Image

നിര്‍മ്മാതാക്കളെ ഞെട്ടിച്ച് നയന്‍സിന്റെ തീരുമാനങ്ങള്‍

Published on 10 August, 2016
നിര്‍മ്മാതാക്കളെ ഞെട്ടിച്ച് നയന്‍സിന്റെ തീരുമാനങ്ങള്‍

തെന്നിന്ത്യന്‍ സിനിമ ലോകത്തെ താര റാണിയാണ് നയന്‍താര. ഒരു ഇടവേളയ്ക്ക് ശേഷം ഒരുപിടി ഹിറ്റ് ചിത്രങ്ങളോടെയാണ് നയന്‍സ് എത്തിയത്. മായ, നാനും റൗഡിതാന്‍, തനി ഒരുവന് എന്നീ ചിത്രങ്ങളിലൂടെ ത്രിഷയെയും സമാന്തയെയും പിന്നിലാക്കി തമിഴകത്ത് ഏറ്റവും പ്രതിഫലം വാങ്ങുന്ന നായികയായി നയന്‍താര മാറി.

തെന്നിന്ത്യയിലെ ഏറ്റവും പ്രൊഫഷണലായ നായികയെന്നാണ് നയന്‍സിനെ സിനിമാ ലോകം വിശേഷിപ്പിക്കുന്നത്. സമയകൃത്യതയും കഥാപാത്രങ്ങളോടുള്ള സമര്‍പ്പണഭാവവും ഈ നടിയെ മറ്റുള്ളവരില്‍ നിന്ന് വ്യത്യസ്ഥയാക്കുന്നതായി സംവിധായകരും പറയാറുണ്ട്.

എന്നാല്‍ ഇപ്പോള്‍ നയന്‍സിന്റെ ചില തീരുമാനങ്ങളാണ് നിര്‍മ്മാതാവിനെയും സംവിധായകനെയുമൊക്കെ വിഷമത്തിലാക്കുന്നത്. സിനിമയുടെ പ്രമോഷന് വേണ്ടിയോ, ഓഡിയോ ലോഞ്ച് ഉള്‍പ്പെടെയുള്ള ചടങ്ങുകളിലോ തന്നെ പ്രതീക്ഷിക്കരുത് എന്നാണ് കരാര്‍ ഒപ്പിടുമ്പോള്‍ നയന്‍താര മുന്നോട്ട് വയ്ക്കുന്ന കണ്ടീഷന്‍.

വ്യക്തിപരമായ കാര്യങ്ങളിലൂന്നിയ ചോദ്യങ്ങളും വിവാദങ്ങളുമാണ് നയന്‍സിനെ ചാനല്‍ ക്യാമറകളില്‍ നിന്ന് മാറിനില്‍ക്കാന്‍ പ്രേരിപ്പിക്കുന്നത് എന്നും വാദമുണ്ട്. സംവിധായന്‍ വിഗ്‌നേഷ് ശിവനുമായി പ്രണയത്തിലാണ് നയന്‍താര.വിക്രമിനൊപ്പം ഇരുമുഖന്‍, കാര്‍ത്തിയുടെ കാശ്‌മോര, തെലുങ്കില്‍ വെങ്കിടേഷിനൊപ്പം ബാബു ബംഗാരം എന്നിവയാണ് നയന്‍സിന്റേതായി തിയേറ്ററുകളില്‍ എത്താനുള്ള ചിത്രങ്ങള്‍.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക