ക്യൂബ, സഞ്ചാരികളുടെ പറുദീസ-3 (യാത്ര: ജോണ്‍ ഇളമത)
EMALAYALEE SPECIAL
15-Aug-2016
EMALAYALEE SPECIAL
15-Aug-2016

പഴയ ഹവാനയില്‍ പിന്നീട് കണ്ടത്,പരിശുദ്ധ കന്യാമറിയത്തിന്‍െറ നാമത്തിലുള്ള,
കത്തീഡ്രല്‍, സാന്‍ ക്രിസ്‌റ്റോബാള്‍. 1777 ല്‍ ഫ്രാന്‍സിസ്ക്കന്‍ സമൂഹം
പടുത്തുയര്‍ത്തിയതാണ് ഈ ദേവാലയം.പുരാതന സ്പാനിഷ്
വാസ്തുശില്പ്പത്തിന്‍െറ,അല്ലെങ്കില്‍ മദ്ധ്യകാല കത്തേലിക്കാ വിശ്വാസത്തിന്‍െറ
ഭക്തിയുടെ നിറവില്‍ പണിത വിസ്മയമാണ് നാമിവിടെ ദര്‍ശിക്കുക.ചുട്ട മണ്‍കട്ടകള്‍,
പശചേര്‍ത്ത കുമ്മായക്കൂട്ടില്‍ ഇടക്കിടെ ശില്‍പ്പങ്ങളും,തൂണുകളും പാകി
സൃഷ്ടിച്ചെടുത്ത ഭീമാകാര ദേവാലയം. അതിന്‍െറ ഉള്‍വശം കട്ടിതടികള്‍ ചീകിമിനുക്കി
കൊത്തുപണികളും, ശില്പകലകളും നിറഞ്ഞതെത്രെ.
എന്നാല്‍ ക്യൂബന്‍ വിപ്തവത്തിനു ശേഷം ഇവ ഭക്തിപരമായി സജ്ജീവമല്ല, സന്ദര്‍ശകര്‍ക്കു മുമ്പില്‍ നില്‍ക്കുന്ന ചരിത്ര സാക്ഷ്യങ്ങള്‍ മാത്രം.അടിമകളെ ഇറക്കി കൃൂബയിലെ വനാന്തരങ്ങളില്‍ നിന്ന് കട്ടിതടികള്‍ ശേഖരിച്ചാവണം ഇവയുടെ നിര്‍മ്മിതി.കല്ലുകളും,മാര്‍ബിളുകളും,യൂറോപ്പില്‍ നിന്ന് വിശിഷ്യ,മെഡിറ്ററേനിയന്‍ തീരങ്ങളില്‍ നിന്ന് വലിയ പത്തേമാരികളില്‍ കയറ്റി കൊണ്ടുവന്നതായിട്ടാണ് പറയപ്പെടുന്നത്.

കാലഘട്ടങ്ങളില്‍ മാറിവരുന്ന
വിശ്വാസങ്ങളുടെയും,ചിന്തകളുടെയുംഫലമാണ് ഈ രൂപാന്തരീകരണം എന്നു കരുതാം.പണ്ട്
ഭയപ്പാടുകളെ ഊതി വീര്പ്പിച്ന് അധികാരവും സമ്പത്തും കൈയ്യാളിയിയിരുന്ന കാലത്തു
നിന്ന് ഒരു പുനരുദ്ധാരണം ഇന്ന് ആഗോള മനുഷ്യ സമൂഹം കൈകൊണ്ടിട്ടുണെന്നു തീര്‍ത്തും
കരുതാനാവില്ത.പണ്ടെത്തെ കുരിശുയുദ്ധങ്ങളും,ജിഹാദുകളും ഉണര്‍ന്നു വന്നു
കൊണ്ടിരിക്കുന്നത് ഈ നൂാണ്ടിന്‍െറ ശാപം തന്നെ.മതസൗഹാര്‍ദ്ദത്തേക്കാള്‍ അഭികാമ്യം,
മതപരമായ വൈര്യം ഒഴിവാക്കലാണ്.
ഈ നൂറ്റാണ്ടിലെ പുണ്യശ്ശോകനായ ഫാന്‍സിസ് പാപ്പ പറയുന്നത്,ദൈവത്തെ സ്‌നേഹിക്കണമെങ്കില്‍ ഒരു മതംതന്നെ ആവശ്യമില്ലത്രെ. എന്താണിതിന്‍െറ ഒക്കെ അര്‍ത്ഥം! മനുഷ്യമനസാക്ഷിയിലുണ്ടാകേണ്ട മതം,പരസ്പരസ്‌നേഹം എന്നതല്ലേ? അതു തന്നെയല്ല എല്ലാ മതങ്ങളും അനുശാസിക്കുന്നത്.ആര്‍ക്കാണ് സമാധാനമില്ലാത്ത ജീവിതത്തോട് താല്‍പ്പര്യം. ഇത്രയും ചിന്തിച്ചപ്പോഴാണ്,അവിടെ കണ്ട മറ്റൊരു മതത്തെപ്പറ്റി ഓര്‍മ്മ വന്നത്.
പരമ്പരാഗതമതമായ റോമന്‍ കത്തോലിക്കാ മതവിശ്വാസത്തെയും,അടിമകളായെത്തിയ ആഫ്രിക്കന്‍ മതവിശ്വാസത്തെയും സംയോജിപ്പിച്ച് ക്യൂബയിലൊരു മതം.പണ്ട് മുഗള്‍ ചക്രവര്‍ത്തിമാരുടെ കാലത്ത് മഹാനായ അക്ബര്‍ ചക്രവര്‍ത്തി ഒരു മതം വികസിപ്പിച്ചെടുത്തതായി കേട്ടിട്ടുണ്ട്, "ദിന്ഇല്താഹി'.അത് ഹിന്ദു മുസ്തീം വൈര്യം ഒഴിവാക്കാനായിരുന്നത്രെ.എന്നാലിതതൊന്നുമല്ല,ആരാധിക്കാനൊരു മതം. ,അതിനൊരു ദേവന്‍,അല്ലെങ്കില്‍ ദേവി,അതൊന്നുമല്ലെങ്കില്‍ ഒരു പ്രകൃതിശക്തി.
പഴയ നിയമ സങ്കീര്‍ത്തനത്തിലെ പുറപ്പാടു പുസ്തകത്തിലേക്കാണ് എന്‍െറ മനസ് ഓടി എത്തിയത്.അടിമകളുടെ പ്രവാചകനായ മോശ,ഇസ്രായേല്‍ ജനത്തെ ഫറവോന്‍െറ ദുഷ്ടകരാളങ്ങളില്‍ നിന്ന് മോചിപ്പിച്ച്, മരുഭൂമി കടന്ന്, ചെങ്കടലും,കടന്ന് യഹോവയുടെ കല്പന പ്രകാരം,വിഗ്രഹാരാധനക്കാരായ തന്‍െറ ജനത്തിന് "പത്തു കല്പനകള്‍',വാങ്ങി മടങ്ങി വരുന്ന കഥ! മോശ തിരികെ എത്തുമ്പോള്‍,മലയടിവാരത്തില്‍ സ്വര്‍ണ്ണക്കാളക്കുട്ടിയുടെ വിഗ്രഹബ ലിപീഠം. അവിടെ സുന്ദരിയും,യുവതിയുമായ ഒരുവളെ, വരിഞ്ഞു കെട്ടി കാളക്കട്ടനായ ദേവന് ദഹനബലി ഇടാനുള്ള ആഘോഷളുടെ മഹോത്‌സവം! മോശ ഉഗ്രകോപത്താല്‍ പത്തു കല്പ്പനകള്‍ ആലേഘനം ചെയ്ത കല്‍പ്പലക കൊണ്ട് എറിഞ്ഞു ആ വിഗ്രഹത്തെ ഉടച്ചു.ഞാനോര്‍ത്തു: മഹാപ്രവാചകനായ മോശ, ഇനി ഒരിക്കല്‍ ഉയര്‍ത്തണീറ്റു വന്നാലെത്തെ സ്ഥിതി! എന്തായാലും ആ പുതിയ മതക്കാരുടെ ക്ഷേത്രത്തില്‍ ഞങ്ങള്‍ പ്രവേശിച്ചു.
കരകൗശല വസ്തുക്കളുടെ ഒരു ഉത്സവം.ചിത്രങ്ങള്‍,കൊത്തുപണികള്‍,കാടുകള്‍,മനുഷ്യര്‍,ഹിംസ്ര ജന്തുക്കള്‍,അവകള്‍ പരസപരം ബഹുമാനത്തോട ജീവിതം പങ്കിടുന്ന ചിത്രങ്ങള്‍ കോറയിട്ട ഒരു മ്യൂസിയം പേലെ.മദ്ധ്യകാലഘട്ടത്തിലെ ചെമ്പ്-ഇരുമ്പ് ആന്‍റിക് ഫര്ണിച്നറുകള് അറത്തുമുറിച്ന് കൂട്ടിച്ചേര്‍ത്ത നിരവിധി സങ്കല്പങ്ങള്‍.അവയില്‍ കലയും,കതുകവും,അഭിവാഞ്ഛയും നിറഞ്ഞു നില്‍ുന്നു.അകത്തളത്തില്‍, ആഹഌദചിത്തരയി നൃത്തമാടുന്ന കറുത്ത സുന്ദരികളും,ആകാര സൗഷ്‌വമുള്ള അരോഗദൃഢഗാത്രരുമായ കറുത്ത പുരുഷന്മാരും. ഇന്നവര്‍ അടിമകളല്ല ,ക്യൂബന്‍ ജനതയുടെഒരു നിര്‍ണ്ണായക വിഭാഗം.ധൃതഗതിയായി വാദ്യഘോഷങ്ങള്‍ മുഴക്കി നൃത്തമാടുന്നവര്‍.ദേവനേയോ, ദേവിയേയാ,പ്രകൃതിശക്തികളെയോ പ്രസാദിപ്പിക്കാനാകാം. അവരുടെവേഷഭൂഷാദികളും, അവരുടെമാദകചലനങ്ങളും ആരുടെയും മനസിനെ മഥിക്കും.നൃത്തം അറിയാത്തവര്‍ പോലും,തെല്ലു നൃത്തത്തെഇഷ്ടപ്പെടാത്തവര്‍ പോലും കാലുകള്‍ ഇളക്കി പോകും,അവരോടൊപ്പം ഒരു ചുവടു വെക്കാന്‍! കാടും,നായാട്ടും,പക്ഷികളുടെയും,മൃഗങ്ങളുടെയും സ്‌നേഹവായ്പുകളും, പ്രണയളുമൊക്കെയല്ലേ,അവര്‍ ഈ പ്രാകൃത കലാരുപങ്ങളിലൂടെ പ്രകടമാക്കി ആരാധിച്ച അവരുടെ ദൈവങ്ങള്‍ക്ക് സമര്‍പ്പിക്കുന്നതെന്നും, സ്വാധീനിക്കുന്നതെന്നും എനിക്കു തോന്നി.
ഒന്നിവിടെ എടുത്തു പറയട്ടെ,അവര്‍ മതവൈരികളല്ല,മനുഷ്യമനസുകളെ ഒന്നിപ്പിക്കുന്നവരാണ്. ഇക്കൂട്ടരൊക്കയല്ലേ, നമ്മള്‍ യഥാര്‍ത്ഥ മതസൗഹാര്‍ദ്ദ ശില്പ്പികള്‍ എന്ന് വിശേഷിപ്പിക്കേണ്ടത്. ഒരോ മനുഷ്യരും ജന്മം കൊണ്ട് ഒരോ മതവിഭാഗത്തിലും ജനിക്കുന്നത് അവരുടെ കുറ്റം കൊണ്ടാണോ? അവരുടെ ജന്മങ്ങളെ ആര്‍ക്ക് മാറ്റി മറിക്കാന്‍ കഴിയും?,സാക്ഷാല്‍ ഈശ്വരനു മാത്രം!
പിന്നീട് കണ്ടത് അഞ്ഞൂറു വര്‍ഷങ്ങള്‍ക്ക് മേല്‍ പഴക്കമുള്ള പ്താസ ഡി അര്‍മാസ്,പുരാതന ഗ്രീസിലെ വാസ്തുശില്‍പ്പ ചാതുര്യത്തെയാണ് ആ സൗധം നമ്മെ ഓര്‍മ്മിപ്പിക്കുന്നത്.ഈജിപ റ്റില്‍ നിന്ന് ഗ്രീസിലേക്കും,ഗ്രീസില്‍ നിന്ന് റോമിലേക്കും ഒഴുകി പരന്ന് മെഡിറ്ററേനിയന്‍തീരങ്ങളിലാകെ ഒഴുകിയ മദ്ധ്യകാലസംസ്ക്കാരത്തിന്‍െറ ഒര്‍മ്മക്കുറപ്പായി ഈ മനോഹര സൗധം നിലകൊള്ളുന്നു.ചെത്തിമിനുക്കിയ ഉരുളന്‍ മാര്‍ബിള്‍ കല്‍ക്കഷണങ്ങള്‍ കോര്‍ത്ത നെടുങ്കന്‍ തൂണുകളാണ് ഈ മനോഹരസൗധത്തെ താങ്ങുന്നത്.വിശാലമായ പച്ചപ്പാര്‍ന്ന യാര്‍ഡ്.വളര്‍ന്ന്് തഴച്ച് ഇടതുര്‍ന്ന മഴവനക്കാടുകള്‍ പേലെ ചുറ്റിലും ബോട്ടാണിക്കല്‍ ഗാര്‍ഡന്‍.പണ്ടിത് പ്രഭുക്കന്മാര്‍ക്കും ,പണക്കാര്‍ക്കും സന്ധ്യകളില്‍ ഒത്തു ചേര്‍ന്ന് ഉല്ലസിക്കാനുള്ള വേദിയായിരിന്നിരിക്കണം.ഇന്ന് ഇതൊരു മുന്തിയ ബാറും, റെസ്‌ടൊറന്‍റുമാണ്.ക്യൂബയിലെ ട്രോപ്പിക്കല്‍ ചൂടില്‍ നിന്നും സുഖമുള്ള കാലാവസ്തയിലേക്കുള്ള ഒരു വാതായനം..സംഗീതവും,നൃത്തവും ,വാദ്യഘോഷവും കൊണ്ട് ഇന്നിവിടം സഞ്ചാരികളുടെ പറുദീസ തന്നെ!
ഫോട്ടോഗ്രാഫി: ശശികുമാര്‍

Comments.
Leave a reply.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല

Facebook Comments