Image

പട്ടാളവേഷം: അന്വേഷണറിപ്പോര്‍ട്ട് പരിശോധിക്കുമെന്ന് ഡി.ജി.പി

Published on 08 February, 2012
പട്ടാളവേഷം: അന്വേഷണറിപ്പോര്‍ട്ട് പരിശോധിക്കുമെന്ന് ഡി.ജി.പി
തിരുവനന്തപുരം: നബിദിനറാലിയില്‍ പട്ടാളവേഷം ധരിച്ച സംഭവത്തില്‍ പോലീസിന്റെ അന്വേഷണ റിപ്പോര്‍ട്ട് കിട്ടിയ ശേഷം പരിശോധിക്കുമെന്ന് ഡിജിപി ജേക്കബ് പുന്നൂസ് അറിയിച്ചു.

സൈന്യത്തിന്റെയും പോലീസിന്റെയും യൂണിഫോമുകള്‍ ധരിച്ച് റാലി നടത്താന്‍ പാടില്ല. എന്നാല്‍ ഏത് ഉദ്ദേശ്യത്തോടെയാണ് പരിപാടി സംഘടിപ്പിച്ചതെന്ന് വ്യക്തമല്ല. ഇക്കാര്യത്തില്‍ സംഘാടകരുടെ വിശദീകരണം തേടുമെന്നും അദ്ദേഹം പറഞ്ഞു.


കാസര്‍ഗോഡ് പോലീസാണ് അന്വേഷണം നടത്തുന്നത്. അതിന്റെ ഭാഗമായി ഹോസ്ദുര്‍ഗ്ഗ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ കെ.വി.വേണുഗോപാലിന്റെ നേതൃത്വത്തില്‍ പോലീസ് മീനാപ്പീസ് കടപ്പുറത്ത് 30 വീടുകളില്‍ റെയ്ഡ് നടത്തി. മൂന്ന് വീടുകളില്‍നിന്ന് പട്ടാള യൂണിഫോമുകള്‍ കണ്ടെടുത്തു. ആരെയും പിടികൂടാനായില്ല.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക