Image

'ഇടി'യിലെ വില്ലന് ജീവിതത്തിലും വില്ലത്തരം

Published on 12 August, 2016
'ഇടി'യിലെ വില്ലന് ജീവിതത്തിലും വില്ലത്തരം
ജയസൂര്യയുടെ ആക്ഷന്‍ ചിത്രമായ ഇടിയിലെ വില്ലന്‍ മയക്കുമരുന്നു കേസില്‍ പിടിയിലായി. ഗള്‍ഫിലേക്ക് മയക്കുമരുന്ന് കടത്തുന്ന സംഘത്തിലെ കണ്ണിയെന്നാണ് പോലീസ് ഭാഷ്യം. കാസര്‍ഗോഡ് ജില്ലയിലെ തളങ്കര സ്വദേശി ബാവ ഹബീബാണ് പിടിയിലായത്. സംഭവത്തില്‍ ഹബീബിന്റെ രണ്ടുകൂട്ടാളികള്‍ക്ക് വേണ്ടിയും പോലീസ് തെരച്ചില്‍ തുടങ്ങി. ദുബായിലുള്ള ഒരു സുഹൃത്തിന് നല്‍കണം എന്ന് നിര്‍ദേശിച്ച് മയക്കുമരുന്ന് ഒളിപ്പിച്ച പാന്റും ഷര്‍ട്ടും ഹബീബ് അബ്ദുള്‍ റസാഖ് സനാഫ് എന്നയാള്‍ക്ക് നല്‍കി എന്നാണ് ആരോപണം. തളങ്കരി സ്വദേശിയായ സനാഫ് തന്നെയാണ് കേസ് കെസാടുത്തത്. കഴിഞ്ഞ വ്യാഴാഴ്ച അവധി കഴിഞ്ഞ് മടങ്ങുകയായിരുന്ന സനാഫിന്റെ കൈവശം പ്രതികളില്‍ ഒരാളും ഹബീബിന്റെ കൂട്ടാളിയുമായ നിസാം ഒരു ജോഡി ഷര്‍ട്ടും പാന്റും നല്‍കുകയായിരുന്നു. എന്നാല്‍ പരിശോധിച്ചപ്പോള്‍ ഇതിന്റെ പോക്കറ്റില്‍ ചരസിന്റെ പായ്ക്കറ്റുകള്‍ കണ്ടെത്തുകയും റസാഖ് പോലീസില്‍ പരാതി നല്‍കുകയുമായിരുന്നു.
തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ സംഭവത്തിന് പിന്നില്‍ ഹബീബാണെന്ന് തെളിയുകയായിരുന്നു. 
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക