Image

മകള്‍ സാറയുടെ വിവാഹത്തില്‍ പങ്കെടുക്കുന്നതിന് മന്ത്രി തോമസ് ഐസക്ക് അമേരിക്കയില്‍

Published on 11 August, 2016
മകള്‍ സാറയുടെ വിവാഹത്തില്‍ പങ്കെടുക്കുന്നതിന് മന്ത്രി തോമസ് ഐസക്ക് അമേരിക്കയില്‍
ന്യൂയോര്‍ക്ക്: ആഗസ്റ്റ് 12 വെള്ളിയാഴ്ച ന്യൂയോര്‍ക്കില്‍ നടക്കുന്ന മകളുടെ വിവാഹത്തില്‍ പങ്കെടുക്കുന്നതിന് മന്ത്രി തോമസ് ഐസക്ക് അമേരിക്കയിലെത്തി. ഓഗസ്റ്റ് 19ന് കേരളത്തിലേക്ക് തിരിച്ചുപോകും. തോമസ് ഐസക്കിന്റെ  ഭാര്യ ദുവ്വുരിയില്‍ ജനിച്ച രണ്ടു പെണ്‍മക്കളില്‍ മൂത്തവളാണ് സാറ. അമേരിക്കന്‍ പൗരത്വമുള്ള ന്യൂയോര്‍ക്കില്‍ സാമ്പത്തിക ഗവേഷകയായ സാറയുടെ പ്രതിശ്രുത വരന്‍ ദീര്‍ഘകാല സുഹൃത്തായ മാക്‌സ് എന്ന അമേരിക്കക്കാരനാണ്. തോമസ് ഐസക്കിന്റെ ഭാര്യ ദുവ്വുരിയും മക്കളും അമേരിക്കന്‍ പൗരത്വമുള്ളവരാണ്.

തോമസ് ഐസക്കിനെ പോലെ സാമ്പത്തിക വിദഗ്ദയാണ് ഭാര്യയും. സാമ്പത്തിക ശാസ്ത്രത്തില്‍ നിരവധി പ്രബന്ധങ്ങള്‍ തയ്യാറാക്കിയിട്ടുള്ള ദുവ്വുരി അദ്ധ്യാപിക കൂടിയാണ്.
ഡാല്‍ഹി ജവഹര്‍ലാല്‍ യൂണിവേഴ്‌സിറ്റി വിദ്യാര്‍ത്ഥികളായിരിക്കുമ്പോഴാണ് ഇരുവരും കണ്ടുമുട്ടുന്നതും വിവാഹിതരാകുന്നതും. കേരള രാഷ്ട്രീയത്തില്‍ ശ്രദ്ധ കേന്ദ്രീകരിച്ചു തോമസ് ഐസക്ക് കേരളത്തില്‍ തങ്ങിയപ്പോള്‍ ഭാര്യയും രണ്ടു പെണ്‍മക്കളും അമേരിക്കയില്‍ സ്ഥിര താമസമാക്കുകയായിരുന്നു.

തൃശ്ശൂര്‍ കൊടുങ്ങല്ലൂര്‍ കോട്ടപുറം സ്വദേശിയായ തോമസ് ഐസക്ക് ടി.പി.മാത്യുവിന്റേയും സാറാമ്മ മാത്യുവിന്റേയും മകനാണ്. എസ്.എഫ്.ഐ. വിദ്യാര്‍ത്ഥി പ്രസ്ഥാനത്തിലൂടെ മാര്‍ക്‌സിസ്റ്റ് പാര്‍ട്ടിയിലെ സമുന്നത നേതാവായി വളര്‍ന്ന് മന്ത്രി പദത്തിലെത്തി.
മകള്‍ സാറയുടെ വിവാഹത്തില്‍ പങ്കെടുക്കുന്നതിന് മന്ത്രി തോമസ് ഐസക്ക് അമേരിക്കയില്‍
Join WhatsApp News
വിദ്യാധരൻ 2016-08-12 13:41:17
ചെകുത്താനും കടലിനും
നാടുവിലെന്നപോൽ
നിൽക്കുന്നു മന്ത്രിവര്യൻ
സ്ഥിതിസമത്വവാദത്തിനും
മുതലാളിത്വത്തിനും നടുവിൽ.
ഒരു കാലു കേരളത്തിൽ
മറുകാല് ഐക്യനാട്ടിൽ
വായിൽനിന്നു വരുന്നതോ
മാർക്‌സിസത്തിന്റെ മന്ത്രധ്വനികൾ
മതി മതി മന്ത്രിവര്യ
മതിയാക്കുകീ കപടവേഷം
പുണരുക ലോകം പുണരുന്ന
മുതലാളിത്വത്തിനെ മടിയാതെ

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക