Image

ചര്‍ച്ച പരാജയം: പരുമല സെന്റ്‌ ഗ്രിഗോറിയോസിലെ നഴ്‌സുമാരും സമരത്തില്‍

Published on 08 February, 2012
ചര്‍ച്ച പരാജയം: പരുമല സെന്റ്‌ ഗ്രിഗോറിയോസിലെ നഴ്‌സുമാരും സമരത്തില്‍
പത്തനംതിട്ട: കൊച്ചിയിലെ വിവിധ ആശുപത്രികളിലെ നഴ്‌സിംഗ്‌ സമരത്തിന്‌ ചുവടുപിടിച്ച്‌ പരുമല സെന്റ്‌ ഗ്രിഗോറിയോസ്‌ ആശുപത്രിയിലെ നഴ്‌സുമാരും സമരത്തില്‍. ശബള വര്‍ധനവും വിവിധ ആനുകൂല്യങ്ങളിലുളള വര്‍ധനവും ആവശ്യപ്പെട്ട്‌്‌്‌്‌ രാവിലെ മാനേജ്‌മെന്റുമായി നടന്ന ചര്‍ച്ച പരാജയപ്പെട്ടതിനെ തുടര്‍ന്നാണ്‌ സമരം തുടങ്ങിയത്‌.

അറുപതോളം നഴ്‌സുമാരാണ്‌ സമരം നടത്തുന്നത്‌. എറണാകുളം ലേക്ക്‌ഷോര്‍ ആശുപത്രിയിലും കോഴഞ്ചേരി മെഡിക്കല്‍ മിഷന്‍ ആശുപത്രിയിലെയും സമരങ്ങള്‍ തുടരുന്നു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക