Image

നായര്‍ കണ്‍വന്‍ഷനു കൊടിയേറുമ്പോള്‍

അനില്കുമാര്‍ ആറന്മുള Published on 12 August, 2016
നായര്‍ കണ്‍വന്‍ഷനു കൊടിയേറുമ്പോള്‍
ഹൂസ്റ്റണ്‍: മൂന്നാമത് നായര്‍ സംഗമത്തിന് ഹൂസ്റ്റണില്‍ കൊടിയേറുമ്പോള്‍ തികഞ്ഞ ആത്മവിശ്വാസവുമായി സാരഥി ശ്രീ.ജി.കെ.പിള്ള.

വെള്ളിയാഴ്ച വൈകുന്നേരം ഹൂസ്റ്റനിലെ റിലയന്റ് സ്റ്റേഡിയം ക്രൗണ്‍ പ്ലാസായില്‍ സംഗമത്തിനു തിരിതെളിയുമ്പോള്‍ ഇതേ വേദിയില്‍ നാലുവര്‍ഷം മുമ്പ് വിജയകരമായി ഒരു ഫൊക്കാനാ കണ്‍വന്‍ഷന്‍ അണിയിച്ചൊരുക്കിയ ജി.കെ.യുടെ തൊപ്പിയില്‍ ഒരു തൂവല്‍ കൂടി.

കഴിഞ്ഞ 45 വര്‍ഷമായി ഹൂസ്റ്റണില്‍ സ്ഥിരതാമസമാക്കിയ ജി.കെ.ഹൂസ്റ്റനിലെ ആദ്യത്തെ ഇന്‍ഡ്യന്‍ സിപിഎ മാരില്‍ ഒരാള്‍ കൂടിയാണ്. ഹൂസ്റ്റണിലെ ഭാരതീയരായ വ്യവസായ സംരംഭകരില്‍ മുഖ്യനുമാണ്.

വെള്ളിയാഴ്ച 12 മണിക്ക് രജിസ്‌ട്രേഷന്‍ ആരംഭിക്കും. വൈകുന്നേരം 5 മണിയോടെ നടക്കുന്ന മന്നം അനുസ്മരണത്തോടെ പരിപാടികള്‍ക്കു തുടക്കം കുറിക്കും.
വൈകുന്നേരം ഹൂസറ്റണിലെ ഡാന്‍സ് സ്‌ക്കൂളുകളുടെ നൃത്ത പരിപാടികളോടെ ആരംഭിക്കുന്ന കലാപരിപാടികള്‍ രാത്രി 1 മണിവരെ നീളും. 

കേരളത്തില്‍ നിന്നെത്തിയ മിമിക്രി കലാകാരന്മാരും ഗായകരും ചേര്‍ന്നൊരുക്കുന്ന വര്‍ണ്ണസന്ധ്യയായിരിക്കും ആദ്യം. സാബു തിരുവല്ല, വില്യം ഐസക്ക് എന്നിവര്‍ പരിപാടികള്‍ നയിക്കും.

നാളെ കാലത്തു നടക്കുന്ന വര്‍ണ്ണശബളിമയാര്‍ന്ന ഘോഷയാത്രയോടെ ഔദ്യോഗിക തുടക്കമാകും. സൂപ്പര്‍സ്റ്റാര്‍ സുരേഷ് ഗോപി എംപി. മുഖ്യാതിഥിയും സ്വാമി ഉദിത് ചൈതന്യ മുഖ്യ പ്രഭാഷകനും ആയിരിക്കും. ശനിയാഴ്ച വൈകുന്നേരത്തെ ബാങ്ക്വറ്റ് നുശേഷം ഓട്ടംതുള്ളന്‍, കഥകളി എന്നിവ അരങ്ങേറും. 

ന്യൂയോര്‍ക്ക്, ചിക്കാഗോ, ഡാളസ്, ഹൂസ്റ്റന്‍ എന്നിവടങ്ങളില്‍ നിന്നായി 200 ഓളം കുടുംബങ്ങളില്‍ നിന്നായി 600 പേര്‍ പങ്കെടുക്കും.

നായര്‍ കണ്‍വന്‍ഷനു കൊടിയേറുമ്പോള്‍
Join WhatsApp News
Gopan Guru 2016-08-12 08:11:05
Why you opted out NSS leader Sukumaran Nair from the convention. He is the better choice for your inaguration than the nominated (unelected MP). Any way all the best for convention.
SchCast 2016-08-12 10:03:49
RSS is slowly swallowing the NSS clout. The magnificent relevance NSS had in the Kerala socio-politics is losing its charm. If it goes this way, NSS leaders will be making tea and washing clothes for the BJP gurus.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക