Image

കിച്ചാ സുദീപുമായുള്ള പ്രണയ വാര്‍ത്തകളില്‍ പ്രതികരണവുമായി നിത്യാ മേനോന്‍

Published on 10 August, 2016
കിച്ചാ സുദീപുമായുള്ള പ്രണയ വാര്‍ത്തകളില്‍ പ്രതികരണവുമായി നിത്യാ മേനോന്‍
തെന്നിന്ത്യയില്‍ തിരക്കേറിയ താരങ്ങളില്‍ ഒരാളാണ് നിത്യ മേനോന്‍. കെ എസ് രവികുമാറിന്റെ മുടിഞ്ചാ ഇവനെ പുടി എന്ന സിനിമയുടെ ചിത്രീകരണത്തിനിടെ നായകന്‍ കിച്ച സുദീപും നിത്യയും പ്രണയത്തിലായെന്നും ഇരുവരും ഒരുമിച്ചാണ് താമസമെന്നും തെന്നിന്ത്യന്‍ സിനിമാ മാധ്യമങ്ങള്‍ പ്രചരിപ്പിച്ചിരുന്നു. സിനിമയുടെ റിലീസിനോട് അനുബന്ധിച്ച് ഗോസിപ്പുകള്‍ക്ക് മറുപടിയുമായി നിത്യാ മേനോന്‍ എത്തി. ഈച്ച ഫെയിം സുദീപിന്റെ വിവാഹ ബന്ധം തകര്‍ന്നതിന് പിന്നിലും നിത്യയാണ് എന്നായിരുന്നു ആരോപണം.

ഗോസിപ്പുകളെക്കുറിച്ച് നിത്യ പറയുന്നത് ഇങ്ങനെ ‘ഓരോ സിനിമ ചെയ്യുമ്പോഴും ഇത്തരം കഥകള്‍ പ്രചരിക്കാറുണ്ട്. കേട്ടുപഴകിയതിനാല്‍ ഇതിനോടൊന്നും പ്രതികരിക്കാന്‍ നില്‍ക്കാറില്ല. വിവാഹിതരായ നായകന്‍മാരുമായി ചേര്‍ത്തുവച്ച് പ്രണയകഥകളുണ്ടാക്കുന്നത് എന്നില്‍ അസ്വസ്ഥത സൃഷ്ടിക്കാറുണ്ട്. മറ്റൊരാളുടെ കുടുംബജീവിതത്തിലേക്ക് എന്നെ അനാവശ്യമായി വലിച്ചിഴക്കുന്നതില്‍ ബുദ്ധിമുട്ട് ഉണ്ടാകാറുണ്ട്. അങ്ങനെ എന്തെങ്കിലും യഥാര്‍ത്ഥത്തില്‍ ഉണ്ടെങ്കില്‍ അത് എന്റെ വ്യക്തിപരമായ കാര്യമാണ്. വിവാഹം ജീവിതത്തിലെ നിര്‍ണായ കാര്യമായി ഞാന്‍ കാണുന്നില്ല. എന്നെ വിവാഹം കഴിപ്പിച്ചേ അടങ്ങൂ എന്ന് മറ്റുള്ളവര്‍ നിര്‍ബന്ധം പിടിക്കുന്നത് എന്തിനാണ്’.

മൈനാ റീമേക്കിന് ശേഷം കന്നഡയില്‍ പുറത്തിറങ്ങുന്ന നിത്യാ മേനോന്‍ ചിത്രമാണ് കോടിഗോബാ 2, ഈ ചിത്രമാണ് തമിഴില്‍ മുടിഞ്ചാ ഇവനെ പുടി എന്ന പേരിലെത്തുക. അഭിനേതാവ് എന്ന നിലയിലും സുഹൃത്തായും സുദീപ് വലിയ പ്രചോദനമാണ് എന്ന് നിത്യാ മേനോന്‍ പറയുന്നു. നിത്യാ മേനോന്‍ സംവിധാനം ചെയ്യുകയാണെങ്കില്‍ നായകന്‍ സുദീപ് ആയിരിക്കുമെന്ന് പറഞ്ഞതായും തമിഴ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക