Image

കൂടുതല്‍ അന്വേഷണം ആവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിക്കുമെന്ന് ശാരിയുടെ പിതാവ്

Published on 08 February, 2012
കൂടുതല്‍ അന്വേഷണം ആവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിക്കുമെന്ന് ശാരിയുടെ പിതാവ്
തിരുവനന്തപുരം: കിളിരൂര്‍ കേസില്‍ കൂടുതല്‍ അന്വേഷണം ആവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിക്കുമെന്ന് പീഡനത്തിനിരയായ ശാരിയുടെ പിതാവ് സുരേന്ദ്രന്‍ നായര്‍ പറഞ്ഞു. വിധി പ്രസ്താവത്തിന് ശേഷം കോടതി വളപ്പില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു സുരേന്ദ്രന്‍ നായര്‍.

ശാരിയുടെ മരണകാരണം സിബിഐ വേണ്ട വിധത്തില്‍ അന്വേഷിച്ചിട്ടില്ല. ഇക്കാര്യം അറിയണമെന്നും ഇതിനായിട്ടാണ് പ്രധാനമായും മേല്‍കോടതിയെ സമീപിക്കുന്നതെന്നും സുരേന്ദ്രന്‍ നായര്‍ പറഞ്ഞു. കേസിലെ അഞ്ച് പ്രതികള്‍ക്ക് 10 വര്‍ഷം കഠിനതടവ് വിധിച്ച വിധിയില്‍ സംതൃപ്തനാണോയെന്ന ചോദ്യത്തിന് വമ്പന്‍ സ്വാവുകള്‍ ഇപ്പോഴും തിരശീലയ്ക്ക് പിന്നിലാണെന്നും ഇവരെയും പുറത്തുകൊണ്ടുവരണമെന്നും സുരേന്ദ്രന്‍ നായര്‍ പറഞ്ഞു.

ശാരി കൊടുത്ത മരണമൊഴിയില്‍ ഉള്‍പ്പെട്ട പലരുടെയും പങ്ക് പുറത്തുവരാനുണ്‌ടെന്നും സുരേന്ദ്രന്‍ നായര്‍ കൂട്ടിച്ചേര്‍ത്തു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക