Image

ആര്‍എസ്‌സി കുവൈറ്റ്‌ കമ്മറ്റി `ഇശ്‌ഖേ റസൂല്‍ 2012' സംഗമം സംഘടിപ്പിച്ചു

സിദ്ധിഖ്‌ വലിയകത്ത്‌ Published on 08 February, 2012
ആര്‍എസ്‌സി കുവൈറ്റ്‌ കമ്മറ്റി `ഇശ്‌ഖേ റസൂല്‍ 2012' സംഗമം സംഘടിപ്പിച്ചു
കുവൈറ്റ്‌: തിരുനബി (സ) യുടെ ജീവിത ദര്‍ശനത്തെ പ്രഥമമായി നെഞ്ചേറ്റുകയും ലോകത്ത്‌ പ്രസ്‌തുത ദര്‍ശനം പ്രചരിപ്പിക്കുന്നതിനായി ആത്‌മ സമര്‍പ്പണം നടത്തുകയും ചെയ്‌ത സ്വഹാബാക്കള്‍ പ്രവാചകനെയും പ്രവാചകനുമായി ബന്ധപ്പെട്ടവയെയും തങ്ങളുടെ ജീവനെക്കാളുപരി പരിഗണിക്കുകയും ചെയ്‌തിരുന്നു. പ്രസ്‌തുത പ്രവാചക ശിഷ്യന്മാരില്‍ നിന്നും തലമുറയായി കൈമാറിപ്പോന്ന പ്രവാചക തിരുശേഷിപ്പുകള്‍ വിശ്വാസി സമൂഹം അന്നും ഇന്നും വളരെയേറെ ആദരപൂര്‍വം പരിഗണിച്ചു വരുന്നുണെ്‌ടന്ന്‌ ജിസിസി കണ്‍വീനര്‍ അബ്ദുള്ള വടകര അഭിപ്രായപ്പെട്ടു. `മാനവികതയെ ഉണര്‍ത്തുന്നു' എന്ന ശീര്‍ഷകത്തില്‍ നടക്കുന്ന കാന്തപുരത്തിന്റെ കേരള യാത്രയുടെ ഭാഗമായി ആര്‍എസ്‌സി കുവൈറ്റ്‌ കമ്മറ്റി സംഘടിപ്പിച്ച `ഇശ്‌ഖേ റസൂല്‍ 2012' സംഗമത്തില്‍ മുഖ്യ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.

മിസ്‌ബാഹ്‌ സ്വാലിഹ്‌ ആന്‍ഡ്‌ പാര്‍ട്ടി (ഫര്‍വാനിയ സോണ്‍) അവതരിപ്പിച്ച ബുര്‍ദാ ആലാപനത്തോടെയാണ്‌ സംഗമത്തിന്‌ തുടക്കമായത്‌. തുടര്‍ന്ന്‌ യഥാക്രമം സിറ്റി, ഫഹാഹീല്‍, ജലീബ്‌ സോണുകളില്‍ നിന്നുള്ള സംഗങ്ങള്‍ ബുര്‍ദാ ആലാപനം നടത്തി. ത്വയ്യിബ്‌ ആന്‍ഡ്‌ പാര്‍ട്ടി

നഅത്ത്‌ അവതരിപ്പിച്ചു. ഹാപ്പി ഹോം ഡിവിഡിയുടെ പ്രകാശനം സെയ്‌ദ്‌ അബ്ദുര്‍ റഹ്‌മാന്‍ ബാഫഖിക്ക്‌ നല്‍കി കുവൈറ്റ്‌ ഐസിഎഫ്‌ പ്രസിഡന്റം അബ്ദുല്‍ ഹകീം ദാരിമി നിര്‍വഹിച്ചു. എസ്‌എസ്‌എഫ്‌ കണ്ണൂര്‍ ജില്ലാ വൈസ്‌ പ്രസിഡന്റ്‌ അബ്ദുള്‍ ഹകീം സഖാഫി, ആര്‍എസ്‌സി കണ്‍വീനര്‍ വി.യു. ഹാരിസ്‌ തുടങ്ങിയവര്‍ പ്രസംഗിച്ചു. സി.ടി. അബ്ദുള്‍ ലത്തീഫ്‌, സി.കെ. അബ്ദുള്‍നാസര്‍, അലവി സഖാഫി തെഞ്ചേരി, സാദിഖ്‌ കൊയിലാണ്‌ടി, ശുഐബ്‌ മുട്ടം, നിസാര്‍ ചെമ്പുകടവ്‌, റഫീഖ്‌ കൊച്ചന്നൂര്‍ തുടങ്ങിയവര്‍ പരിപാടി ഏകോപിപ്പിച്ചു.
ആര്‍എസ്‌സി കുവൈറ്റ്‌ കമ്മറ്റി `ഇശ്‌ഖേ റസൂല്‍ 2012' സംഗമം സംഘടിപ്പിച്ചു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക