Image

ജീവിതത്തില്‍ കണ്ട ഏറ്റവും മോശം ചിത്രമാണ് മോഹന്‍ജൊദാരോ; കമാല്‍ ആര്‍ ഖാന്‍

Published on 13 August, 2016
ജീവിതത്തില്‍ കണ്ട ഏറ്റവും മോശം ചിത്രമാണ് മോഹന്‍ജൊദാരോ; കമാല്‍ ആര്‍ ഖാന്‍

ഹൃത്വിക് റോഷന്‍ നായകനായെത്തിയ പുതിയ ചിത്രം മോഹന്‍ജൊദാരോക്കെതിരെ ശക്തമായ വിമര്‍ശനവുമായി ബോളിവുഡ് നടനും നിരൂപകനുമായ കമാല്‍ ആര്‍ ഖാന്‍ രംഗത്ത്. ജീവിതത്തില്‍ താന്‍ കണ്ട ഏറ്റവും മോശം ചിത്രമെന്നാണ് മോഹന്‍ജൊദാരോയെ കെആര്‍കെ വിശേഷിപ്പിച്ചത്. മൈനസ് അഞ്ചാണ് ചിത്രത്തിന്റെ റേറ്റിങ്ങായി കെആര്‍കെ നല്‍കിയിരിക്കുന്നത്. ഈ തല്ലിപ്പൊളി ചിത്രം സംവിധാനം ചെയ്തതിന് സംവിധായകനായ അശുതോഷ് ഗവാരിക്കറെ തൂക്കിക്കൊല്ലണമെന്നും കെആര്‍കെ ട്വിറ്ററില്‍ കുറിക്കുന്നു.

ചിത്രത്തിലെ നായികയേയും കെആര്‍കെ വെറുതെ വിട്ടില്ല. നായിക പൂജാ ഹെഗ്‌ഡെക്ക് ബോളിവുഡില്‍ ഇനിയും ഭാവിയുണ്ടെന്നും പൂജയുടെ ഹോട്ട് രംഗങ്ങള്‍ തനിക്കേറെ ഇഷ്ടപ്പെട്ടെന്നും കമാല്‍ പറയുന്നു.ഈ സിനിമ കണ്ട് സംവിധായകനേയും നിര്‍മ്മാതാവിനേയും അസഭ്യം പറയാത്തവരില്ലെങ്കില്‍ അവര്‍ക്ക് അയ്യായിരം രൂപ അങ്ങോട്ട് കൊടുക്കാമെന്ന് കെആര്‍കെ പറയുന്നു. ഇന്ത്യയില്‍ ഒരുക്കിയ ചരിത്ര സിനിമകളില്‍ ഏറ്റവും മോശം ചിത്രമായിരിക്കും മോഹന്‍ജൊദാരോയെന്നും കമാല്‍ പറയുന്നു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക