Image

ദിവ്യ ഉണ്ണിയും വിവാഹ മോചിതയാകുന്നു? സിനിമയില്‍ സജീവമാകാന്‍ തീരുമാനം

Published on 12 August, 2016
ദിവ്യ ഉണ്ണിയും വിവാഹ മോചിതയാകുന്നു?  സിനിമയില്‍ സജീവമാകാന്‍ തീരുമാനം
മലയാള സിനിമയില്‍ അടുത്തകാലത്തായി വിവാഹമോചിതരാകുന്ന നടിമാരുടെ പട്ടികയിലേക്ക് ദിവ്യ ഉണ്ണി കൂടി?

അമേരിക്കയില്‍ സ്ഥിരതാമസമാക്കിയ ദിവ്യ ഉണ്ണി, വനിതയ്ക്ക്
നല്കിയ ഭിമുഖത്തിലാണ് ഡൈവേഴ്‌സാകുകയാണെന്ന് വ്യക്തമാക്കിയത്. 

ദിവ്യ ഉണ്ണിയുടെ മനസ്സ് തുറന്നുള്ള അഭിമുഖം പ്രസിദ്ധീകരിച്ച വനിത മാഗസിന്‍ ഈ ആഴ്ച പുറത്തിറങ്ങും.  ഇനി ജീവിതം മക്കള്‍ക്ക് വേണ്ടി എന്ന തലക്കെട്ടോടെയാണ് ദിവ്യ ഉണ്ണിയുടെ അഭിമുഖം വനിതയില്‍ പ്രസിദ്ധീകരിയ്ക്കുന്നത്.

അമേരിക്കയില്‍ സ്ഥിരതാമസമാക്കിയ നടി അടുത്തിടെയായി കേരളത്തിലുണ്ട്. മുകേഷും രമേശ് പിഷാരടിയും അവതരിപ്പിക്കുന്ന ബഡായി ബംഗ്ലാവില്‍ അതിഥിയായെത്തിയിരുന്നു.

 അമേരിക്കന്‍ വാസം അവസാനിപ്പിക്കുകയാണെന്നും മലയാള സിനിമയില്‍ കൂടുതല്‍ സജീവമാകാനാണ് ഉദ്ദേശിക്കുന്നതെന്നും അന്ന് അവര്‍ പറഞ്ഞിരുന്നു. എന്നാല്‍ വിവാഹ മോചനത്തിന്റെ സൂചനകളൊന്നും നല്കിയിരുന്നില്ല.

സുധീര്‍ ശേഖര്‍ മേനോനുമായുള്ള ദിവ്യയുടെ കല്യാണം 2002ലാണ് നടക്കുന്നത്. അതിനുശേഷം സിനിമയോട് വിടപറഞ്ഞ അവര്‍ ഭര്‍ത്താവിനൊപ്പം അമേരിക്കയിലേക്ക് ചേക്കേറുകയായിരുന്നു. 

ഹൂസ്റ്റണില്‍ കുടുംബിനിയുടെ റോളില്‍ ഒതുങ്ങിക്കൂടുമ്പോഴും ഡാന്‍സ് പരിപാടികളില്‍ അവര്‍ സജീവമായിരുന്നു. ദിവ്യയുടെ ഉടമസ്ഥതയില്‍ അമേരിക്കയില്‍ ഡാന്‍സ് സ്‌കൂളും പ്രവര്‍ത്തിച്ചിരുന്നു. 

അര്‍ജുന്‍, മീനാക്ഷി എന്നിവരാണ് മക്കള്‍. ജീവിതത്തില്‍ ഏറെ തളര്‍ന്ന നിമിഷങ്ങളിലൂടെയാണ് താന്‍ കടന്നുപോയതെന്ന് ദിവ്യ പറയുന്നു. പലപ്പോഴും കൂട്ടുകാരോട് വേര്‍പിരിയല്‍ വാര്‍ത്ത പറയുമ്പോള്‍ പതറിപ്പോയിരുന്നു.

 ജീവിതാവസാനം വരെ നീണ്ടുനില്‍ക്കേണ്ട ബന്ധം ഇടയ്ക്ക് അവസാനിപ്പിക്കേണ്ടി വരുന്നത് ചിന്തിക്കാന്‍ പോലും ആവുന്നില്ല ദിവ്യ പറയുന്നു.

കൊച്ചി ചിലവന്നൂരില്‍ ജനിച്ച ദിവ്യ ഉണ്ണി ബാലതാരമായിട്ടാണ് സിനിമയിലെത്തുന്നത്. ബാലതാരത്തില്‍ നിന്നും നായികയായിട്ടെത്തുന്ന ആദ്യ ചിത്രം കല്യാണസൗഗന്ധികമാണ്. 

ദിലീപിന്റെ നായികയായുള്ള ദിവ്യയുടെ പ്രകടനം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. 
 മലയാളം, തമിഴ്, തെലുങ്ക് ഭാഷകളിലായി 60ലേറെ സിനിമകളില്‍ ചായമിട്ട ദിവ്യയുടെ അവസാനചിത്രം മുസാഫീറാണ്. 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക