Image

ആറന്മുളയില്‍ വിമാനമിറങ്ങാന്‍ സമയമായി .. കുമ്മനം വെട്ടിലാകും

അനില്‍ പെണ്ണുക്കര Published on 10 August, 2016
ആറന്മുളയില്‍ വിമാനമിറങ്ങാന്‍ സമയമായി .. കുമ്മനം വെട്ടിലാകും
അമേരിക്കന്‍ മലയാളികള്‍ മുന്‍ കൈ എടുത്ത് തുടങ്ങിവച്ച ആറന്മുള വിമാനത്താവള പദ്ധതി നടപ്പാകുമെന്ന് ഏതാണ്ട് ഉറപ്പായി.കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയത്തിന്റെ വിദഗ്ധ സമിതി പാരിസ്ഥിതിക പഠനം നടത്താന്‍ കമ്പനി ഉടമകളായ കെ .ജി .എസ് ഗ്രൂപ്പിനു അനുമതി നല്‍കിക്കഴിഞ്ഞു . കെ.ജി.എസ് ഗ്രൂപ്പ് പദ്ധതി സംബന്ധിച്ച് പഠനം നടത്താന്‍ അനുമതി തേടി പരിസ്ഥിതി മന്ത്രാലയത്തിന് നല്‍കിയ അപേക്ഷയിലാണ് നടപടി.കെ.ജി.എസ് ഗ്രൂപ്പ് പാരിസ്ഥിതിക പ്രശ്‌നങ്ങളില്‍ നല്‍കിയ മറുപടി തൃപ്തീകരമെന്നാണ് കേന്ദ്രസര്‍ക്കാര്‍ അറിയിച്ചു. കേന്ദ്ര പരിസ്ഥിതി മന്ത്രാലയത്തിന്റെ സമിതിയാണ് അപേക്ഷ പരിഗണിച്ചത്.

ആറന്മുള വിമാനത്താവളത്തിനെതിരെ ബി ജെ പി യും സംഘപരിവാര്‍ സംഘടനകളും നടത്തിയ സമരങ്ങള്‍ക്ക് യാതൊരു വിലയും കല്പ്പിക്കതെയാണ് ആറന്മുള വിമാനത്താവള പദ്ധതിയുമായി മുന്നോട്ടുപോകാന്‍ മോഡിയുടെ തീരുമാനം. ഇതോടെ സംസ്ഥാന ബി.ജെ.പി നേതൃത്വവും വെട്ടിലായി. പദ്ധതിക്കായി ഒരു കല്ലുപോലും ഇടാന്‍ അനുവദിക്കില്ലെന്നു സംസ്ഥാന പ്രസിഡന്റ്കുമ്മനം പല വേദി കളിലും പറഞ്ഞുപോയത് വിഴുങ്ങേണ്ട അവസ്ഥയിലാണിപ്പോള്‍ .

കുമ്മനം രാജശേഖരന്റെ നേതൃത്വത്തില്‍ നടന്ന വിമാനത്താവള വിരുദ്ധ സമരത്തിന് ശക്തമായ പിന്തുണ യാണ് അന്ന് ബി.ജെ.പി സംസ്ഥാന നേതൃത്വം നല്‍കിയത് പരിസ്ഥിതി പഠനം നടത്തുന്നത് പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി അടുപ്പമുള്ള കമ്പനിയായ എസ്.ജി.എസ് ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ് എന്ന സ്വകാര്യ കമ്പനിയാണ്.

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ താല്‍പര്യത്തെ തുടര്‍ന്നാണു ഡല്‍ഹിയില്‍ ചേര്‍ന്ന കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയത്തിന്റെ വിദഗ്ധ സമിതി പാരിസ്ഥിതിക പഠനം നടത്താന്‍ അനുമതി നല്‍കിയതെന്നാണു അറിവ് . ഏവിയേഷന്‍, ഇന്‍ഡസ്ട്രിയല്‍ മാനുഫാക്ചറിങ്, ഓയില്‍ ആന്റ് ഗ്യാസ്, മൈനിങ് ,എനര്‍ജി, ഫിനാന്‍സ്, തുടങ്ങിയ മേഖലകളില്‍ ഗുജറാത്തിനുവേണ്ടിയും വിവിധ കേന്ദ്രസര്‍ക്കാര്‍ വകുപ്പുകള്‍ക്കുവേണ്ടിയും സര്‍വേയും അനുബന്ധ പ്രവര്‍ത്തനങ്ങളും നടത്തുന്ന പ്രമുഖ കമ്പനിയാണ് എസ്.ജി.എസ് ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ്. എസ്.ജി.എസ് ഇന്ത്യ തയാറാക്കിയ റിപ്പോര്‍ട്ടുകളൊന്നും ഇതുവരെ ഒരു സര്‍ക്കാരും തള്ളിക്കളഞ്ഞിട്ടില്ല എന്നത് ആറന്മുള വിമാനത്താവളത്തിനു സാധ്യത വര്‍ധിപ്പിക്കുന്നു.

നാഷണല്‍ അക്രഡിറ്റേഷന്‍ ബോര്‍ഡ് ഫോര്‍ എജ്യുക്കേഷന്‍ ആന്റ് ട്രെയിനിങ് അക്രഡിറ്റേഷനുള്ള എസ്.ജി.എസ്, രാജ്യത്തെ എ കാറ്റഗറിയിലുള്ള വ്യവസായ സ്ഥാപനങ്ങള്‍ക്കായി പരിസ്ഥിതി പഠനം നടത്തുന്നതിന് അനുമതിയുള്ള ഏജന്‍സികളിലൊന്നാണ്എസ്.ജി.എസ് . കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയത്തിന് പുറമേ കേരള പൊല്യൂഷന്‍ കണ്‍ട്രോള്‍ ബോര്‍ഡിന്റെ അംഗീകാരവും എസ്.ജി.എസ് നുണ്ട് . എസ്.ജി.എസ് ഇന്ത്യക്ക് പരിസ്ഥിതിപഠന ചുമതല നല്‍കിയതിലൂടെ പദ്ധതി തങ്ങള്‍ക്ക് അനുകൂലമാക്കി മാറ്റാനാണ് കെ.ജി.എസ് ഗ്രൂപ്പിന്റെ തീരുമാനം .

കേന്ദ്ര സര്‍ക്കാരിന്റെ പുതിയ സാമ്പത്തിക സര്‍വേയില്‍ ആറന്മുള വിമാനത്താവളത്തിനു മികച്ച പരിഗണനയാണ് ലഭിച്ചത്. തിരുവനന്തപുരത്തും കൊച്ചിയിലും വിമാനത്താവളങ്ങളുണ്ടായിരിക്കേ രണ്ടു വിമാനത്താവളങ്ങള്‍ തമ്മിലുള്ള ദൂരപരിധി 150 കിലോമീറ്റര്‍ വേണമെന്ന നിബന്ധന എടുത്തുകളഞ്ഞതും ആറന്മുള പദ്ധതിക്കു വേണ്ടിയായിരുന്നു എന്ന ആക്ഷേപവുമുണ്ട് .മധ്യതിരുവിതാംകൂര്‍ മേഖലയുടെ സമഗ്രവികസനത്തിനും പത്തനംതിട്ട, ഇടുക്കി, ആലപ്പുഴ ജില്ലകളിലെ വിനോദ സഞ്ചാര വികസനത്തിനും വിമാനത്താവളം വേണമെന്നാണ് കേന്ദ്രസര്‍ക്കാര്‍ ഉയര്‍ത്തുന്ന വാദം.

ഈവര്‍ഷം രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിര്‍മാണം ആരംഭിക്കാന്‍ ഉദ്ദേശിക്കുന്ന 14 വിമാനത്താവളങ്ങളിലൊന്നാണ് ആറന്മുള. രാഷ്ട്രപതിയുടെ നടത്തിയ നയപ്രഖ്യാപന പ്രസംഗത്തിലും ആറന്മുള വിമാനത്താവളം പരാമര്‍ശിക്കപ്പെട്ടിരുന്നു. യു.പി.എ സര്‍ക്കാരും പദ്ധതിക്ക് അനുകൂലമായാണുനിലപാടുകളെടുത്തിരുന്നത് . കെ.ജി.എസ് ഗ്രൂപ്പുമായി റോബര്‍ട്ട് വധെരയ്ക്ക് ബന്ധമുണ്ടെന്ന ആരോപണവും നിലവിലുണ്ട് . പദ്ധതി നടപ്പാക്കുന്നതില്‍ ഉമ്മന്‍ ചാണ്ടി സര്‍ക്കാരിനും എതിര്‍പ്പുണ്ടായിരുന്നില്ല.പിണറായി സര്‍ക്കാരിനും എതിര്‍പ്പില്ല എന്നാണ് കെ ജി എസ്‌കേന്ദ്രങ്ങള്‍ നല്‍കുന്ന സൂചന .

കേന്ദ്രാനാമതി നേടി കെ.ജി.എസ് കേരളത്തെ സമീപിച്ചാല്‍ സംസ്ഥാന സര്‍ക്കാര്‍ എതിര്‍ക്കില്ലെന്നു അന്നത്തെ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞിരുന്നു.പിണറായിയും അത് തന്നെ പറയാനാണ് സാധ്യത .
ആറന്മുള വിമാനത്താവളത്തിന് പരിസ്ഥിതി മന്ത്രാലയത്തിന്റെ അനുവാദം ലഭിച്ചാല്‍ ശക്തമായ സമര പരിപാടികള്‍ക്ക് ആറന്മുള വിമാനത്താവള വിരുദ്ധസമിതി രൂപംനല്‍കും.

അമേരിക്കന്‍ മലയാളികള്‍ തുടങ്ങി വയ്ക്കുകയും പിന്നീടത് കെ ജി എസ് ഗ്രൂപ്പിന്റെ കയ്യിലെത്തുകയും ചെയ്തതോടെ ചര്‍ച്ചയായ ആറന്മുള വിമാനത്താപദ്ധതി പ്രാവര്‍ത്തികമായാല്‍ അത് ഏറ്റവും ഗുണം ചെയ്യുക അമേരിക്കന്‍ മലയാളികള്‍ക്ക് തന്നെ ആയിരിക്കും എന്ന കാര്യത്തില്‍ സംശയം ഇല്ല.
ആറന്മുളയില്‍ വിമാനമിറങ്ങാന്‍ സമയമായി .. കുമ്മനം വെട്ടിലാകും
Join WhatsApp News
texan 2016-08-10 20:36:00
മോദിയേക്കാൾ മഹാനാണ് കുമ്മനം .
sanjay kurup 2016-08-10 19:00:40
എത്ര മനോഹരമായ നടക്കാത്ത സ്വപ്നം .....
Vayanakkaran 2016-08-11 06:14:16
Edo kruppe, keralathil enthu karyam cheiyyan thudangiyalum karyiyam ariythe kurachu komarngal velichappadayi marum. Thiruvananthapuravum, Nedumpaserium okke ithupole kurachu komarangal valeduthu thulliyathalle nadathathirikkan. Ippol enthai. Ellam nadannu. Thanulpede ippol ee airprtil ninnokke keri amercakku varunnundallo. Modi ano kummanam ano India pharikkunnathe. Aranmula airportum nadakkum. Annum thankal evidokke kananam.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക