Image

ലൈംഗികപീഡന ഇരകള്‍ക്ക്് മൂന്നു മാസത്തെ അവധി

Published on 10 August, 2016
ലൈംഗികപീഡന ഇരകള്‍ക്ക്് മൂന്നു മാസത്തെ അവധി


ന്യൂഡല്‍ഹി: ലൈംഗിക പീഡനത്തിനിരയാകുന്ന വനിതാ ജീവനക്കാര്‍ക്ക് മൂന്നു മാസത്തെ അവധി അനുവദിക്കുമെന്ന് കേന്ദ്രമന്ത്രി ജിതേന്ദ്രസിംഗ് ലോക്‌സഭയെ അറിയിച്ചു. അന്വേഷണം നടക്കുന്ന മൂന്നു മാസത്തേക്കാണ് അവധി നല്‍കുന്നത്. 

ജോലി സ്ഥലത്ത് നിരവധി സ്ത്രീകള്‍ പീഡനത്തിനിരയാകുന്നു. ലൈംഗിക പീഡനത്തിനിരയാകുന്ന വനിതാ ജീവനക്കാര്‍ക്ക് മൂന്നു മാസത്തെ അവധി നല്‍കാന്‍ നിയമത്തില്‍ വ്യവസ്ഥ ചെയ്യുന്നുണ്്ട്- മന്ത്രി പറഞ്ഞു. ഇത്തരത്തില്‍ ഇന്ത്യയിലുടനീളം പീഡനത്തിനിരയാകുന്ന സ്ത്രീകളുടെ വിവരങ്ങള്‍ കേന്ദ്രസര്‍ക്കാര്‍ ശേഖരിച്ചിട്ടില്ലെന്നും മന്ത്രി ലോക്‌സഭയില്‍ പറഞ്ഞു.


Join WhatsApp News
വിദ്യാധരൻ 2016-08-10 10:06:46

ലൈംഗിക പീഡിതർക്ക് മൂന്നു മാസത്തെ അവധി എന്ന് എഴുതിയിരുന്നെങ്കിൽ കുറച്ചുകൂടി മാന്യത തോന്നിയേനെ.  ഇത് സ്ത്രീയെ ചണ്ടിക്ക് സാമാനം ഒരു നിസ്സാരവസ്തുവായി മാറ്റിയിരിക്കുന്നു. ഒരു സ്ത്രീ അപമാനിക്കപ്പെടുന്നത് സ്ത്രീയുടെ കുഴപ്പം കൊണ്ടല്ല. ദില്ലിയിലും കേരളത്തിലും ഭരണകൂടങ്ങളിൽ ഇരിക്കുന്ന ചില കാമാസക്തരായ പുരുഷന്മാർ മൂലമാണ്.  സ്ത്രീയെ ചപ്പ് ചവറാക്കി ചിത്രീകരിച്ചാണല്ലോ ഇത്തരക്കാർ രക്ഷപ്പെടുന്നത് പത്രങ്ങൾ ഇതുപോലെ വാർത്തകൾ എഴുതി അതിനെ മോശമാക്കരുത് എന്ന് അഭ്യർത്ഥിക്കുന്നു. ഇര എന്ന വാക്ക് മൃഗങ്ങൾ വിശപ്പടക്കാൻ മറ്റൊരു മൃഗത്തെകൊല്ലു മ്പോളാണ് ഉപയോഗിക്കുന്നത് . മൃഗങ്ങൾ ബലാൽസംഗം ചെയ്യാറില്ലല്ലോ.?  ഇര തേടുന്ന മൃഗത്തെ വെറുതെ വിടുക.  ആ വാക്കിനെ ഇവിടെ എഴുതി മൃഗങ്ങളുടെ മാന്യത നശിപ്പിക്കാതിരുരിക്കുക .


മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക