റ് തിരഞ്ഞെടുപ്പിൽ കോൺഗ്രസിനു കിട്ടുന്ന സീറ്റ് പൂജ്യമായിരിക്കുമെന്ന് ബൗദ്ധിക തലങ്ങളിൽ ചിന്തിക്കുന്നവരെല്ലാം പ്രവചിച്ചു കഴിഞ്ഞു. 

സോണിയാ, ചിദംബരം, ഉമ്മൻ ചാണ്ടി, വീരപ്പ മൊയ്‌ലി, റോബർട്ട് വദ്ര മുതലായ നേതാക്കന്മാർ അഴിമതിയിൽ കുളിച്ചു നടന്ന കുറ്റവാളികളായിരുന്നുവെന്നു ജനത്തിനു ബോധ്യമായി. സി. ബി ഐ സമഗ്രമായി അന്വേഷിച്ചുകൊണ്ടിരിക്കുന്നു. നേതാക്കന്മാർ കട്ടു കട്ട് കോൺഗ്രസ്സ് പാർട്ടി തന്നെ പാപ്പരായിരിക്കുകയാണ്. ഒരു തിരഞ്ഞെടുപ്പിനെ നേരിടാൻ പാർട്ടി ഖജനാവിൽ പണംപോലും കാലിയായിയെന്നതാണ് സത്യം. ഇനി കോൺഗ്രസിന് ചെയ്യാവുന്നത് വടക്കേ ഇന്ത്യയിൽ കുട്ടി കോൺഗ്രസുകാരെയിറക്കി ദളിതരെക്കൊണ്ട് ചത്ത പശുവിന്റെ തോലുരിപ്പിച്ചു പ്രശ്നങ്ങൾ സൃഷ്ടിക്കുകയെന്നുള്ളതാണ്. നേതാക്കന്മാർക്ക് ഒരു പോറൽപോലും കിട്ടില്ല, അടി മുഴുവൻ ദളിതർ മേടിച്ചുകൊള്ളും.
Anthappan 2016-08-16 09:09:05

When there are slaves like Ittan the corruption continuous and no freedom for anyone. Until then continue ritual of Aug. 15th.

At least there is i some hope in this country and devote little time here for the sake of your next generation.  VOTE FOR HILLARY CLINTON.

GEORGE V 2016-08-16 11:05:00
ദളിദർക്കു നേരെ ഉള്ള എല്ലാ അതിക്രമങ്ങളെയും അപലപിക്കുന്നു. അതിനു ആര് ഉത്തര വാദിയായാലും ശിക്ഷിക്കപ്പെടണം. പക്ഷെ ഇപ്പോൾ അവർക്കു വേണ്ടി മുതലക്കണ്ണീർ ഒഴുക്കുന്ന ഇടതു പക്ഷത്തേയും കോൺഗ്രസ് കാരേയും കാണുമ്പോൾ സഹദാപം തോന്നും.  70 വർഷത്തിൽ 50 ഓളം വര്ഷം ഭരിച്ച കോൺഗ്രസ് പാർട്ടിക്കും കുറെ നാൾ ഒന്നിച്ചു ഭരിച്ച ഇടതു പക്ഷത്തിനും ഇതിൽ ഒരു പങ്കും ഇല്ലേ. എല്ലാം രണ്ടു വര്ഷം ആയ ബി ജെ പി യുടെ തലയിൽ മാത്രം കെട്ടി വച്ച് രാഷ്ട്രീയ നേട്ടം കൊയ്യാം എന്നല്ലാതെ ദളിതർക്കു ഒരു പ്രയോജനവും കേരളത്തിൽ പോലും നൽകാൻ ഇവർക്കൊക്കെ കഴിയുമോ ? കൂട്ടത്തിൽ കുറെ പളളിലെ അച്ചന്മാരും മെത്രാൻ മാരും ഒരിക്കലും കാണാത്ത   ദളിത് സ്നേഹം ഈയിടെ പ്രകടിപ്പിക്കുന്നത് എന്തിനെന്നും മനസ്സിലാവുന്നില്ല.
Donald 2016-08-16 12:52:18

I am sick and tired of you guys and your bullshit.  You know one thing; this country is built by white people with European heritage and if you think that you can destroy that by bringing your holy cow, overseas congress,  and religion then that is not going to work out here.  Why can’t wrap your socialism here and go back to India.   What you want actually? do you have any goal in life?  Have you ever built anything like Trump tower?  I know you know one thing only and that is to sit and tall or write some crappy article like this.  You cannot do any damn thing.  I am going to gather all lousy Malayalees and put in a boat and send them back to Kerala.  Those who want to stay here stick with the policies of this country.  If you don’t want to get deported better go out and work hard.  Stop bringing these crooked ministers and creepy MPs and MLAs. Have you ever seen any American’s go after the so called dead actors?  I am disgusted to see some these people in Airport receiving the crooked bishops and sanyasis by putting garland on their neck.   Don’t trust these people they are crooked people than Hillary.  They will loot everything from you.  I don’t like Malayaaless. Most of them are lazy assess don’t do anything.  Their main business is start an organization invest all the hard-earned money of their spouses in it.  They are real losers and a pain in the ass of their ladies.  Why can’t you go back to Kerala?  I don’t need your vote None of the Malayalees vote Anyhow.   Do You know how I passed the primary?; by injecting hatred into the mind of uneducated people in this country.  If you don’t want me do that better you go and hoist an American flag in front of your house.  Show some loyalty to the country you live and loot. I have other business to do .  I shall be back with chain-link fence.


മെലാനി 2016-08-16 14:28:37
ഈ Donald അച്ചായൻ പറയുന്നതൊന്നും കാര്യമായി എടുക്കേണ്ട കേട്ടോ. നിങ്ങളെപ്പോലെ തന്നെ പാവമാണ്.  കയ്യിൽ കാശൊന്നും ഇല്ലെങ്കിലും ഗമ കാണിക്കാൻ ഒരു കുറവും ഇല്ല, തനി ഒരു മലയാളി അച്ചായൻ തന്നെ. പണമെല്ലാം ആര് തവണ bankruptsy  ചെയ്തു ഉണ്ടാക്കിയതല്ല.  അതല്ലേ ഞങ്ങളുടെ tax റിട്ടേൺ ആരെയും കാണിക്കാത്തത്. പുള്ളിക്കാരൻ പറഞ്ഞത് കേട്ട് വിഷമം ആയില്ലല്ലോ. 
ആള് പുറത്തു പുലിയാണ് . പക്ഷെ അകത്തു - കുച്ച് നഹീ -  അതെനിക്കല്ലേ അറിയൂ. 
andrew 2016-08-16 17:45:51
if you don't know the answer simply admit. if you don't know the way, do not mislead. you don't have answers to all questions asked, all knows it except you. When Wisdom knocks on your door open it high and wide. She will embrace you and twist around you & bloom until your wife comes home. Wisdom transform to a puppy with tail between when 'she' comes. Ha ha the wise won't fight but worship the powerful.
SchCast 2016-08-17 10:17:31

I really sympathise with atheists/agnostic combination of Anthappan and Andrew. When a social issue prevalent in India is raised, Anthappan is concerned only about election in USA. Andrew is talking in high-end philosophical terms which a man in the street will not understand instead of searching for a solution. Both are hypocrites at best. They want the highlight, if at all, at least on the pages of the emalyalee. What a pity!

Talking about Dalits - Joy Ittan brought forward a genuine concern of the Dalit community. The present government has made thier livelihood nealy impossible. For centuries they relied on the business of processing dead animals, both for food and other uses. Now, you have to think twice before you kill any animal/touch a dead one, including a mad dog. Thomas Vadacken is talking about corruption in government which is not even a related issue of the topic. The bottom line is - what you have to say about the government and its treatment of the Dalits? Don't talk about the 'bygones' 'comeons'. Let us talk about today.. You think BJP government is going to enact a civil code to abolish the caste structure?

Hillary Fan 2016-08-17 18:43:56
സ്കെഡ്യുൾ കാസ്റ് ഇതുവഴി ഓടുന്ന കണ്ടു
Anthappan 2016-08-17 13:43:45

A response to SchCast.

If a person himself calls SchCast then it is quite evident that this person is in shackle.  He cannot imagine a life without god.   These people live in fear and want to lean on to something always.    A person who disbelieves or lacks belief in the existence of god or gods is called an atheist and I am proud to be one.  But an agnostic is  a person who believes that nothing is known or can be known of the existence or nature of god or of anything beyond material phenomena; a person who claims neither faith nor disbelief in god.  I believe in the pure conscience within me and that is my god and I reject all other god and gods (I don’t even refuse to use upper case G when I write god because your god is the god which dance according to your whims and fancies .

With millions of gods in India the cast system is still there and Dalit is the progeny of that system.  This proves time and again that your god is a human god of fear, division, anger, jealousy and corruption and cannot do anything to the people.  If you take away all the objects which is an attribute of your god and you will see your god like a flat tire without pneuma in it.     And this god is never connected to pure spirit within each individual.  The characteristic of pure spirit is that it is neither inferior nor superior to anyone.  SchCast doesn’t have any clue what he is talking about  and I will differ rest of the explanation to my on line friend Andrew. 

After my graduation from college I was looking for job in India but it was impossible for me to buy it from government or from the church I used to go.  Everyone wanted money and what they preached and did never match.  I didn’t want to overburden my parents anymore and I had to leave my home town once for all looking for a job.   And, that journey brought me to this beautiful country of opportunity almost forty years ago.  I had to do odd jobs for my livelihood and for my education in the evenings.  Who I am now is not through bribery or nepotism but through hard work. My loyalty is to this nation first.  And I am not a fool to vote for Trump who is a friend of corrupted politician and the so called fake Christians.  I am surprised to see people like Dr, Carson trying to redefine the teaching of Jesus by supporting the master fraud of America, Trump.  You need to learn from President Obama how to help the oppressed, downtrodden and Dalits but people like you are after the thug and the real Devil Trump.  The gods’ people tried to rip Obama care sixty six times for helping the poor.  Why Dalits in India are in this terrible situation?  If god’s people have the courage do away with the cast system and then everything will be ok. But you guys don’t have the balls to do it.  Ittan, Kuttan, Chakco , and Thomases are sitting in the comforts of their AC room and keep on writing the garbage which do not have any impact anywhere.  They get some relief and that is it.  Or otherwise these people are connected to some underworld organizations like overseas congress which help to cling to power and protect their illegally amazed wealth.   If the Dalits are gone then their kingdom is crumpled.  So your talk about improving Dalits life is a way of continuing the cast system to protect your wealth and comfort.

Never ever vote for Trump vote for Hillary Clinton.  She is trust worthy and compassionate to the poor and less privileged because she was born into that situation first before she became anything. 

(Forgive the typographical error and grammatical mistake.  I did not get a chance to reread it.  I got to go and talk to few people about voting for Hillary Clinton )


SchCast 2016-08-19 11:19:47

I try to stick to the subject matter. We cannot discuss anything of social or political significance if we start with the beginning of the universe. Anthappan does not believe in God and it is fine with me. It is your right under a democratic system.

Right now, we are talking about a group of people (Dalits) who are systematically oppressed for centuries. Nobody can argue truthfully that the caste structure has something (may be everything) to do with it. It is so simple to say shake away the shackles. Preaching about Obama and Hilary or Trump does not help either. It is not an international problem that we are discussing. It is problem related to Indian history and its culture. Be mature enough to accept that fact.

When you say your loyalty is this nation first.. think again. Is it? It is good and it should be so. What if the nation you trust systematically oppress the atheists? Will your loyalty continue? I am not saying that it will ever happen here, but check your convictions. When you do that you realize that why and what the Dalits are clamoring for all the time.

Now, please do not side-track..

Back to my original question - Do you think the government will enact a legislation to get rid of the caste structure for good?


മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക