Image

പ്രേതം നാളെ 'ഇടി' കൂടും

Published on 11 August, 2016
പ്രേതം നാളെ 'ഇടി' കൂടും
സു സു സുധി വാത്മീകത്തിന് ശേഷം രഞ്ജിത്ത് ശങ്കറും ജയസൂര്യയും വീണ്ടും ഒന്നിക്കുന്ന ചിത്രം പ്രേതം നാളെ തിയേറ്ററുകളിലെത്തും. ജോണ്‍ ഡോണ്‍ബോസ്‌കോ എന്ന കേന്ദ്ര കഥാപാത്രത്തെയാണ് ജയസൂര്യ അവതരിപ്പിക്കുന്നത്. സുഹൃത്തുക്കളായി അജു വര്‍ഗീസ്, ഗോവിന്ദ് പത്മസൂര്യ, ഷറഫുദ്ദീന്‍ എന്നിവരും അഭിനയിക്കുന്നു. ഹൊറര്‍ ചിത്രമായ പ്രേതത്തിന്റെ ഷൂട്ടിങ് ആരംഭിച്ചത് മെയ് 24നാണ്. 

പത്തു വര്‍ഷത്തിനുശേഷം കാമ്പസ് ജീവിതത്തിന്റെ ഓര്‍മ പുതുക്കന്‍ ഒത്തുചേരുന്ന സഹൃദത്തിന്റെ കഥ പറയുകയാണ് പ്രേതം.

മലയാള സിനിമയില്‍ ഇതുവരെ ഉണ്ടായിട്ടുള്ള ഹൊറര്‍ ചിത്രങ്ങളില്‍ നിന്നും വ്യത്യസതമായ ഒന്നായിരിക്കും പ്രേതം എന്ന് സംവിധായകന്‍ രഞ്ജിത്ത് നേരത്തെ പറഞ്ഞിട്ടുണ്ട്. തന്റെ പതിവ് ചിത്രങ്ങളിലേതു പോലെ ഒറ്റ കഥാപാത്ര കേന്ദ്രീകൃതമല്ല- രഞ്ജിത്ത്. ഹൊറര്‍ ചിത്രങ്ങളിലുള്ള രഞ്ജിത്ത് അനുഭവം ഇത് ആദ്യമായല്ല.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക