Image

ഫ്രാങ്ക്ഫര്‍ട്ട് എയര്‍പോര്‍ട്ടില്‍ പുതിയ പാസഞ്ചര്‍ സര്‍വീസ് ബോര്‍ഡ്

ജോര്‍ജ് ജോണ്‍ Published on 12 August, 2016
ഫ്രാങ്ക്ഫര്‍ട്ട് എയര്‍പോര്‍ട്ടില്‍ പുതിയ പാസഞ്ചര്‍ സര്‍വീസ് ബോര്‍ഡ്

ഫ്രാങ്ക്ഫര്‍ട്ട്: യൂറോപ്പിലെ മൂന്നാമത്തെ ഏറ്റവും വലുതും തിരക്കേറിയതുമായ ഫ്രാങ്ക്ഫര്‍ട്ട് എയര്‍പോര്‍ട്ടില്‍ പുതിയ പാസഞ്ചര്‍ സര്‍വീസ് ബോര്‍ഡ്. 

ഓരോ ടെര്‍മിനലിലും എത്തുന്നതും പുറപ്പെടുന്നതുമായ ഫ്‌ളൈറ്റുകള്‍, താമസം ഉണ്ടെങ്കില്‍ അതിന്റെ വിവരങ്ങള്‍, പുറപ്പെടുന്ന ഗെയിറ്റുകള്‍, ഡെസ്റ്റിനേഷന്‍, എയര്‍ലൈന്‍സ് പേര്. കൂടാതെ എയര്‍പോര്‍ട്ടില്‍ വിവിധ സ്ഥലങ്ങളില്‍ നിന്നും എത്തുന്ന ട്രെയിന്‍ സമയം, വിവിധ സ്ഥലങ്ങളില്‍ നിന്നും എത്തുന്ന ഹൈവേകള്‍, ട്രാഫിക് വിവരം, എയര്‍പോര്‍ട്ടില്‍ എത്തുന്ന ബസ്, ട്രാമുകള്‍, മെട്രോ സര്‍വീസുകള്‍ എന്നിവ അടങ്ങുന്ന വിവരങ്ങള്‍ ഈ പുതിയ പാസഞ്ചര്‍ സര്‍വീസ് ബോര്‍ഡില്‍ നിന്നും ലഭിക്കും. ഇങ്ങനെത്തെ ഒരു വിശദമായ സര്‍വീസ് ലോകത്തിലെ മറ്റൊരു എയര്‍പോര്‍ട്ടിലും ലഭിക്കുകയില്ല. 


ഫ്രാങ്ക്ഫര്‍ട്ട് എയര്‍പോര്‍ട്ടില്‍ താഴ കൊടുത്തിരിക്കുന്ന സ്ഥലങ്ങളിലാണ് ഈ പുതിയ പാസഞ്ചര്‍ സര്‍വീസ് ബോര്‍ഡ് സ്ഥാപിച്ചത്. താമസിയാതെ എയര്‍പോര്‍ട്ടിന്റെ മറ്റ് ഹാളുകളിലും ഈ  സര്‍വീസ് ബോര്‍ഡ് സ്ഥാപിക്കും.

Terminal 1, Area  B,  Terminal 2, Arrivals Area.

ഫ്രാങ്ക്ഫര്‍ട്ട് എയര്‍പോര്‍ട്ടില്‍ പുതിയ പാസഞ്ചര്‍ സര്‍വീസ് ബോര്‍ഡ്
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക