Image

ഡാളസ് സെന്റ് മേരിസ് മലങ്കര കത്തോലിക്കാ ദേവാലയത്തില്‍കരുണയുടെ വര്‍ഷാചരണ കണ്‍വെന്‍ഷന്‍

പി. പി. ചെറിയാന്‍ Published on 15 August, 2016
ഡാളസ്  സെന്റ് മേരിസ് മലങ്കര കത്തോലിക്കാ ദേവാലയത്തില്‍കരുണയുടെ  വര്‍ഷാചരണ കണ്‍വെന്‍ഷന്‍
ഡാളസ്:  സെന്റ് മേരിസ് മലങ്കര കത്തോലിക്കാ ദേവാലയത്തില്‍ 2016 സെപ്റ്റംബര്‍ 9,10 തീയതികളില്‍ പരിശുദ്ധ ഫ്രാന്‍സിസ് മാര്‍പാപ്പ പ്രഖ്യാപിച്ച കരുണയുടെ വര്‍ഷാഘോഷ പരിപാടികളുടെ ഭാഗമായി സുവിശേഷ  പ്രഭാഷണവും, കണ്‍വന്‍ഷനും നടത്തപ്പെടുന്നു. മലങ്കര കത്തോലിക്കാ സഭ തിരുവനന്തപുരം അതി രൂപത സഹായ മെത്രാനും, മാര്‍ ഇവാനിയോസ് കോളജ്, അഞ്ചല്‍ സെന്റ് ജോണ്‍സ് കോളേജ്  കളിലേ മുന്‍ പ്രനിസിപ്പാളുമായ ഡോക്ടര്‍ സാമുവേല്‍ മാര്‍ ഐറേനിയോസ് മെത്രാപോലിത്ത പ്രസ്തുത പരിപാടികള്‍ക്ക് നേതൃത്വം നല്‍കുന്നു. 2015 നവംബര്‍ മാസത്തിലാണ് കരുണയുടെ വര്‍ഷാഘോഷങ്ങള്‍ ഡാളസ്  മലങ്കര കത്തോലിക്കാ ദേവാലയത്തില്‍ ഇടവക മെത്രോപ്പോലീത്ത തോമസ് മാര്‍ യൗസേബിയോസ് ഉല്‍ഘാടനം ചെയ്തത്.

 നമ്മുടെ ഇന്നത്തെ സമൂഹത്തില്‍, സ്ഥാപനങ്ങളില്‍, ജോലിയിടങ്ങളില്‍, വീടുകളില്‍ പോലും, മാപ്പ്, ക്ഷമ തുടങ്ങിയവ അപ്രത്യക്ഷമായികൊണ്ടിരിക്കുകയാണ്. അങ്ങനെയുള്ള ഈ ലോകത്ത്, ഈ ജൂബിലി വര്‍ഷത്തിലൂടെ, ദൈവത്തെ ഏറ്റവുമധികം പ്രീതിപ്പെടുത്തുന്ന കരുണ, നമുക്ക് മനസില്‍ ഉറപ്പിക്കാം. 

വികാരി ജോസഫ് നെടുമാങ്കുഴിയില്‍, ട്രസ്റ്റി  വറുഗീസ് മാത്യു, സെക്രട്ടറി ജിം ചെറിയാന്‍, കോര്‍ഡിനേറ്റര്‍ മോന്‍സി ജോര്‍ജ് എന്നിവരുടെ നേതൃത്വത്തില്‍ വിവിധ കമ്മറ്റികള്‍ പരിപാടികളുടെ വിജയത്തിനായി പ്രവര്‍ത്തിക്കുന്നു.  കൂടുതല്‍ വിവരങ്ങള്‍ക്ക് : 214 557 5245

ഡാളസ്  സെന്റ് മേരിസ് മലങ്കര കത്തോലിക്കാ ദേവാലയത്തില്‍കരുണയുടെ  വര്‍ഷാചരണ കണ്‍വെന്‍ഷന്‍
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക