നഴ്സുമാരുടെ സമരം: വേള്‍ഡ് മലയാളി കൗണ്‍സില്‍ തൊഴില്‍ മന്ത്രിക്ക് നിവേദനം നല്കി
Published on 08 February, 2012
ഡബ്ലിന്‍: ന്യായമായ അവകാശങ്ങള്‍ക്കുവേണ്ടി കേരളത്തില്‍ സമരം നടത്തുന്ന
നഴ്സുമാരുടെ പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ വേണ്ട നടപടികള്‍ അടിയന്തരമായി
സ്വീകരിക്കണമെന്ന് ആവശ്യപെട്ട് വേള്‍ഡ് മലയാളി കൗണ്‍സില്‍ അയര്‍ലന്‍ഡ്
പ്രൊവിന്‍സ് തൊഴില്‍ മന്ത്രി ഷിബു ബേബി ജോണിനും, മുഖ്യമന്ത്രിക്കും നിവേദനം
നല്കി.
സാമൂഹ്യ വികസന രംഗത്ത് ഉന്നത നിലവാരം പുലര്‍ത്തുന്ന കേരളത്തില്‍
ആരോഗ്യ മേഖലയില്‍ പണിയെടുക്കുന്ന പ്രൊഫഷണലുകള്‍ക്ക് മിനിമം വേതനത്തിനുവേണ്ടി
സമരം ചെയ്യേണ്ടിവരുന്നത് ലജ്ജാകരമാണ്. ജാതിമത സംഘടനകളും വന്‍ വ്യവസായ
ഗ്രൂപ്പുകളും നടത്തുന്ന ആരോഗ്യസ്ഥാപങ്ങളിലെ ചൂഷങ്ങള്‍ക്കെതിരെ പ്രതികരിക്കാന്‍ ഒരു
രാഷ്ട്രീയ പാര്‍ട്ടികളും തയാറാകുന്നില്ല എന്നതും സങ്കടകരമാണ്.
രാജ്യത്തെ
ജീവിത നിലവാരം അനുസരിച്ച് ജീവിക്കാന്‍ ആവശ്യമായ ശമ്പളം നഴ്സുമാര്‍ക്ക് നല്കാന്
വേണ്ട നടപടി അടിയന്തരമായി സ്വീകരിക്കണമെന്ന് ചെയര്മാന് ബിനു ബി. അന്തിനാട്
ഫാക്സ്ചെയ്ത നിവേദനത്തില്‍ അഭ്യര്‍ഥിച്ചു.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും
ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല