Image

ഷാരൂഖ് ഖാനെ തടഞ്ഞതില്‍ അസിസ്റ്റന്റ് സ്‌റ്റേറ്റ് സെക്രട്ടറിയും യുഎസ് അംബാസഡറും മാപ്പുപറഞ്ഞു

Published on 12 August, 2016
ഷാരൂഖ് ഖാനെ തടഞ്ഞതില്‍ അസിസ്റ്റന്റ് സ്‌റ്റേറ്റ് സെക്രട്ടറിയും യുഎസ് അംബാസഡറും മാപ്പുപറഞ്ഞു


ഷാരൂഖ് ഖാനെ ലോസാഞ്ചലസ് വിമാനത്താവളത്തില്‍ തടഞ്ഞുവച്ചതില്‍ സ്‌റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റ് ഖേദം പ്രകടിപ്പിച്ചു. അസിസ്റ്റന്റ് സ്‌റ്റേറ്റ് സെക്രട്ടറി നിഷ ബിസ്വാള്‍ ആണ് ക്ഷമാപണം നടത്തി ട്വീറ്റ് ചെയ്തത്. യുഎസ് അംബാസഡര്‍ റിച്ചാര്‍ഡ് വര്‍മ്മയും ഷാരൂഖിനോട് ക്ഷമാപണം നടത്തി ട്വീറ്റ് ചെയ്തു. ഇത്തരം സംഭവങ്ങള്‍ ഇനി ഒരിക്കലും ആവര്‍ത്തിക്കാതിരിക്കാന്‍ ശ്രദ്ധിക്കുമെന്നും അദ്ദേഹം പറഞ്ഞു. അമേരിക്കയിലുള്ളവര്‍ക്കടക്കം ലക്ഷക്കണക്കിനാളുകള്‍ക്ക് പ്രചോദനമാണ് താങ്കളുടെ വര്‍ക്കുകളെന്നും അദ്ദേഹം ട്വീറ്റ് ചെയ്തു.

സുരക്ഷാ പരിശോധനയുടെ ഭാഗമായാണ് ഷാരൂഖിനെ വിമാനത്താവളത്തില്‍ തടഞ്ഞുവച്ചത്. തുടര്‍ച്ചയായി മൂന്നാം തവണയും തന്നെ തടഞ്ഞുവച്ചതില്‍ കടുത്ത നിരാശയുണ്ടെന്ന് ഷാരൂഖ് ട്വിറ്ററിലൂടെ പ്രതികരിച്ചതോടെ സംഭവം വിവാദമായി. മുമ്പും സമാന സംഭവം ഉണ്ടായപ്പോള്‍ അമേരിക്ക ഖേദപ്രകടനം നടത്തിയിരുന്നു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക