Image

ഹില്ലരിക്കെതിരായ ഈമെയില്‍ വിവാദം വീണ്ടും കൊഴുക്കുന്നു.

പി.പി.ചെറിയാന്‍ Published on 10 August, 2016
ഹില്ലരിക്കെതിരായ ഈമെയില്‍ വിവാദം വീണ്ടും കൊഴുക്കുന്നു.
വാഷിംഗ്ടണ്‍: സ്‌റ്റേറ്റ് സെക്രട്ടറിയായിരിക്കുമ്പോള്‍ ക്ലിന്റന്‍ ഫൗണ്ടേഷനുവേണ്ടി സംഭാവനകള്‍ ആവശ്യപ്പെട്ടു അയച്ച ഈമെയിലുകളെ കുറിച്ചുള്ള വിവാദം വീണ്ടും കൊഴുക്കുന്നു.

ജുഡീഷ്യല്‍ വാച്ച് ഡോഗ് ഇന്ന് പ്രസിദ്ധീകരിച്ച 296 പേജുകളുള്ള ഈ മെയിലുകള്‍ ഹില്ലരി ക്ലിന്റന്റെ സ്റ്റേറ്റ് സെക്രട്ടറി ഓഫീസും ക്ലിന്റന്‍ ഫൗണ്ടേഷന്‍ ഓഫീസും തമ്മിലുള്ള ബന്ധം വെളിപ്പെടുത്തുന്നതാണ്.

'ഫ്രീഡം ഓഫ് ഇന്‍ഫര്‍മേഷന്‍' ആക്ട് അനുസരിച്ച് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റിനെതിരെ ഫയല്‍ ചെയ്ത ലൊ സ്യൂട്ടിലാണ് ജുഡീഷ്യല്‍ വാച്ചിന് ഇത്രയും ഈ മെയിലുകള്‍ ലഭിച്ചത്.
ഹില്ലരി ക്ലിന്റന്‍ അഴിമതിക്കാരിയാണെന്ന് ട്രംമ്പ് ക്യാപയ്ന്‍ ഇന്നും ആവര്‍ത്തിച്ചു.

സ്റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റ് പ്രൈവറ്റ് ഈമെയില്‍ സെര്‍വര്‍ ഹില്ലരി ക്ലിന്റന്‍ ദുരുപയോഗം ചെയ്തു എന്ന ആരോപണത്തിന്മേല്‍ നടന്ന തെളിവെടുപ്പിനുശേഷം എഫ്ബിഐ ഡയറക്ടര്‍ ജെയിംസ് കോര്‍ണി ഹില്ലരിയെ പ്രോസ്‌ക്യൂട്ട് ചെയ്യുകയില്ലെന്ന് വ്യക്തമാക്കിയിരുന്നു.
ജുഡീഷ്യല്‍ വാച്ച് പ്രസിഡന്റ് ടോംഫില്‍ട്ടന്‍ ഹില്ലരിക്ലിന്റന്‍ നാല്പതോളം ഈ മെയിലുകള്‍ മനഃപൂര്‍വ്വം സ്വകാര്യ ആവശ്യത്തിനായി ഉപയോഗിച്ചതായി ആരോപിച്ചിരുന്നു. എന്നാല്‍ ക്ലിന്റന്റെ തിരഞ്ഞെടുപ്പ് ഓഫീസ് ഈ ആരോപണം നിഷേധിച്ചിട്ടുണ്ട്.

ഹില്ലരിക്കെതിരായ ഈമെയില്‍ വിവാദം വീണ്ടും കൊഴുക്കുന്നു.
Join WhatsApp News
Anthappan 2016-08-11 09:26:25

/Who is the most dangerous person? Trump or Hillary

The daughter of Ronald Reagan is citing her father's shooting as evidence that comments like Donald Trump's recent blast against Hillary Clinton have real-world consequences.

"To Donald Trump: I am the daughter of a man who was shot by someone who got his inspiration from a movie, someone who believed if he killed the President the actress from that movie would notice him," Patti Davis wrote in a Facebook post that went up late Wednesday night.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക