Image

സിനിമയിലെ സ്ത്രീ വിരുദ്ധതയ്‌ക്കെതിരെ റിമ കല്ലിങ്കല്‍

Published on 12 August, 2016
സിനിമയിലെ സ്ത്രീ വിരുദ്ധതയ്‌ക്കെതിരെ റിമ കല്ലിങ്കല്‍


മിഥുനം എന്ന ചിത്രത്തില്‍ കഥയുടെ അവസാനം ഉര്‍വശിയുടെ കഥാപാത്രം നായകനോട് മാപ്പ് ചോദിക്കുന്നുണ്ട്. എന്താണ് ചിത്രത്തില്‍ ആ കഥാപാത്രം ചെയ്ത തെറ്റ് എന്നാണ് റിമയുടെ ചോദ്യം. തന്റെ ഭര്‍ത്താവിന്റെ സ്‌നേഹവും സംരക്ഷണവും ആഗ്രഹിക്കുന്ന ഭാര്യയാണ് നായിക. അത് കിട്ടാതെ വന്നപ്പോഴുള്ള നീരസമായിരുന്നു ആ സ്ത്രീ കഥാപാത്രത്തിനുണ്ടായിരുന്നത് റിമ പറയുന്നു.

സിനിമ സമൂഹത്തിന്റെ പ്രതിഫലനമാണ്. ചില സിനിമകളില്‍ സ്ത്രീകള്‍ നേരിടുന്ന അപമാനത്തെ ചിത്രീകരിക്കാന്‍ വേണ്ടി സ്ത്രീ വിരുദ്ധമായ രംഗങ്ങള്‍ ചിത്രീകരിക്കേണ്ടി വന്നേക്കാം. പക്ഷെ, ഹീറോയിസത്തിന് വേണ്ടി സ്ത്രീകളെ അപമാനിക്കുന്ന തരത്തിലുള്ള സംഭാഷണങ്ങളും രംഗങ്ങളും ഒഴിവാക്കണം എന്നാണ് റിമ പറയുന്നത്, മിഥുനം എന്ന ചിത്രത്തില്‍ കഥയുടെ അവസാനം ഉര്‍വശിയുടെ കഥാപാത്രം നായകനോട് മാപ്പ് ചോദിക്കുന്നുണ്ട്. എന്താണ് ചിത്രത്തില്‍ ആ കഥാപാത്രം ചെയ്ത തെറ്റ്. തന്റെ ഭര്‍ത്താവിന്റെ സ്‌നേഹവും സംരക്ഷണവും ആഗ്രഹിക്കുന്ന ഭാര്യയാണ് നായിക. അത് കിട്ടാതെ വന്നപ്പോഴുള്ള നീരസമായിരുന്നു ആ സ്ത്രീ കഥാപാത്രത്തിനുണ്ടായിരുന്നത്.

കള്ളുകുടിച്ച് വീട്ടില്‍ വരുമ്‌ബോള്‍ എനിക്ക് തല്ലാന്‍ ഒരു ഭാര്യയെ വേണം എന്ന സിനിമാ ഡയലോഗുണ്ട് (മോഹന്‍ലാലിന്റെ ഡയലോഗ്). അത് കാണുന്ന ഒരു കുഞ്ഞ് ആരാധകന്‍, ഭാര്യ തനിക്ക് തല്ലാനുള്ള ആളാണെന്ന് തെറ്റിദ്ധരിക്കുന്നു. ഒരു കുഞ്ഞു പെണ്‍കുട്ടിയുടെ ധാരണ, തന്‍ തല്ലുകൊള്ളാനുള്ളവളാണ് എന്നതാണ്. അതുകൊണ്ട് ആ പെണ്‍കുട്ടി തല്ലിയാലും പ്രതികരിക്കാതാവും. ഇത്തരം സംഭാഷണങ്ങള്‍ സമൂഹത്തില്‍ തെറ്റായ സന്ദേശങ്ങളാണ് നല്‍കുന്നത്. തങ്ങളുടെ സൂപ്പര്‍താരങ്ങളെ അന്ധമായി അനുകരിക്കുന്നവരാണ് ആരാധകര്‍ എന്നത് മറക്കരുത്

എന്റെ സിനിമകള്‍ കാണുന്നതിലുടെ വളര്‍ന്നുവരുന്ന പെണ്‍കുട്ടികള്‍ക്ക് എന്തെങ്കിലും പ്രചോദനം ഉണ്ടാവണം എന്ന് ഞാന്‍ കരുതുന്നു. വ്യത്യസ്തമായ എന്തെങ്കിലും പ്രചോദനവും ഒരു ധൈര്യവും എന്റെ കഥാപാത്രത്തിന് ഉണ്ടായിരിക്കണം. കല വഴി തെളിയിക്കണം, കലാകാരന്മാര്‍ ആ മാറ്റത്തിന് വഴി തെളിയിക്കണം.

സിനിമയില്‍ മാറ്റം വന്നോ എന്ന് ചോദിച്ചപ്പോള്‍, മഞ്ജു വാര്യര്‍ക്ക് വേണ്ടി കഥകള്‍ എഴുതപ്പെടുന്നത് മാറ്റമാണെന്ന് റിമ കല്ലിങ്കല്‍ പറഞ്ഞു. ഒരു നായകന് വേണ്ടി സിനിമ ഉണ്ടാവാറുണ്ട്. ഒരിക്കലും ഒരു നായികയ്ക്ക് വേണ്ടി എഴുതിയിരുന്നില്ല. ഇപ്പോള്‍ മഞ്ജു വാര്യര്‍ എന്ന അഭിനേത്രിക്ക് വേണ്ടി തിരക്കഥകള്‍ എഴുതപ്പെടുന്നത് മലയാള സിനിമയിലെ മാറ്റമായി കരുതാം.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക