Image

പേരിടും മുമ്പേ വിജയ് 60ക്ക് കേരളത്തില്‍ റെക്കോര്‍ഡ് തുകയ്ക്ക് വിതരണക്കാര്‍

Published on 14 August, 2016
പേരിടും മുമ്പേ വിജയ് 60ക്ക് കേരളത്തില്‍ റെക്കോര്‍ഡ് തുകയ്ക്ക് വിതരണക്കാര്‍

ഷൂട്ടിംഗ് അവസാന ഘട്ടത്തിലെത്തിയ വിജയ് 60യുടെ കേരളാ വിതരണാവകാശം വിറ്റുപോയെന്ന് സൂചന. തമിഴ് തെലുങ്ക് ചിത്രങ്ങള്‍ കേരളത്തിലെത്തിക്കുന്ന ഇഫാര്‍ ഇന്റര്‍നാഷനല്‍ റെക്കോര്‍ഡ് തുകയ്ക്ക് ഭരതന്‍ സംവിധാനം ചെയ്യുന്ന വിജയ് ചിത്രത്തിന്റെ കേരളാ റൈറ്റ്‌സ് വാങ്ങിയെന്നാണ് വിവരം.

ആറ് കോടി രൂപയ്ക്കാണ് െ്രെഫഡേ ഫിലിംസും കാര്‍ണിവല്‍ മോഷന്‍ പിക്‌ചേഴ്‌സും ചേര്‍ന്ന് വിജയ് ചിത്രം തെരിയുടെ വിതരണാവകാശം സ്വന്തമാക്കിയത്. അഞ്ച് കോടി ചെലവഴിച്ചാണ് പുലി കേരളത്തിലെത്തിയത്. 6 കോടി 50 ലക്ഷമാണ് വിതരണതുകയാണ് ഇഫാര്‍ നല്‍കിയത് എന്നാണ് സൂചന.

ഇളയദളപതി വിജയ് ചിത്രത്തിന് ലഭിക്കുന്ന ഏറ്റവും ഉയര്‍ന്ന തുകയാണ് ഇത്. 10 കോടിയാണ് ബാഹുബലി രണ്ടാം ഭാഗത്തിന് നിര്‍മ്മാതാക്കള്‍ ആവശ്യപ്പെടുന്നത്. ഏഴ് കോടി 50 ലക്ഷം നല്‍കിയാണ് മാക്‌സ് ലാബ് കബാലി കേരളത്തില്‍ വിതരണത്തിനെടുത്തത്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക