image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
  • HOME
  • OCEANIA
  • EUROPE
  • GULF
Emalayalee
  • PAYMENT
  • നവലോകം
  • ഫോമാ
  • FANS CLUB
ഉള്ളടക്കം
  • ഗള്‍ഫ്‌
  • യൂറോപ്
  • OCEANIA
  • നവലോകം
  • PAYMENT
  • എഴുത്തുകാര്‍
  • ഫൊകാന
  • ഫോമാ
  • മെഡിക്കല്‍ രംഗം
  • US
  • US-RELIGION
  • MAGAZINE
  • HELPLINE
  • നോവല്‍
  • സാഹിത്യം
  • അവലോകനം
  • ഫിലിം
  • ചിന്ത - മതം‌
  • ഹെല്‍ത്ത്‌
  • ചരമം
  • സ്പെഷ്യല്‍
  • CARTOON
  • VISA
  • MATRIMONIAL
  • ABOUT US

image

ക്യൂബ, സഞ്ചാരികളുടെ പറുദീസ (യാത്ര -2: ജോണ്‍ ഇളമത)

EMALAYALEE SPECIAL 10-Aug-2016
EMALAYALEE SPECIAL 10-Aug-2016
Share
image
ഞങ്ങളുടെ "എംവി അഡോണിയ' എന്ന ആഢംബരക്കപ്പല്‍,ക്യൂബയുടെ തലസ്ഥാന നഗരിയില്‍ നങ്കൂരമിട്ടു.പല ചരിത്രങ്ങള്‍ക്കും സാക്ഷ്യം വഹിച്ച് സമരഭൂമി,ഹവാനല്‍ അവിടെ നിന്ന് ടൂറിസറ്റ് ബസില്‍ യാത്രയായി. പാല്‍ക്കാപ്പിയുടെ നിറമുള്ള ഒരു ആഫ്രിക്കന്‍ സപാനിഷ്‌സങ്കരവര്‍ഗ്ഗക്കാനായിരുന്നു ഗൈഡ്. അയാള്‍ വായ്‌തോരാതെ മുറിഞ്ഞ ഇംഗ്ലീഷില്‍ സാപാനിഷ് ആക്‌സന്‍റില്‍ നീട്ടികുറുക്കി വര്‍ണ്ണിച്ചു കൊണ്ടിരുന്നു.

പകലില്‍ ഹവാന കത്തിജ്വലിച്ചു.ചൂടുള്ള വീശി അടിക്കുന്ന കാറ്റില്‍ തുറമുഖത്തെ തെങ്ങുകളും,പനകളും,പ്രകൃതിയോട് മല്ലടിച്ചു. ബസിനുള്ളില്‍ എയര്‍കണ്ടീഷന്‍ ശീല്‍ക്കാരമുതിര്‍ത്തി ശീതീകരിച്ചു കൊണ്ടിരുന്നു. ദീര്‍ഘമായ ഇടവേളക്കു ശേഷം, കൃൂബയിലേക്ക് നിശ്ശേഷം വിഛേദിക്കപ്പെട്ടുപോയ അമേരിക്കയുടെ നയതന്ത്രബന്ധം ആരംഭിക്കുന്ന രണ്ടാമത്തെ ക്രൂസായിരുന്നു അത്, തികച്ചും സാംസ്ക്കാരിക യാത്ര. മൂന്നു തുമുഖങ്ങളിലേക്ക്, ക്യൂബയെ ചുറ്റി അറ്റാലാന്‍ഡിക്കിലൂടെ പ്രതിക്ഷണവലയം ചെയ്യുന്ന കള്‍ച്ചറല്‍ ക്രൂസ്-ഹവാന,സീന്‍ ഫ്യൂഗോസ്, സാന്‍റിയാഗോ.

പഴയ ഹവാനയിലൂടയാണ് വണ്ടി ഓടിയത്. ഒരു കുടിയേറ്റ സംസ്ക്കാരത്തിന്‍െറ മാറാലകള്‍ പേറി കത്തിയെരിയുന്ന പകലില്‍ ഹവാന വിറങ്ങലിച്ചു കിടന്നു.മെലിക്കോണ്‍ നഗരം പഴയ ഹവാനയുടെ പ്രൗഢികളെ വിളിച്ചോതി. എട്ടു കിലോമീറ്ററോളം ദൂരത്തില്‍ കടല്‍ഭിത്തികെട്ടിയ പാതയിലൂടെ ടൂറിസ്റ്റ് ബസ് ഓടി. ദൂരെ ദൂരെ അറ്റ്‌ലാന്‍ഡിക്കില്‍ നിന്ന് തുറമുഖത്തേക്ക് ആവേശം ഒട്ടൊടുങ്ങിയ തിരകകള്‍ പാഞ്ഞു വന്ന് കടല്‍ഭിത്തിയില്‍ തട്ടി ഉടഞ്ഞുകാണ്ടിരുന്നു.

പതിനാലും,പതിനഞ്ചും നൂറ്റാണ്ടുകളിലെ ഭീരങ്കി മുഴക്കം എന്‍െറ കാതുകളില്‍ മുഴങ്ങി.റോഡിനപ്പുറം,തീരത്തെ കരിങ്കല്ലുകള്‍ പാകിയ കുതിരവണ്ടിപ്പാതയില്‍ സ്പാനിഷ് കപ്പിത്താന്‍മാരുടെയും, സൈനികരുടെയും, കുതിരക്കുളമ്പടികള്‍ കേട്ടു.എത്ര എത്ര യുദ്ധങ്ങള്‍ നടന്നു. കടലിലും,കരയിലും എത്ര എത്ര ആത്മാക്കള്‍ പൊലിഞ്ഞു. സ്പാനിഷ്കാരെ കൂടാതെ യറോപ്പിലെ പ്രബലരായ കപ്പലോട്ടക്കാര്‍,മണ്ണും,പൊന്നും തേടിയിവിടെയത്തി പരസ്പരം അങ്കം വെട്ടി.അവിടത്തെ ആദിവാസികളെ കൊന്നൊടുക്കി, മതംമാറ്റി, അവരുടെ പൊന്നും,പെണ്ണും പങ്കിട്ടെടുത്ത് അവരെ അടിമകളാക്കി. പോര്‍ട്ടുഗീസുകാര്‍,ഡച്ചുകാര്‍,ഫ്രഞ്ചുകാര്‍,ഒടുവില്‍ ഇംഗ്ലീഷുകാര്‍. ഹവാന തുറമഖത്തെ ചുറ്റി മെല്‍ക്കോണ്‍ പട്ടണം കിടന്നു, പഴയ പ്രതാപങ്ങളുടെ അവശിഷ്ടള്‍ പേറി.പ്രഭുക്കളുടെ പൊട്ടിപൊളിഞ്ഞ മാളികകള്‍, കുടിയേറ്റക്കാരുടെ ഇടുങ്ങിയ അപ്പര്‍ട്ടുമന്‍റുകള്‍,പഴകി ദ്രവിച്ച സലൂണുകള്‍, വാദ്യനൃത്ത ശാലകള്‍, ചൂതാട്ടമാടിയിരുന്ന കാസിനോകള്‍, ബാറുകള്‍,.അവിടത്തെ കപ്പിത്താന്മാരെയും പ്രമാണികളെയും,വലയം വെച്ചു നടന്നിരുന്ന സുന്ദരികളായവേശ്യകള്‍. അവിടെയൊക്കെ സ്പാനിഷ് ചിത്രകലയുടെ വലിയദൃശ്യങ്ങള്‍ കണ്ടു.സംഗീതവും,വാദ്യവും,നൃത്തവും മുഴങ്ങുന്ന ആഹ്­താദഭരിതരായ ഒരു ജനതയുടെആവേശതിരക്കാണെവിടയും തുറമുഖത്തേക്ക് തള്ളി നില്‍ക്കുന്ന മൊറാ കാസില്‍. 1934 ല്‍ നടന്ന വലിയൊരുദുരന്തത്തിന്‍െറ സ്മാരകശില. യൂറോപ്യന്‍ വ്യാപാര-കുടിയേറ്റ തിരക്കില്‍ ഹവാനയില്‍ നിന്ന്‌ന്യൂയോര്‍ക്കിലേക്ക് പുറപ്പെട്ട കപ്പല്‍, ആഴക്കടലില്‍ കത്തിയെരിഞ്ഞ് നൂറ്റിമുപ്പത്തേഴ് ജീവന്‍ പൊലിഞ്ഞ സ്മരണ നിലനിര്‍ത്തുന്ന ദുരന്തസ്മാരകം.

പിന്നീട് ദൃശ്യമായത്, എല്‍ കാപ്പിറ്റോളിയോ. 1959 ലെ ക്യൂബന്‍ വിപ്ലവ വിമോചനത്തിനുശേഷം ഹവാനയെ ആസ്ഥാനമാക്കി തീര്‍ത്ത തലസ്ഥാനഗരിയില്‍ നില കൊള്ളുന്ന ഗവണ്‍മന്‍റ് മന്ദിരം. അവിടെയാണ് ക്യൂബന്‍ സയന്‍സ് അക്കാദമിയുടെ ആസ്ഥാനവും. അന്ന് ഉച്ചയ്ക്ക് ലഞ്ച്,എല്‍ ഫേ്­താറിഡറ്റ എന്ന ചരിത്രപ്രസിദ്ധമായ ബാര്‍ ഹോട്ടലിലായിരുന്നു.കടല്‍ വിഭവങ്ങളാണ് അവിടെ ഏറെ സുലഭം.ലോബ്‌സ്റ്റര്‍, കൊഞ്ച്, ഒക്‌ടോപെസ്, സ്കുഡ്,എന്നു വണ്ടാ നനാജാതി സമുദ്ര വിഭവങ്ങള്‍.ഉപ്പിട്ടു പുഴങ്ങി ഒലിവെണ്ണ പുരട്ടിയ പാചകം മുമ്പില്‍ വന്നു നിരക്കുബോള്‍,കേളീയരായ നമ്മുക്ക്, അതത്ര രുചികരമായ ഭക്ഷണം അല്ലെന്നു തോന്നാം. എരിവും പുളിയും,ചവര്‍പ്പും തിന്ന് ശീലിച്ചു നമ്മുടെ നാവിന് മാങ്ങാ അച്ചാറും, കരിമ്പിന്‍ നീരുമൊക്കെ തൊട്ടു തേച്‌­ന് പാകം ചെയ്ത ഈ ഭക്ഷണം ഇറങ്ങണമെങ്കില്‍ അവരുടെ പരമ്പരാഗത കൊക്ക്‌ടെയിലായ മൊഹീറ്റോ രണ്ടെണ്ണം വിഴുങ്ങണമെന്നു പോലും തോന്നിപ്പോകും. കെയ്പിറന്‍ഹ,മാര്‍ഗറീറ്റ,റം,കൊസ്‌മോപോള്‍,ഇവയൊക്കെ പരമ്പരാഗത ക്യൂബന്‍ കോക്കടെയിലുകളാണ്.

പ്രധാനമേമ്പടി കരിമ്പില്‍ നിന്ന് വാറ്റിയെടുക്കുന്ന ക്യൂബന്‍ റമ്മു തന്നെ. ക്യൂബന്‍ റം കുടിച്ച് ക്യൂബന്‍ സിഗാറിനെ പ്രാപിച്ചു കൊണ്ടിരിക്കുന്ന ചെമ്പന്‍ മുടിയും താടിയുമുള്ള സ്പാനിഷ് കുടിയേറ്റക്കാരാണ് ഈ വലിയ ദ്വീപിന്‍െറ മുഖമുദ്ര തന്നെ!

പല തരത്തില്‍ മൊഹിറ്റോ ഉണ്ടാക്കുന്നു.സാധാരണ,വെള്ളറമ്മില്‍ നാരങ്ങാ നിരും,പഞ്ചസാരയും, ഐസ്ക്യൂ ബസും,മിന്‍റും ചേര്‍ത്ത് മിക്‌സ് ചെയ്ത് ഉണ്ടാക്കുകയാണ് പതിവ്. കൂടുതല്‍ പരമ്പരാഗത രീതിയില്‍ സോഡ, കരിമ്പിന്‍ നീര്,മറ്റു പഴച്‌­നാറുകളും ചേര്‍ത്ത് മൊഹിറ്റോ യെ കടുതല്‍ വീര്യവും,ആസ്വാദ്യകരവുമാക്കി തീര്‍ക്കാം. ഭോജനശാലയില്‍ തിരക്കേറെ.യൂറോപ്പിലേയും,അമരിക്കയിലേയും,ചൈന,ജപ്പാന്‍ എന്നീ ഇടങ്ങളിലേയും സഞ്ചാരികള്‍.അവരെ വാദ്യതാളങ്ങളോടെ എതിരേല്‍ക്കുന്ന ക്യൂബന്‍ ഗായകസംഘം. അവരിലൊളായി സാള്‍സാ നൃത്തം ആടാന്‍ ഈ ലേഖകനു ഭാഗ്യമുണ്ടായി. നൃത്തം അറിഞ്ഞോ അറിയാതെയൊ ഞാന്‍ കുടിച്‌­ന മൊഹിറ്റയുടെ വീര്യത്തില്‍ അവരോടെപ്പം ആടി. അവരുടെ വാദ്യഘോഷങ്ങളില്‍ നാമലിയുമ്പോള്‍ അവരുടെ മനസു കുളിര്‍ക്കും.സമ്പന്നരുടെ മുമ്പില്‍ ഓഛാനിച്ചു നിന്ന് സംഗീതമൊഴുക്കുന്ന ക്യൂബക്കാര്‍ക്ക് സമ്പന്ന രാജ്യങ്ങളിലെ ഡോളര്‍,യൂറോ,പൗണ്ടോ,അതൊന്നുമില്ലെങ്കില്‍ അവരുടെ പ്രാദേശേിക നാണയങ്ങളോ അവരെ സന്തോഷഭരിതരാക്കുന്നു.

എല്‍ ഫേ്­താറിഡറ്റ ബാര്‍ റെസ്‌ടൊറന്‍റ് ചരിത്രപ്രസിദ്ധമാകുന്നത്, വിശ്വവിഖ്യാതനായ കഥാകരന്‍ ഏണസ്റ്റ് ഹെമിങ്‌വേയുടെ നാമധേയത്തിലാണ്.അദ്ദേഹം മുമ്പ് സദാ ഇരുന്നിരുന്ന ഇരിപ്പിടത്തോട് ചര്‍ന്ന് അദ്ദേഹത്തിന്‍െറ ഒരു മെറ്റല്‍ പ്രതിമ നമ്മെ ഒരു നിമിഷം പിടിച്ചു നിര്‍ത്തന്നു. അദ്ദേഹം ഈ ബാറിലിരുന്നാണ് അദ്ദേഹത്തിന്‍െറ ഇഷ്ടമദ്യം പാനം ചെയ്തിരുന്നത് എന്നത് നമ്മേ ആശ്ചര്യപ്പെടുത്തുന്നു. "കിഴവനും,കടലും',എന്ന അദ്ദേഹത്തിന്‍െറ വിശ്വവിഖ്യാത നോവലിന്‍െറ ചലചിത്രാവിഷ്ക്കരണം കാണാത്ത ഏറെ പേര് ഉണ്ടായിരിക്കില്­ത.എല്‍ ഫേ്­താറിഡറ്റയില്‍ ഇരുന്ന് ഡൈക്രി എന്ന മദ്യലഹരിയില്‍ വിരിഞ്ഞ അതിശയോക്തി നിറഞ്ഞ ഭാവനയാകാം അത്തരമൊരു നോവലിനു രൂപം കൊടുത്തത്.അധികം കഥാപാത്രളില്­താത്ത വെറു മൊരു നി.ാര കഥ,മുക്കവനായ ഒരു കളവന്‍െറയും,ഭീമാകാരനായ ഒരു ഭീമന്‍ സ്രാവിന്‍െറയും കഥ നമ്മുടെ കണ്‍മുമ്പില്‍ നിന്ന് എന്നെന്നും മായതെ നില്‍ക്കുന്നു.അമേരിക്കരാനയ ഇദ്ദേഹം ഇരുതു വര്‍ഷക്കാലം ക്യൂബയില്‍ വരികയും പോകുകയും ചെയ്തിരുന്ന കാലത്താണ് ഡൈക്രി എന്ന ക്യൂബന്‍ കോക്ക്‌ടെയിലിന്‍െറ ആരാധകനായി മാറിയത്.ബക്കാര്‍ഡിറമ്മും ,നാരങ്ങാനീരും ചേര്‍ത്ത് പ്രത്യക രീതിയില്‍ സംയോജിപ്പിച്‌­ന് ഉണ്ടാക്കുന്നു വിശിഷടവീര്യമുള്ള. മദ്യമെത്രെ ഇത്.കൂടാതെ, തേങ്ങാപാലും, മാമ്പഴചാറും, സ്‌ട്രോബറിയുമൊക്കെ ചേര്‍ത്ത്,മാര്‍ട്ടിനി,മര്‍ഗറീറ്റ എന്നീ വിവിധതരം കൂട്ടുകളിലൊക്കെയും ഡൈക്രി സുലഭമെ­ത്രെ!


image
image
image
image
image
image
Facebook Comments
Share
Comments.
Leave a reply.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല
Leave a reply.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല
News in this section
ദേവി എൻ്റെ കരുത്തുറ്റ കൂട്ടുകാരി.. (ഇരിക്കട്ടെ, സ്ത്രീക്കും ഒരു ദിനം-ഉയരുന്ന ശബ്ദം - 32 ജോളി അടിമത്ര)
വിനോദിനിയും സന്തോഷ് ഈപ്പന്റെ ആറാമത്തെ ഐഫോണും !! (ഷോളി കുമ്പിളുവേലി)
മൊട്ടയടി പുതിയ പ്രതിഷേധമുറയാകുമ്പോൾ...(ഉയരുന്ന ശബ്ദം -31:ജോളി അടിമത്ര)
കേരളത്തിലെ കോൺഗ്രസ്  സ്ഥാനാർത്ഥികളായി പുതുമുഖങ്ങളെ വേണം (ജോർജ്ജ് എബ്രഹാം)
ഓ.സി.ഐ. കാർഡിനു  വീണ്ടും നിയന്ത്രണങ്ങൾ; ദീർഘകാല വിസ ആയി മാറും 
ക്വീന്‍സ് ഗാമ്പിറ്റ്--മലയാളി നിഹാല്‍ സരിന്‍ മഹാത്ഭുതം, ചെസിനു മാമ്പഴക്കാലം ( കുര്യന്‍ പാമ്പാടി)
പുനരുത്ഥാനത്തിലേക്ക് നാൽപ്പതു ദിവസങ്ങൾ (സുധീർ പണിക്കവീട്ടിൽ)
ഇതൊരു കഥയല്ല....ജീവിതമാണ് (തോമസ് കളത്തൂര്‍)
ഇന്ത്യക്കാർ അമേരിക്ക പിടിച്ചെടുത്തിരിക്കുന്നുവെന്ന് പ്രസിഡന്റ് ബൈഡൻ!
ജീവനാണ് ഏറെ വിലപ്പെട്ടത്: ആൻസി സാജൻ
വിശ്വാസികൾക്ക് ഇത് നോയമ്പ് കാലം (E-malayalee invites articles)
വിവാദം സൃഷ്ടിച്ചുകൊണ്ട് വീണ്ടും ഒരവതാരം " ശ്രീ എം" ( മാത്യു ജോയിസ്, ലാസ് വേഗാസ് )
ശ്രീ എം. എന്ന മുംതാസ് അലി ഖാൻ തികഞ്ഞ ആത്മീയാചാര്യൻ; പക്ഷെ  ആർ.എസ്.എസ്സിനെ കുറിച്ചുള്ള അഭിപ്രായം അപക്വം (വെള്ളാശേരി ജോസഫ്)
മെട്രോമാന്‍ ശ്രീധരന്റെ രാഷ്ട്രീയം (ദല്‍ഹികത്ത് : പി.വി.തോമസ്)
യാഥാസ്ഥിക പൊളിറ്റിക്കൽ ആക്ഷൻ കോൺഫ്രൻസ് [സി.പി.എ. സി]. 2 (ആൻഡ്രുസ്)
അമേരിക്കയില്‍ ശരാശരി മനുഷ്യായുസ്സ് കുറയുന്നു; ഇന്‍ഡ്യയില്‍ കൂടുന്നു (കോര ചെറിയാന്‍)
ഇതാണ് ദൃശ്യം, ഇതാണ് ഒടിടി! (ജോര്‍ജ് തുമ്പയില്‍)
പ്രസംഗകല -സുകുമാര്‍ അഴീക്കോട് സമാഹരണവും പഠനവും (ഭാഗം-9: ഡോ. പോള്‍ മണലില്‍)
തൊഴിൽ അധിഷ്ഠിത വിദ്യാഭ്യാസ സമ്പ്രദായം ഒരു അവലോകനം: ജോസഫ് തെക്കേമുറിയിൽ ജർമ്മനി
തൂക്കുകയറിൽ കുരുങ്ങുന്ന പെൺകഴുത്ത് (എഴുതാപ്പുറങ്ങൾ - 78: ജ്യോതിലക്ഷ്മി നമ്പ്യാർ, മുംബൈ)

Pathrangal

  • Malayala Manorama
  • Mathrubhumi
  • Kerala Kaumudi
  • Deepika
  • Deshabhimani
  • Madhyamam
  • Janmabhumi

US Websites

  • Santhigram USA
  • Kerala Express
  • Joychen Puthukulam
  • Fokana
  • Fomaa
CONTACT ARCHIVE ABOUT US PRIVACY POLICY
image image

Copyright © 2020 emalayalee.com - All rights reserved.

Webmastered by MIPL, web hosting calicut